Connect with us

കാത്തിരിപ്പിന് വിരാമം ആ പ്രാർത്ഥന ഫലിച്ചു! പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരകൾ ഇനി ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും

serial

കാത്തിരിപ്പിന് വിരാമം ആ പ്രാർത്ഥന ഫലിച്ചു! പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരകൾ ഇനി ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും

കാത്തിരിപ്പിന് വിരാമം ആ പ്രാർത്ഥന ഫലിച്ചു! പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരകൾ ഇനി ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും

വ്യത്യസ്തമായ റിയാലിറ്റി ഷോകൾ ചാനലുകളിൽ സജീവമാണെങ്കിലും പരമ്പരകൾക്ക് ഇന്നും മികച്ച പ്രേക്ഷകരാണുള്ളത്. പ്രമേയത്തെ കുറിച്ചുള്ള വിമർശനങ്ങൾ കടുക്കുമ്പോഴും ഇപ്പോഴും റേറ്റിംങ്ങിൽ ആദ്യ സ്ഥാനം സീരിയലുകൾ തന്നെയാണ്.

മിന്സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലുകളിൽ ഒന്നാണ് ഏഷ്യനെറ്റ്. ചാനലിലെ മിക്ക പരമ്പരകൾക്കും മികച്ച കാഴ്ചക്കാരുണ്ട്. കുടുംബവിളക്ക്, പാടാത്ത പൈങ്കിളി, അമ്മയറിയാതെ, സാന്ത്വനം തുടങ്ങിയ പരമ്പരകൾക്ക് യൂത്തിനിടയിലും ആരാധകരേറെയാണ്.

സാധാരണ കണ്ടു വന്നിരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള കഥാപാശ്ചാത്തലത്തിലൂടെയാണ് ഇവ കഥ പറയുന്നത്. ലോക്ഡൗണ്‍ കാരണം സീരിയൽ ഷൂട്ടിങ്ങ് തൽക്കാലം നിര്‍ത്തി വെച്ചെങ്കിലും ആരാധകര്‍ വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരകൾ ജൂൺ 21 തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും

ജനപ്രിയപരമ്പരകളായ കണ്ണന്റെ രാധ വൈകുന്നേരം 6.10 നും ബാലഹനുമാൻ 6.40 നുംകുടുംബവിളക്ക് രാത്രി ഏഴ് മണിക്കുംതുടർന്ന് , അമ്മഅറിയാതെ 7.20 നും പാടാത്തപൈങ്കിളി 7.40 നും മൗനരാഗം 8 മണിക്കും സസ്‍നേഹം 8.20 നും സംപ്രേഷണം ചെയ്യും. കൂടെവിടെ 8.40 നുംഏഷ്യാനെറ്റിൽസംപ്രേക്ഷണംചെയ്യുന്നു.

സൂപ്പർഹിറ്റ് പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ പ്രേക്ഷകർക്ക് ആസ്വദിക്കാം .

More in serial

Trending

Recent

To Top