Connect with us

ഒടുവില്‍ പൂവച്ചല്‍ ഖാദറും പോയി, വ്യക്തിജീവിതത്തിലും ഖാദര്‍ എന്നെ സ്വന്തം ജ്യേഷ്ഠനായി അംഗീകരിച്ചിരുന്നു; ഓര്‍മ്മ പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി

Malayalam

കവിയും ഗാന രചയിതാവുമായ പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മ പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി. രണ്ടു വര്‍ഷത്തോളമായി പൂവച്ചല്‍ ഖാദര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല എന്നും താന്‍ അദ്ദേഹത്തെ വീട്ടില്‍ പോയി കാണുമായിരുന്നു എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. തന്നെ അദ്ദേഹം ഒരു ജ്യേഷ്ഠനായി അംഗീകരിച്ചിരുന്നു എന്നും പെണ്മക്കളുടെ വിവാഹ ചടങ്ങുകളില്‍ പോലും അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിര്‍ബ്ബന്ധിച്ച് തിരുത്തിയെന്നും ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു.

ഒടുവില്‍ പൂവച്ചല്‍ ഖാദറും പോയി. രണ്ടു വര്‍ഷങ്ങളായി ഖാദര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. നടക്കുമ്പോള്‍ തല ചുറ്റുന്നതു പോലെ തോന്നും എന്നു പറയും .ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ പോയി കാണുമായിരുന്നു.കൊറോണ കാലമായപ്പോള്‍ ആശയവിനിമയം ഫോണിലൂടെ മാത്രമായി. വ്യക്തിജീവിതത്തിലും ഖാദര്‍ എന്നെ സ്വന്തം ജ്യേഷ്ഠനായി അംഗീകരിച്ചിരുന്നു. ഖാദറിന്റെ രണ്ടു പെണ്മക്കളുടെ വിവാഹങ്ങളോടനുബന്ധിച്ചുള്ള മതപരമായ ചടങ്ങുകളില്‍ പോലും ഖാദര്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് എന്നെ നിര്‍ബ്ബന്ധിച്ച് ഇരുത്തുകയുണ്ടായി.

. ഖാദറിന്റെ കൊച്ചുമക്കള്‍ക്ക് ഞാന്‍ തമ്പിയപ്പൂപ്പനാണ്. നഷ്ടങ്ങളുടെ കഥ തുടരുന്നു. കാവ്യകുടുംബത്തിലെ അനുജന്മാര്‍ യാത്ര പറയുമ്പോള്‍ ജ്യേഷ്ഠനായ ഞാന്‍ നിസ്സഹായനായി എല്ലാം കണ്ടു നില്‍ക്കുന്നു. ആദിയെവിടെ അന്ത്യമെവിടെ പായുന്നു കാലമാം പടക്കുതിര.

കൊവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പൂവച്ചല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെ 12.15ന് ആയിരുന്നു അന്തരിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top