TV Shows
പുറത്താകുന്നതിന്റെ തലേദിവസം രാത്രി സജ്നയോട് പറഞ്ഞത്! ആ വമ്പൻ തെളിവ് വീഡിയോയിൽ! വെട്ടിത്തുറന്ന് ഫിറോസ്
പുറത്താകുന്നതിന്റെ തലേദിവസം രാത്രി സജ്നയോട് പറഞ്ഞത്! ആ വമ്പൻ തെളിവ് വീഡിയോയിൽ! വെട്ടിത്തുറന്ന് ഫിറോസ്
ഭാര്യഭര്‍ത്താക്കന്‍മാരായ ഫിറോസും സജ്‌നയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ബോസ് സീസണ്‍ 3 യിലേക്ക് എത്തിയത്. ഷോയെ സജീവമാക്കിയ മത്സരാർത്ഥികൾ കൂടിയായിരുന്നു ഇരുവരും.
വിമര്‍ശനങ്ങളുണ്ടായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇത്തവണ ഫൈനലിലെത്തുമെന്ന് പലരും കരുതിയ മല്‍സരാര്‍ത്ഥി ആയിരുന്നു ഇവർ.
സഹമല്‍സരാര്‍ത്ഥികളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമര്‍ശങ്ങളെ തുടർന്ന് അപ്രതീക്ഷിതമായി ദമ്പതികള്‍ക്ക് പുറത്തുപോവേണ്ടി വന്നത്. ഫിറോസിനും സജ്‌നയ്ക്കും എന്റെയടുത്തേക്ക് വരാമെന്ന് പറഞ്ഞ് ലാലേട്ടന്‍ സ്‌റ്റേജിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ഒരു അവസരം കൂടി സജ്‌ന ചോദിച്ചപ്പോള്‍ ‘ഇല്ല കഴിഞ്ഞു’ എന്നാണ് അന്ന് മോഹന്‍ലാല്‍ മറുപടി നല്‍കിയത്. അതേസമയം പുറത്താവല്‍ ദിവസം തനിക്ക് തോന്നിയ കാര്യങ്ങള്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുന്നു
അവിടെ ആ സംഭാഷണം നടക്കുമ്പോള്‍ തന്നെ നമ്മള്‍ പുറത്താകാന്‍ പോവുകയാണ് എന്ന് സജ്‌നയോട് പറഞ്ഞതായി’ ഫിറോസ് പറയുന്നു. നീ കരയരുത്, കണ്ണില്‍ നിന്നും ഒരു തുളളി കണ്ണുനീര്‍ പോലും വീഴരുത് എന്നാണ് ഭാര്യയോട് പറഞ്ഞതെന്നും’ ഫിറോസ് പറയുന്നു. ‘ഒരു ട്രാക്ക് പോകുന്നത് കണ്ടാല്‍ എനിക്ക് മനസിലാകും. അത് എങ്ങോട്ടാണ് പോകുന്നതെന്ന്. നിങ്ങള്‍ക്ക് ആ വീഡിയോ കണ്ടാലറിയാം. പുറത്തേക്ക് വരാന്‍ ലാലേട്ടന്‍ പറയുമ്പോള്‍ എനിക്ക് ഒരു ഭാവമാറ്റവുമില്ലായിരുന്നു’, ഫിറോസ് ഓര്‍ത്തെടുത്തു.
കാരണം പുറത്താവല്‍ ഞാന്‍ പ്രതീക്ഷിച്ചതാണ്. എനിക്ക് വേണമെങ്കില്‍ എല്ലാവരെയും സോപ്പിട്ട് ആരെയും പിണക്കാതെ നൂറ് ദിവസവും അവിടെ നില്‍ക്കാമായിരുന്നു. വേണമെങ്കില്‍ ഫ്‌ളാറ്റ് തന്നെ കിട്ടുമായിരുന്നു. പക്ഷേ ഒരു ദിവസമെങ്കില്‍ ഒരു ദിവസം, നില്‍ക്കുന്ന അത്രയും ദിവസം സത്യസന്ധമായി നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുളളത്’, നടന്‍ പറയുന്നു.
എന്നെ സംബന്ധിച്ച് ജീവിതത്തില്‍ അധികമായി കിട്ടുന്നതെല്ലാം ബോണസാണ്. ഈ 53 ദിവസവും ബോണസായാണ് കാണുന്നത്. എന്നിട്ടും ജനങ്ങള്‍ ഞങ്ങളെ ഏറ്റെടുത്തു. നിങ്ങള്‍ ഞങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അറിയാം. വലിയ റീച്ചൊന്നും ഉണ്ടായിട്ടില്ല. കാരണം സോഷ്യല്‍ മീഡിയയൊക്കെ ആരെയെങ്കിലും ഏല്‍പ്പിച്ച് അത്തരത്തിലൊരു ക്യാംപെയന്‍ ഞങ്ങള്‍ നടത്തിയിട്ടില്ല’.
എന്നിട്ടും നമ്മുടെ കൂടെ നില്‍ക്കുന്നവര്‍ ഞങ്ങളെ അത്രയും സ്‌നേഹിച്ചുനിന്നവരാണ്. ഇപ്പോള്‍ പോലും ഫോണെടുത്ത് നോക്കിയാല്‍ നിരവധി മിസ്ഡ് കോളുകള്‍ വന്നിട്ടുണ്ടാകും. ഞങ്ങള്‍ ഞങ്ങളായിട്ട് നിന്നതുകൊണ്ടാണ് പലരും ഇഷ്ടപ്പെട്ടതെന്ന്’ ഫിറോസ് പറഞ്ഞു. ‘കുശുമ്പ് പറയുന്നത് ഇഷ്ടപ്പെട്ടുന്നവര്‍ അത്തരക്കാരെ ഇഷ്ടപ്പെടും. നിലപാടുളളവര്‍ നിലപാടുളളവരെ ഇഷ്ടപ്പെടും’, ഫിറോസ് അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം ഫിറോസിനും സജ്‌നയ്ക്കും പിന്തുണയുമായി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഡിഎഫ് കെ ആര്‍മിയെ കുറിച്ച് മനസുതുറന്ന് ഫിറോസ് തന്നെ മുന്‍പ് പല അഭിമുഖങ്ങളിലും എത്തിയിട്ടുണ്ട്. ബിഗ് ബോസ് കഴിഞ്ഞ ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു ഫിറോസ്. പ്രാങ്ക് വീഡിയോസുമായാണ് ഇപ്പോള്‍ നടന്‍ എത്താറുളളത്. സജ്‌നയും ഫിറോസിനൊപ്പം പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. ബിഗ് ബോസ് താരങ്ങളെ പറ്റിച്ചുകൊണ്ടാണ് ഇപ്പോള്‍ ഫിറോസ് ഷോ നടത്തുന്നത്.
