‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമയില്‍ നീലി എന്ന കഥാപാത്രമായി എത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി രേണു സൗന്ദര്. കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കുറിപ്പാണ് രേണു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചത് ഒരു മികച്ച അനുഭവമാണ് വിനയന് സര്. മുമ്പൊരിക്കലും ഇതുപോലുള്ള ഒരു പീരിയഡ് സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. അതിശയകരമായ ടീമിനായി പ്രവര്‍ത്തിച്ചത് ഒരു വലിയ അനുഭവമായിരുന്നു. മാത്രമല്ല, ഒരു പിരീഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്ക് ഒരു വലിയ പഠന അനുഭവമാണ്” എന്നാണ് രേണു കുറിച്ചിരിക്കുന്നത്.
കറുത്ത മുത്ത് എന്ന പരമ്പരയിലൂടെയാണ് രേണു അഭിനയ ലോകത്ത് എത്തിയത്. മാന്‍ഹോള്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, ഓട്ടം, മാര്‍ജാര ഒരു കല്ലുവെച്ച നുണ തുടങ്ങിയ സിനിമകളില്‍ രേണു അഭിനയിച്ചിട്ടുണ്ട്. റിലീസിന് ഒരുങ്ങുന്ന മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലും രേണു അഭിനയിക്കുന്നുണ്ട്.
എത്ര കാത്തിരിക്കേണ്ടി വന്നാലും പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് വിനയന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ച വിവരം പങ്കുവച്ചാണ് വിനയന്റെ പോസ്റ്റ്. കോവിഡിന്റെ തീവ്രത കുറയുമ്പോള്‍ ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാന്‍ പറ്റുമെന്നും വിനയന് വ്യക്തമാക്കി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...