Connect with us

ഞാനൊരു പേടിത്തൊണ്ടനായിരുന്നു, ഇപ്പോഴും അതെ; ‘അടിയുണ്ടാക്കേണ്ട സമയത്ത് അടിയുണ്ടാക്കണം. അല്ലാതെ വഴിയെ പോകുന്നവരെ ഒന്നും അടിക്കരുത്; വൈറലായി മമ്മൂക്കയുടെ രസകരമായ കൗണ്ടർ വീഡിയോ

Malayalam

ഞാനൊരു പേടിത്തൊണ്ടനായിരുന്നു, ഇപ്പോഴും അതെ; ‘അടിയുണ്ടാക്കേണ്ട സമയത്ത് അടിയുണ്ടാക്കണം. അല്ലാതെ വഴിയെ പോകുന്നവരെ ഒന്നും അടിക്കരുത്; വൈറലായി മമ്മൂക്കയുടെ രസകരമായ കൗണ്ടർ വീഡിയോ

ഞാനൊരു പേടിത്തൊണ്ടനായിരുന്നു, ഇപ്പോഴും അതെ; ‘അടിയുണ്ടാക്കേണ്ട സമയത്ത് അടിയുണ്ടാക്കണം. അല്ലാതെ വഴിയെ പോകുന്നവരെ ഒന്നും അടിക്കരുത്; വൈറലായി മമ്മൂക്കയുടെ രസകരമായ കൗണ്ടർ വീഡിയോ

വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു മധുര രാജ. 2019ല്‍ പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മധുര രാജ പുറത്തിറങ്ങിയ ശേഷം മമ്മൂട്ടി നല്‍കിയ ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

2019 ഏപ്രിലിലെ ഒരു അഭിമുഖത്തിലാണ് ഓരോ ചോദ്യത്തിനും മാസ്സ് മറുപടിയുമായി മമ്മൂട്ടി രംഗത്തെത്തിയത്. മധുര രാജയിലെ പോസ്റ്ററുകളില്‍ പലതിലും കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളായിരുന്നല്ലോ എന്ന ചോദ്യത്തിന് മധുര രാജ പിള്ളേരുടെ ആളല്ലെ എന്നായിരുന്നു മമ്മൂക്ക മറുപടി പറഞ്ഞത്.

മധുര രാജ പിള്ളേരുടെ ആളല്ലേ. പിള്ളേര്‍ അല്ലേ ഈ സിനിമ കാണേണ്ടത്. മോശമായിട്ട് ഒന്നും മധുരരാജയില്‍ ഇല്ലെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. ചിത്രത്തില്‍ മധുരരാജ ഇംഗ്ലീഷ് പറയുന്നത് കേട്ട് കുട്ടികളും അങ്ങനെ പഠിക്കില്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് അതൊക്കെ അവര്‍ നന്നായി തന്നെ പഠിച്ചോളും അവര്‍ക്കറിയാം ഈ ഇംഗ്ലീഷ് പഠിക്കരുത് എന്ന് എന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

ചിത്രത്തിലേത് പോലെ അടിയുണ്ടാക്കിയാലോ എന്ന ചോദ്യത്തിന് മമ്മൂക്ക നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘അടിയുണ്ടാക്കേണ്ട സമയത്ത് അടിയുണ്ടാക്കണം. അല്ലാതെ വഴിയെ പോകുന്നവരെ ഒന്നും അടിക്കരുത്. ഞാന്‍ ഇതുവരെ ആരെയും അടിച്ചിട്ടില്ല,’ മമ്മൂക്ക പറഞ്ഞു.

കുട്ടിക്കാലത്ത് അടിപിടിയുണ്ടാക്കിയിരുന്നോ എന്ന ചോദ്യത്തിന് താന്‍ ഓടിക്കളയുമെന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ‘കുട്ടിക്കാലത്തും ഞാന്‍ അടിയുണ്ടാക്കിയിട്ടില്ല. ആ സമയത്ത് ഞാന്‍ ഓടിക്കളയുമായിരുന്നു. ഞാനൊരു പേടിത്തൊണ്ടനായിരുന്നു. ഇപ്പോഴും അതെ,’ മമ്മൂക്ക പറയുന്നു.

വൈശാഖ് സംവിധാനം ചെയ്ത് 2019 ഏപ്രില്‍ 12ന് പ്രദര്‍ശനത്തിനെത്തിയ ആക്ഷന്‍ – ത്രില്ലര്‍ ചിത്രമാണ് മധുര രാജ. 2010 ല്‍ റിലീസ് ചെയ്ത് പോക്കിരിരാജ എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയിരുന്നു മധുര രാജ. മമ്മൂട്ടിയെ കൂടാതെ സിദ്ദിഖ്, ജയ്, ജഗപതി ബാബു, നെടുമുടി വേണു, അന്ന രാജന്‍, അനുശ്രീ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

about mammooty

Continue Reading
You may also like...

More in Malayalam

Trending

Recent

To Top