Malayalam
അപ്രതീക്ഷിതമായ ആ മുന്നേറ്റം! ബിഗ് ബോസ് വിജയി ഒരു സ്ത്രീ, അത് സംഭവിക്കും! മണിക്കുട്ടന്റെ ആ വാക്കുകൾ സഫലമാകും?നെഞ്ചിടിപ്പോടെ പ്രേക്ഷകർ
അപ്രതീക്ഷിതമായ ആ മുന്നേറ്റം! ബിഗ് ബോസ് വിജയി ഒരു സ്ത്രീ, അത് സംഭവിക്കും! മണിക്കുട്ടന്റെ ആ വാക്കുകൾ സഫലമാകും?നെഞ്ചിടിപ്പോടെ പ്രേക്ഷകർ
വിന്നറെ നിശ്ചയിക്കാനുള്ള പ്രേക്ഷകരുടെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ ഏറെ ആയിട്ടും ഗ്രാന്‍ഡ് ഫിനാലെ എന്നായിരിക്കും എന്നതില്‍ ഒരു നിശ്ചയവും ഇല്ല.
അപ്രതീക്ഷിതമായ ഒരു വിജയി ഉണ്ടാവാനുള്ള സാധ്യത സോഷ്യൽ മീഡിയ തള്ളിക്കളയുന്നില്ല. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായി വിഷ്ണു എന്നിവരെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്. മണിക്കുട്ടനെ മലർത്തി അടിച്ച് അപ്രതീക്ഷിത വിജയി ആയി ഡിംപല്‍ ഭാല്‍ എത്താനുള്ള സാധ്യതകള്‍ വരേയുണ്ടെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ത്തികളില്‍ ഒരാളാണ് സിനിമാ-സീരിയില്‍ താരം കൂടിയായ മണിക്കുട്ടന്‍. ഷോയുടെ തുടക്കം മുതല്‍ വലിയൊരു ആരാധക സമൂഹം അദ്ദേഹത്തെ അതിശക്തായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വരികയും പിന്നീട് തിരിച്ച് വരികയും ചെയ്തെങ്കിലും അദ്ദേഹത്തിന്‍റെ പ്രേക്ഷക പിന്തുണയ്ക്ക് കുറവൊന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിൽ മണിക്കുട്ടന്‍ തന്നെ വിജയി എന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ടുണ്ട്. മണിക്കുട്ടന് ഇത്ര വോട്ട് ലഭിച്ചു എന്നടക്കം അവകാശപ്പെട്ടുകൊണ്ടായിരുന്നു ഇത്തരം പ്രചരണങ്ങള്‍.
എന്നാല്‍ ഇതിനിടയിലാണ് ഡിംപല്‍ ഭാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 യുടെ വിന്നര്‍ ആയേക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടാവാന്‍ തുടങ്ങിയത്. മണിക്കുട്ടനെ പോലെ തന്നെ ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്ന താരമാണ് ഡിംപല്‍. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് ഷോയില്‍ നിന്നും പുറത്ത് പോയ ഡിംപല്‍ പിന്നീട് തിരിച്ചെത്തുകയായിരുന്നു.
മണിക്കുട്ടനെ മറികടന്ന് ഡിംപല്‍ വിജയി ആയേക്കും എന്ന് പറയുമ്പോള്‍ പലര്‍ക്കും സംശയങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ബിഗ് ബോസിന്‍റെ ഒരു രീതി വെച്ച് നോക്കുമ്പോള്‍ ഈ സാധ്യതകളെ പുര്‍ണ്ണമായും തള്ളിക്കളയാന്‍ സാധിക്കില്ല. സീസണ്‍ ഒന്നില്‍ പേര്‍ളി മാണിക്കായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യത ഉണ്ടായിരുന്നത്. എന്നാല്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ വിന്നറായി പ്രഖ്യാപിച്ചതവാട്ടെ സാബുമോനേയും.
സീസണ്‍ 2 വില്‍ വിജയി ഉണ്ടായില്ലെങ്കിലും ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിരുന്ന ഒരു താരം രജിത് കുമാറായിരുന്നു. എന്നാല്‍ ആര്യക്കായിരുന്നു ഷോ അധികൃതരുടെ ഭാഗത്ത് നിന്നും സപ്പോര്‍ട്ട് ലഭിച്ചത് എന്ന ഒരു ആരോപണം അന്ന് ശക്തമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഒരു വിഷയം വന്നപ്പോള്‍ രജിത് കുമാറിനെ പുറത്താക്കിയതെന്നും ചിലര്‍ ആരോപിക്കുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിന്നറെ പ്രഖ്യാപിക്കാന്‍ സാധിച്ചില്ല.
മൂന്നാം സീസണും കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 100 ദിവസം തികയ്ക്കാന്‍ കഴിയാതെ നിര്‍ത്തേണ്ടി വന്നു. എന്നാല്‍ രണ്ടാം സീസണിലും നിന്നും വ്യത്യസ്തമായി ഒരു വിജയിയെ പ്രഖ്യാപിക്കാന്‍ ഷോ അധികൃതര്‍ തീരുമാനിച്ചു. അങ്ങനെയാണ് പ്രേക്ഷക വോട്ടെടുപ്പ് നടക്കുന്നത്. ഈ വോട്ടെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോള്‍ അപ്രതീക്ഷിതമായി ഡിംപല്‍ മുന്നില്‍ എത്തിക്കൂടായ്കയില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
