Social Media
അമ്മയെപ്പോലെ തന്നെ; മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു
അമ്മയെപ്പോലെ തന്നെ; മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു
Published on
മഞ്ജുവിനെറ്യും ദിലീപിന്റെയും മകൾ മീനാക്ഷി അഭിനയത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും ആരാധകർ ഏറെയാണ്. താരപുത്രിയുടെതായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്.
ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.നിരവധി കമന്റുകളാണ് താരപുത്രിയുടെ ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ‘മകൾ അമ്മയെപ്പോലെ സുന്ദരിയാണ്’, ‘മീനാക്ഷി സിനിമയിലേക്ക് എത്തുമോ’, ‘ക്യൂട്ട് സ്‌മൈൽ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ… സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നേരത്തെ നാദിർഷയുടെ മകൾക്കൊപ്പമുള്ള മീനാക്ഷിയുടെ ഡബ്സ്‌മാഷ് വിഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.ഇപ്പോൾ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി. ലോക് ഡൗണിന് പിന്നാലെ വീട്ടിലെത്തിയ മീനൂട്ടി ഇപ്പോൾ ദിലീപിനും കാവ്യയ്ക്കും ഒപ്പം പത്മസരോവരത്തിലാണ്.
Continue Reading
Related Topics:Meenakshi
