Social Media
സേഫ് ഗെയിം കളിക്കാനല്ല ഞങ്ങള്‍ അവിടെ പോയത്! രമ്യയും സായിയും എത്തിയതിന് പിന്നിൽ ആ ലക്ഷ്യം!വെളിപ്പെടുത്തലുമായി ഫിറോസ്
സേഫ് ഗെയിം കളിക്കാനല്ല ഞങ്ങള്‍ അവിടെ പോയത്! രമ്യയും സായിയും എത്തിയതിന് പിന്നിൽ ആ ലക്ഷ്യം!വെളിപ്പെടുത്തലുമായി ഫിറോസ്
ബിഗ് ബോസ് മൂന്നാം സീസണിലെ ശക്തരായ മല്‍സരാര്‍ത്ഥിയായി കളിച്ച താരങ്ങളാണ് ഫിറോസ് ഖാനും ഭാര്യ സജ്നയും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന ഇരുവരും ശ്രദ്ധേയ പ്രകടനമാണ് ഷോയില്‍ കാഴ്ചവെച്ചത്.
ഫൈനൽ വരെ എത്തുമെന്ന് പലരും പ്രവചിച്ച മത്സരാർത്ഥികൾ കൂടിയായിരുന്നു ഇരുവരും. ഷോയില്‍ മുന്നേറുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി ഇരുവരുടെയും പുറത്താവല്‍.
മത്സരാര്‍ത്ഥികളെ മോശം പദപ്രയോഗങ്ങള്‍ നടത്തിയതും നിയമലംഘനം നടത്തുകയും ചെയ്തുവെന്ന കാരണത്താലായിരുന്നു ഫിറോസിനേയും സജ്‌നയേയും ഷോയിൽ നിന്ന് പുറത്താക്കിയത് ഇതിന് മുൻപും നിരവധി തവണ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പലപ്പോഴും ബിഗ് ബോസ് ഹൗസിലെ നിയമങ്ങൾ കാറ്റിൽ പറത്തുകയായിരുന്നു ഇവർ.
ബിഗ് ബോസിന് ശേഷം അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഫിറോസും സജ്‌നയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. ഇപ്പോൾ ഇതാ താരദമ്പതികളുടെതായി വന്ന പുതിയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സേഫ് ഗെയിം കളിക്കാനല്ല ഞങ്ങള്‍ അവിടെ പോയതെന്ന്’ ഇരുവരും അഭിമുഖത്തില്‍ പറയുന്നു. അതൊരു മല്‍സരമാണ്. അപ്പോ മറ്റുളളവര്‍ക്കെതിരെ ശക്തമായി മല്‍സരിക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതിയെന്നാണ് ഫിറോസ് പറയുന്നത്. ആ ഷോയില് നിങ്ങള് പുറത്താവാന്‍ കാരണം 13 എന്ന നമ്പറാണ് എന്നാണ് പൊതുവെയുളള സംസാരം. അതില്‍ എന്താണ് പറയാനുളളത്’ എന്ന ചോദ്യത്തിന് അവിടെയാണ് ഞങ്ങളുടെ നിലപാടും ബാക്കിയുളളവരുടെ നിലപാടും തമ്മിലുളള വ്യത്യാസം എന്നാണ് ഫിറോസ് പറയുന്നത്
എനിക്ക് വേണമെങ്കില്‍ സുഖമായിട്ട് എഴില്‍ പോയി നില്‍ക്കാം. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. കാരണം ഞാന്‍ മല്‍സരിക്കാനാണ് വന്നത്. സുഖിച്ച് നൂറ് ദിവസം നിന്ന് പൈസയും മേടിച്ചു പോരാം. എന്നാല്‍ ഞാനത് ചെയ്തില്ല. ഇപ്പോ ക്ഷീണിച്ചെന്ന് പറഞ്ഞില്ലെ. പത്ത് കിലോ വണ്ണം ഒകെ കൂട്ടി അവിടെ നിന്ന വരാമായിരുന്നു. പക്ഷേ ഞങ്ങള് പോയത് അതിനല്ല’.
ആ പ്ലാറ്റ്‌ഫോമില്‍ നമ്മളായിട്ട് നില്‍ക്കണം എന്നുളള രീതിയിലാണ് അകത്ത് കയറിയത്. ഞങ്ങളുടെ സംഭാഷണത്തില്‍ മാത്രമല്ല, ഞങ്ങളുടെ ഗെയിം നോക്കിയാലും അത് മനസിലാവും. എല്ലാത്തിലും 100% കൊടുത്തിട്ടാണ് നിന്നത്. അപ്പോഴും പുറത്ത് എന്താണ് നടക്കുന്നത് എന്ന് നമുക്ക് അറിയില്ല. പുറത്ത് സപ്പോര്‍ട്ടുളള കാര്യം അറിയില്ല. ഓരോ നോമിനേഷനിലും രക്ഷപ്പെടുമ്പോഴും അവരേക്കാള്‍ ഒന്നോ രണ്ടോ വോട്ട് നമുക്ക് ഉണ്ടാവും എന്ന് വിചാരിക്കും’.
ആ വോട്ടിന്‌റെ എണ്ണമൊന്നും അറിയില്ല. അപ്പോ അങ്ങനെ നമ്മള് ശക്തമായി മല്‍സരിക്കുകയാണ്. ആ സമയത്ത് ഈ ഏഴിന്‌റെ അകത്ത് പെട്ടെന്ന് കയറിനിന്നാല്‍ സുഖമായിട്ട് നില്‍ക്കാം. എന്നാല്‍ അത് സേഫ് ഗെയിം ആയിപ്പോവും. ഗെയിം ഗെയിമിന്‌റെ രീതിയില് കളിക്കണം. ഒരു യഥാര്‍ത്ഥ ഗെയിമിങ്ങ് എന്നാല്‍ ഒന്നാം സ്ഥാനത്തിന് വേണ്ടിയിട്ടാണ്’, ഫിറോസും സജ്നയും പറയുന്നു.
രമ്യയും സായിയുമെല്ലാം ഒന്നാം സ്ഥാനത്തിനായി കയറിവന്നു. ഈ രണ്ട് പേര്‍ക്ക് പിന്തുണയുമായി ബാക്കിയുളളവരും വന്നു. എന്നെ സംബന്ധിച്ച് ഒറ്റപ്പെടല്‍ കുഴപ്പമില്ല. ജീവിതത്തില്‍ ഒറ്റപ്പെടല്‍ വിഷയമല്ല. എന്നെ ഒറ്റപ്പെടുത്തുക എന്ന് പറയുന്നത് മറ്റുളളവരുടെ ക്വാളിറ്റി ഇല്ലായ്മ ആണ്. നമ്മള് മാക്‌സിമം 100% കൊടുക്കുക എന്നതാണ് ഞങ്ങളുടെ രീതി. അവരുമായി സംസാരിച്ച് ജയിക്കുക എന്നതാണ് മല്‍സരം. 13 പേര് 13 സ്ഥലത്ത് പോയിനിന്നാല്‍ മല്‍സരമില്ലല്ലോ’, അഭിമുഖത്തില്‍ ഫിറോസ് ഖാന്‍ വ്യക്തമാക്കി.
