Connect with us

‘സാന്ത്വനം’ എന്നന്നേക്കുമായി അവസാനിപ്പിച്ചതാണോ? തിരിച്ചുവരില്ലേ… ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അണിയറപ്രവർത്തകർ

serial

‘സാന്ത്വനം’ എന്നന്നേക്കുമായി അവസാനിപ്പിച്ചതാണോ? തിരിച്ചുവരില്ലേ… ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അണിയറപ്രവർത്തകർ

‘സാന്ത്വനം’ എന്നന്നേക്കുമായി അവസാനിപ്പിച്ചതാണോ? തിരിച്ചുവരില്ലേ… ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അണിയറപ്രവർത്തകർ

മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് സാന്ത്വനം. പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാള പതിപ്പിനെ കേരളക്കര ഏറ്റെടുക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് നിൽക്കവെയായിരുന്നു സാന്ത്വനം സീരിയൽ നിർത്തി വയ്ക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സീരിയൽ ചിത്രീകരണം നിർത്തി വയ്ക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു സാന്ത്വനത്തിന്റ ഷൂട്ടിങ്ങ് നിർത്തി വയ്ക്കുന്നത്. മെയ് 7 ന് ആയിരുന്നു പരമ്പരയുടെ അവസാനത്തെ എപ്പിസോഡ്.

ഇനി പരമ്പര തിരിച്ചുവരില്ലേ, എന്നന്നേക്കുമായി അവസാനിപ്പിച്ചതാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.പ്രേക്ഷകരുടെ ചോദ്യത്തിനുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാന്ത്വനം എന്ന ജനപ്രിയ പരമ്പര തിരിച്ചുവരുമോ അതോ എന്നെന്നേക്കുമായി അവസാനിപ്പിക്കുമോ എന്നൊക്കെ പലരും ഞങ്ങളോട് സംശയം ചോദിച്ചിരുന്നു അവർക്കുള്ള മറുപടിയാണിത്.

നിങ്ങൾ നെഞ്ചോട് ചേർത്ത നിങ്ങളുടെ ഇഷ്ട പരമ്പര സാന്ത്വനം അധികം വൈകാതെ തന്നെ പുതിയ എപ്പിസോഡുകളുമായി നിങ്ങളുടെ സ്വീകരണമുറികളിൽ മടങ്ങിയെത്തും. ഷൂട്ടിങ്ങ് തുടങ്ങുവാനുള്ള സർക്കാർ അനുമതി അധികം വൈകാതെ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. അനുമതി ലഭിച്ചാൽ ഉടൻ തന്നെ സാന്ത്വനം നിങ്ങൾക്ക് മുന്നിലേക്ക് എത്തും. അതുവരെ പ്രിയപ്രേക്ഷകർ ക്ഷമയോടെ കാത്തിരിക്കൂയെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്.

More in serial

Trending

Recent

To Top