Malayalam
അന്ന് ഉത്ര , ഇന്ന് വിസ്മയ; സോഷ്യൽ മീഡിയ പോസ്റ്റുകളുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ ചർച്ചകൾ മാറുന്നില്ല; മരണവും ഡിവോഴ്‌സും താരതമ്യപ്പെടുത്തുന്നവരും ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു ; ‘HER’STORY പറയും ബാക്കി !
അന്ന് ഉത്ര , ഇന്ന് വിസ്മയ; സോഷ്യൽ മീഡിയ പോസ്റ്റുകളുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ ചർച്ചകൾ മാറുന്നില്ല; മരണവും ഡിവോഴ്‌സും താരതമ്യപ്പെടുത്തുന്നവരും ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു ; ‘HER’STORY പറയും ബാക്കി !
മലയാളികൾ എല്ലാ വിഷയങ്ങളോടും പെട്ടന്ന് പ്രതികരിക്കുന്നവരാണ്. സമൂഹത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും ഉടൻ തന്നെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയും. പ്രശ്നങ്ങൾ ദിനവും നിരവധിയാണ്. അതുകൊണ്ടുതന്നെ ഒരു വിഷയത്തിലെ പ്രതികരണം കഴിഞ്ഞ് അടുത്ത വിഷയത്തിലേക്ക് നമ്മൾ പോലുമറിയാതെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. പിന്നീട് വർത്തകൊളങ്ങളിൽ മാത്രമായി ഈ പ്രശ്നങ്ങൾ ചുരുക്കപ്പെടുകയും ചെയ്യും.
കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണം മാധ്യമങ്ങൾ പ്രാധാന്യത്തോടെ ചർച്ചയാക്കുമ്പോൾ കൃത്യം ഒരു വർഷം മുൻപ് കൊല്ലം അഞ്ചലിൽ ഉത്തര എന്ന പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചതും ഓർത്തുപോകുകയാണ്. അന്നും ഇതേ പ്രാധാന്യത്തോടെ നവ മാധ്യമങ്ങൾ സ്ത്രീധന പീഡനവും ഭർതൃ ഗൃഹ പീഡനവും ചർച്ചയാക്കുന്നു.
അപ്പോൾ എവിടെയാണ് സമൂഹം മാറേണ്ടത്. നമ്മുടെ പ്രതികരണ ശേഷി ചാനൽ ചർച്ചകളിലും
സോഷ്യൽ മീഡിയകളിലും മാത്രമായാൽ മതിയോ? ഇത്തരം മരണങ്ങൾ വർത്തകളാകുമ്പോൾ പലപ്പോഴും സമൂഹം പറയുന്നത് അവൾക്ക് അവിടെ കടിച്ചു തൂങ്ങാതെ ആ ബന്ധം അവസാനിപ്പിക്കൂടായിരുന്നോ? എന്നാൽ, ഒരു ഡിവോഴ്‌സ്ഡ് വുമെണിന് സമൂഹം കൽപ്പിക്കുന്ന വിലയെ കുറിച്ചോർത്താൽ എങ്ങനെയാണ് ആ സ്ത്രീ ആ ബന്ധം വേർപിരിക്കുന്നത് .
ഡിവോഴ്സ് എന്നത് എന്തോ മോശം കാര്യമാണെന്നാണ് ഇന്നും സമൂഹം വിലയിരുത്തുന്നത്. മരിക്കുന്നതിനേക്കാൾ ഭേദം ഡിവോസ് ആണ് എന്ന് പറഞ്ഞാണ് പല സ്ത്രീകളും ഡിവോഴ്സിന് തയ്യാറാക്കുന്നതും. മരണത്തോട് ഡിവോഴ്സിനെ കമ്പയർ ചെയ്യുമ്പോൾ വീണ്ടും പെൺകുട്ടികളിലേക്ക് ഇൻസെക്യൂരിറ്റീസ്നെ ഇട്ടു കൊടുക്കുകയാണ്. അവസാന കച്ചിത്തുരുമ്പായിട്ടാണ് ഡിവോഴ്സിനെ പലരും കണക്കാക്കുന്നത്. എ ഡിവോഴ്‌സ്ഡ് ഡോട്ടർ ഈസ് ബെറ്റർ ദാൻ എ ഡെഡ് ഡോട്ടർ എന്ന വാചകം സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ മരണത്തോട് ഡിവോഴ്സിനെ എന്തിന് താരതമ്യപ്പെടുത്തുന്നു എന്നാണ് ചിന്തിക്കേണ്ടത്., കാരണം സമൂഹം ഡിവോഴ്സിന് കൊടുക്കുന്ന മൂല്യമാണ് അത്.
