Social Media
കരീനയുടെ ചെരുപ്പ് കണ്ടോ! വില അറിഞ്ഞാൽ ഞട്ടും; കണ്ണ് തള്ളി സോഷ്യൽ മീഡിയ
കരീനയുടെ ചെരുപ്പ് കണ്ടോ! വില അറിഞ്ഞാൽ ഞട്ടും; കണ്ണ് തള്ളി സോഷ്യൽ മീഡിയ
Published on
ഫാഷൻ ലോകത്ത് എന്നും വേറിട്ട് നില്‍ക്കുന്ന കരീനയുടെ പുത്തൻ ചെരുപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വീട്ടില്‍ നടത്തിയ ഹാലോവീന്‍ പാര്‍ട്ടിയിലാണ് വ്യത്യസ്ത രീതിയിലുള്ള ഒരു ചെരുപ്പ് ധരിച്ച് കരീനയെ കണ്ടത്. ചെരുപ്പിന്റെ വില അറിഞ്ഞതോടെ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ
ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ് ബോറ്റേഗ വെനറ്റയില്‍ നിന്നുമുള്ളതാണ് ഈ ചെരിപ്പ്. ഇളം മഞ്ഞ നിറത്തിലുള്ള ചതുരാകൃതിയില്‍ ഉള്ളതാണ് ചെരുപ്പ്. വനേറ്റയുടെ ഐകോണിക് ബ്രെയ്ഡ് ഡിസൈലുള്ള ചെരിപ്പ് കാഴ്ചയില്‍ തീര്‍ത്തും വ്യത്യസ്തമാണ്. 1430 അമേരിക്കന്‍ ഡോളര്‍ (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1,06,600) ആണ് വില.
ശ്രുതി സാഞ്ചെട്ടി ഡിസൈന്‍ ചെയ്ത ഗ്രേ നിറത്തിലുള്ള ഡ്രസ്സായിരുന്നു താരത്തിന്റ വേഷം. തന്റെ രണ്ടാം കുഞ്ഞിന് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കരീന
Continue Reading
You may also like...
Related Topics:Kareena Kapoor