Malayalam
ന്റമ്മോ, ഇത് പരദൂഷണമല്ല ; ഇവർ ആരൊക്കെയെന്ന് കണ്ടാൽ ഞെട്ടും ; ഈ ഗ്രൂപ്പിസം അവസാനിപ്പിക്കാറായില്ലേ? ; രഹസ്യങ്ങളുടെ ചുരുളഴിച്ച് ദേ ആ മൂവർ സംഘം ; ബിഗ് ബോസ് അവസാനിച്ച സ്ഥിതിക്ക് കൂട്ടുകെട്ട് തുടർന്നോട്ടെ ; ആശംസകളുമായി ആരാധകർ !
ന്റമ്മോ, ഇത് പരദൂഷണമല്ല ; ഇവർ ആരൊക്കെയെന്ന് കണ്ടാൽ ഞെട്ടും ; ഈ ഗ്രൂപ്പിസം അവസാനിപ്പിക്കാറായില്ലേ? ; രഹസ്യങ്ങളുടെ ചുരുളഴിച്ച് ദേ ആ മൂവർ സംഘം ; ബിഗ് ബോസ് അവസാനിച്ച സ്ഥിതിക്ക് കൂട്ടുകെട്ട് തുടർന്നോട്ടെ ; ആശംസകളുമായി ആരാധകർ !
മൂന്ന് സീസണുകളെ പിന്നിട്ടിട്ടുള്ളു എങ്കിലും മലയാളികളുടെ ജീവിതത്തിൽ ബിഗ് ബോസ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഒന്നുമുതൽ ഷോയും മത്സരാർത്ഥികളും മലയാളികൾക്ക് പ്രിയങ്കരമാണ്. ഒപ്പം മലയാളികളുടെ എല്ലാമെല്ലാമായ മോഹൻലാൽ ആണ് അവതാരകൻ എന്ന പ്രത്യേകതയും ഉണ്ട്.
ഇനിയും ബിഗ് ബോസ് സീസണ് 3ലെ വിശേഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ലോക് ഡൗണിനെത്തുടര്‍ന്ന് ഷോ ഇടയ്ക്ക് വെച്ച് നിര്‍ത്തിവെച്ചതോടെയാണ് താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഈ സീസണിലെ വിജയി ആരാവുമെന്നറിയാനായുള്ള ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. മത്സരത്തില്‍ തുടരുന്നവരും ഇടയ്ക്ക് പുറത്ത് പോയവരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ സജീവമാണ്.
പരമ്പരകളെ വെല്ലുന്ന കഥകളാണ് സത്യത്തിൽ ഈ സീസണിൽ അതായത് ബിഗ് ബോസ് സീസൺ ത്രീയിൽ കാണാൻ സാധിച്ചത്. കൂട്ടുകെട്ടിന് കൂട്ടുകെട്ട് വഴക്കിന് വഴക്ക് കരച്ചിലിന് കരച്ചിൽ ഇനി പ്രണയത്തിനാണെങ്കിൽ ഒട്ടും കുറവുണ്ടായിരുന്നില്ല… ഇതിനൊക്കെ പുറമെ, സീസൺ ത്രീ മത്സരാർത്ഥികൾ പ്രത്യേകം അഭ്യസിപ്പിച്ചെടുത്ത കോർണെറിങ്, ഗ്രൂപ്പിസം, പിന്നെന്താ.. ഇനി എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ നിങ്ങൾ കമെന്റിൽ വന്ന് പൂരിപ്പിക്കുക .
100 ദിവസം അടിച്ചുപൊളിച്ച് തീർക്കേണ്ട ബിഗ് ബോസ് 95 ദിവസം ആയിപ്പോയെങ്കിലും ഒരിക്കലും മറക്കാനാകാത്ത ഒരു സീസണായി മാറിക്കഴിഞ്ഞു. സത്യത്തിൽ ഷോ അവസാനിച്ചപ്പോഴാണ് കുറേക്കൂടി എല്ലാ മത്സരാത്ഥികളെയും അടുത്തറിയാൻ സാധിച്ചത്. ഇനി ബിഗ് ബോസിലെ ആ മൂവര്‍ സംഘത്തെ ഒന്നൂടി ഓർമ്മപ്പെടുത്താം…
ഭാഗ്യലക്ഷ്മി , കിടിലം ഫിറോസ് , സന്ധ്യ മനോജ്.. ഇവർ മൂന്നുപേരും വളരെ അടുത്ത സുഹൃത്തുക്കളായി ബിഗ് ബോസിൽ നമ്മൾ കണ്ടവരാണ്. ഓരോരുത്തരും പരസ്പരം പിന്തുണച്ച് അവസാനം വരെ ഉണ്ടായിരുന്നു. ഇപ്പോൾ കിടിലം ഫിറോസ് ടോപ് എയ്റ്റിലും ഉണ്ട്.
ഇപ്പോഴിതാ ആ കൂട്ടുകെട്ട് വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ്. സന്ധ്യ മനോജാണ് വിശേഷങ്ങളുമായി എത്തിയത്.
ബിഗ് ബോസിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സൗഹൃദമാണ് സന്ധ്യ മനോജ്, ഭാഗ്യലക്ഷ്മി കിടിലം ഫിറോസ് ഇവരുടേത്. ഷോയിലെ സംഭവങ്ങളെക്കുറിച്ചും ടാസ്ക്കിനെക്കുറിച്ചും വഴക്കുകളെക്കുറിച്ചുമെല്ലാം ഇവര്‍ സംസാരിക്കാറുണ്ടായിരുന്നു. ഗ്രൂപ്പായാണ് ഇവര്‍ എപ്പോഴും ഉണ്ടാവുന്നതെന്ന വിമര്‍ശനങ്ങളും ഇടക്കാലത്ത് ഉയര്‍ന്നിരുന്നു.
മൂവര്‍ സംഘത്തില്‍ ആദ്യം പുറത്തേക്ക് പോന്നത് ഭാഗ്യലക്ഷ്മിയായിരുന്നു. ആഗ്രഹിച്ച സമയത്താണ് തനിക്ക് പുറത്തേക്ക് പോരാന്‍ കഴിഞ്ഞതെന്നായിരുന്നു താരം പറഞ്ഞത്. പിന്നീട് ആഴ്ചകള്‍ക്ക് ശേഷമായാണ് സന്ധ്യ എത്തിയത്.
ഇത്രയും ദിവസം തുടരാനായതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാലിന്റെ ഷോയിൽ പങ്കെടുക്കാനായത് വലിയ നേട്ടമാണെന്നുമായിരുന്നു സന്ധ്യ മനോജ് പറഞ്ഞത്. നിരവധി തവണ എലിമിനേഷനില്‍ വന്നിരുന്നുവെങ്കിലും പുറത്താവാതെ തുടരുകയായിരുന്നു കിടിലം ഫിറോസ്. വോട്ടിങ്ങില്‍ ഫിറോസ് ഏറെ മുന്നിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.
ബിഗ് ബോസിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചതേയില്ല. മാസങ്ങള്‍ക്ക് ശേഷം ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഇത്രയും മികച്ച സുഹൃത്തുക്കളെ നല്‍കിയതില്‍ ബിഗ് ബോസിന് ഹൃദയം കൊണ്ട് നന്ദി. പുഞ്ചിരിയും പൊട്ടിച്ചിരികളും നിറഞ്ഞതായിരുന്നു കഴിഞ്ഞ രാത്രിയെന്നുമായിരുന്നു സന്ധ്യ മനോജ് കുറിച്ചത്. അതീവ സന്തോഷത്തോടെ ചിരിച്ച് നില്ക്കുന്ന ചിത്രങ്ങളായിരുന്നു സന്ധ്യ പോസ്റ്റ് ചെയ്തത്.
ബിഗ് ബോസിന് ശേഷം നിങ്ങളെ മൂന്നുപേരെയും ഇതുപോലെ ഒരുമിച്ച് കാണാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മകന് സിദ്ധാര്‍ത്ഥ് മനോജിനൊപ്പമായാണ് സന്ധ്യ എത്തിയത്.
സൂര്യ കൃഷ്ണമൂര്‍ത്തിയേയും സന്ദര്‍ശിച്ചിരുന്നു ഇവര്‍. ഭാവിയിലെ കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ആശീര്‍വാദം തേടാനായാണ് പോയത്. സന്ധ്യ പങ്കുവെച്ച വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. സീസൺ ത്രീയുടെ ഹൈലൈറ്റായിരുന്ന ഈ സൗഹൃദം ഇനിയും നിലനിൽക്കട്ടെ എന്ന് നമുക്കും ആശംസിക്കാം.
about sandhya manoj
