Connect with us

മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്..

Malayalam

മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്..

മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്..

കോവിഡില്‍നിന്നു രക്ഷനേടാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക എന്നതാണ്. ഇപ്പോള്‍ ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ആളുകള്‍ മാസ്കുകള്‍ ധരിച്ചാണ് പുറത്തിറങ്ങുന്നതും. എന്നാൽ കോവിഡ്–19 തടയുന്നതിനായി ധരിക്കുന്ന സർജിക്കൽ മാസ്കുകൾ കാന്‍സറിനു കാരണമാകുമെന്ന അമേരിക്കൻ മോഡലും അവതാരകയുമായ കർട്നി കർദാഷിയാന്റെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തുകയാണ്. നീല സർജിക്കൽ മാസ്കിന്റെ നിർമാണത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തു കാൻസർ കോശങ്ങൾക്കു കാരണമാകുെന്നാണ് താരത്തിന്റെ കണ്ടെത്തിൽ. ‘Cancer.Org’ പറയുന്നതു പ്രകാരം ഈ രാസവസ്തു കരൾ, വൃക്ക സ്തനം എന്നിവിടങ്ങളിൽ കാൻസറിനും ഉയർന്ന കൊളസ്ട്രോളിനും ശ്വാസകോശത്തിൽ രക്തസ്രാവത്തിനും കാരണമാകുന്നു എന്നാണ് കർട്നി കർദാഷിയാൻ പറയുന്നത്.

ആരോഗ്യ പ്രവർത്തകരും സാധാരണ ജനങ്ങളും ഉപയോഗിക്കുന്ന നീല സർജിക്കൽ മാസ്കിന്റെ ഫോട്ടോയും പങ്കുവച്ചാണ് താരത്തിന്റെ പരാമർശം. താരത്തിന്റെ പോസ്റ്റിന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ ആളുകളെ പരിഭ്രാന്തരാക്കുകയും ആശങ്ക സൃഷ്ടിക്കുകയും ചെയ്യുമെന്ന രീതിയുള്ള വിമർശനമാണ് ഉയരുന്നത്. അതേസമയം കർട്നിയുടെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പ്രതികരണം. ഇത്തരം പ്രസ്താവനകൾ ഖേദകരമാണെന്നും അമേരിക്കൻ കാൻസർ സൊസൈറ്റി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. വില്യം കേയ്ൻസ് പറഞ്ഞു.

‘ഞാനും ആരോഗ്യ രംഗത്തുള്ള ആയിരക്കണക്കിന് സഹപ്രവർത്തകരും കാലങ്ങളായി ഇത്തരം മാസ്കുകൾ ഉപയോഗിക്കാറുണ്ട്. രോഗികൾക്ക് അണുബാധയുണ്ടാകാതിരിക്കാനാണ് ഇത്തരം മാസ്കുകൾ ധരിക്കുന്നത്.’– ഡോക്ടർ വ്യക്തമാക്കി. പിടിഎഫ്ഇ ഒരു മനുഷ്യ നിർമിത രാസവസ്തുവാണ്. നോൺസ്റ്റിക് പാത്രങ്ങളിലും ടെഫ്ലോൺ ആവരണങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മാസ്കുകൾ ഉപയോഗിക്കുന്നതിൽ ഇത്തരത്തിലുള്ള യാതൊരു നിർദേശങ്ങളും അമേരിക്കന്‍ കാൻസർ സൊസൈറ്റിയുടെ വെബ്സൈറ്റിൽ പറയുന്നില്ല. നിരവധി ഫോളവേഴ്സുുള്ള കർട്നി കർദാഷിയാൻ തികച്ചും നിരുത്തരവാദപരമായ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നു എന്നരീതിയിൽ ട്വിറ്ററിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

എന്നാല്‍ മാസ്കുകള്‍ ധരിക്കുന്നതിലും ചില അപകടവശങ്ങള്‍ ഉണ്ടെന്നു പുതിയ വെളിപ്പെടുത്തല്‍. റിട്ട. ന്യൂറോസര്‍ജനും എഴുത്തുകാരനുമായ ഡോക്ടര്‍ റസല്‍ ബ്ലെലോക്ക് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഗ്ലവ്സ് ധരിക്കുന്നതു വഴി വൈറസ് ബാധ ഏല്‍ക്കില്ല എന്ന് പറയാന്‍ സാധിക്കില്ല റസല്‍ പറയുന്നു. കാരണം ഇവയില്‍ പറ്റിപിടിക്കുന്ന വൈറസ് നിങ്ങള്‍ തൊടുന്ന എല്ലാ പ്രതലത്തിലും സാന്നിധ്യം അറിയിക്കും. അതുപോലെ മാസ്കിലൂടെ ഉള്ളിലെത്തുന്ന വൈറസ് നേസല്‍ പാസ്സേജ് വഴി തലച്ചോറിലേക്കും കടക്കാം. N95 മാസ്ക് ആയാലും തുണികൊണ്ടുള്ള മാസ്ക് ആയാലും കൊറോണ വൈറസില്‍ നിന്നു പൂര്‍ണസംരക്ഷണം നല്‍കുമെന്ന് എവിടെയും കണ്ടെത്തിയിട്ടില്ല. രോഗബാധ ഉള്ളവര്‍ മാസ്ക് ധരിക്കണം എന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ മുൻപു പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ ഇത് എല്ലാവരും ധരിക്കണം എന്ന് നിര്‍ബന്ധമാക്കിയിരുന്നു

സ്ഥിരമായി മാസ്ക് ധരിക്കുമ്പോള്‍ ശ്വാസതടസ്സം, തലവേദന, ഓക്സിജന്‍ അഭാവം മൂലം ഉണ്ടാകുന്ന hypoxia എന്നിവയ്ക്ക് സാധ്യതയുണ്ട്. തയ്‌വാനില്‍ നടത്തിയൊരു പഠനത്തില്‍ പറയുന്നത് N95 മാസ്ക് തുടര്‍ച്ചയായി ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഓക്സിജന്‍ അളവിലെ വ്യത്യാസം കൊണ്ട് വരുന്ന hypoxemia, കാര്‍ബണ്‍ ഡയോക്സൈഡ് കൂടുമ്പോള്‍ വരുന്ന hypercapnia എന്നിവ ഉണ്ടാകുന്നതായാണ്. പ്രൊട്ടക്ടീവ് മാസ്ക് ഉപയോഗിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദന പോലെയുള്ള പ്രശ്നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്.

ABOUT COVID

More in Malayalam

Trending

Recent

To Top