ഒരു ഡിവോഴ്സ്ഡ് സ്ത്രീ അബലയും തബലയുമാണെന്ന് എന്തുകൊണ്ടാണ് തോന്നുന്നത്. സാധാരണ സ്ത്രീകൾക്കെന്നല്ല ഡിവോഴ്‌സ്ഡ് ആയ സിനിമാ നടിമാരെ വരെ പലരും ഗോസ്സിപ് കോളത്തിലിട്ട് അമ്മാനമാടാറുണ്ട്. അതിപ്പോൾ എല്ലാവരും അങ്ങനെയാണെല്ലോ എന്ന് പറഞ്ഞ് നോർമലൈസ് ചെയ്യാറുണ്ട്. എന്നാൽ, ആ പതിവ് രീതിയെ പൊട്ടിച്ചെറിഞ്ഞ നായികയും നമുക്കുമുന്നിലുണ്ട്.
ഈ വാർത്തകൾക്കിടയിൽ ഇന്നലെ സോഷ്യൽ മീഡിയയിൽ കണ്ട ഒരു ഇമേജ് അത്രത്തോളം പ്രചോദനം തരുന്നതായിരുന്നു. അത് മറ്റാരുടേതുമല്ല, നടി മഞ്ജു വാര്യരുടേതാണ്.. ഡിവോഴ്‌സ്ഡ് വുമൺ എന്നതിൽ നിന്നും ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് കാലെടുത്തുവെച്ച മഞ്ജുവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
‘ബി യുവര്‍ ഓൺ വണ്ടര്‍ വുമണ്‍’ എന്ന തലക്കെട്ടോടെ മഞ്ജു വാര്യര്‍ പുതിയ ചിത്രം പങ്കുവച്ചപ്പോൾ ആരാധകരും ഓർത്തുപോയത് ഈ വാർത്തകളൊക്കെത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അതിന് താഴെ വന്ന കമന്റുകളത്രയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു.
നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഇത്ര ഹെയ്‌റ്റേഴ്‌സ് ഉണ്ടെന്നോ എന്ന ആമുഖത്തോടെ മനോജ് മോഹന്‍ എന്ന പ്രൊഫൈലില്‍ നിന്ന് കുറിച്ച കമെന്റ് ഇപ്രകാരമാണ്. ‘മാഡം, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്രയധികം ഹെയ്‌റ്റേഴ്‌സ് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ? ഇരയോടൊപ്പം നിന്ന് വേട്ടക്കാരെ നിങ്ങള്‍
നിരുത്സാഹപ്പെടുത്തി. പകരം വിജയകരമായ രണ്ടാം ഇന്നിംഗ്സ് സൃഷ്ടിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു, മലയാള സിനിമാ വ്യവസായത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന തരത്തില്‍ നിങ്ങള്‍ വളരുകയും ചെയ്തു. ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളുടെ ജീവിതം ആസ്വദിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടു.
പഴഞ്ചൊല്ലില്‍ പറയുന്ന പോലെ ഫീനിക്‌സ് പക്ഷിയെപ്പോലെ നിങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റു. അതുകൊണ്ടാണ് ഞാനടക്കം ഇത്രയധികം ആരാധകര്‍ നിങ്ങള്‍ക്കുള്ളത്.
തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസൃതമായി ജീവിതം നയിക്കാന്‍ ഒരിക്കലും വൈകില്ലെന്ന് യുവതികളെ കാണിച്ചതിന് ഒരുപാട് നന്ദി. ബഹുമാനം,’ എന്നാണ് ആ കമെന്റ്. ഹോളിവുഡ് സ്റ്റൈലിലുള്ള മഞ്ജുവിന്റെ ആ ചിത്രത്തിനെക്കാൾ എല്ലാവരും മഞ്ജു എന്ന വണ്ടർ വുമെണിനെ തന്നയാണ് ശ്രദ്ധിച്ചത്. നടി എന്ന നിലയിലും നല്ല വ്യക്തി എന്ന നിലയിലും നല്ലൊരു ചിത്രകാരി എന്നനിലയിലും മഞ്ജു മുന്നോട്ട് പോകുമ്പോൾ ചിന്തിക്കേണ്ടത്… ഡിവോഴ്സ് ഒരു അവസാനവാക്കല്ല എന്നതാണ്. അതുകഴിഞ്ഞും ജീവിതമുണ്ട് എന്ന പ്രചോദനമാണ്.
about social media
