പ്രിയതമയ്ക്ക് മുന്നിൽ കൗണ്ടർ അടിച്ച് ദിലീപ്! ആൾക്കൂട്ടത്തിനിടയിൽ പെട്ടുപോയി കാവ്യ, നടന്നത് കണ്ടോ?
മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് ജോഡികളായ ദിലീപും കാവ്യ മാധവനും ജീവിതത്തിലും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ
സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. പൊതുചടങ്ങുകളിലേക്കും മറ്റും കുടുംബസമേതമായി താരമെത്താറുണ്ട്. ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.
കാവ്യ മാധവനും ദിലീപും ഒരുമിച്ചുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. കാവ്യ മാധവനോട് തമാശ പറയുന്ന ദിലീപ്, ദിലീപിന്റെ കമന്റ് കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യ മാധവനേയുമാണ് വീഡിയോയില്‍ കാണുന്നത്.വരന് അനുഗ്രഹം നല്‍കുന്നതിനിടയിലുള്ള രംഗങ്ങളാണ് വൈറലായത്. ദിലീപ് കൂളായി വെറ്റില വാങ്ങി വരന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നു. കാവ്യ മാധവനാകട്ടെ ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമായാണ്. ആ എക്സൈറ്റ്മെന്റ് മുഖത്ത് കാണാനുമുണ്ട്.
മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ദിലീപ് എത്തിയപ്പോള്‍ കറുത്ത സാല്‍വാറിലായിരുന്നു കാവ്യ മാധവന്. അതീവ സന്തോഷത്തോടെയാണ് ഇരുവരുമുള്ളത്. അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിലെ വീഡിയോയാണ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.
പ്രിയപ്പെട്ടവരുടെ സന്തോഷത്തില്‍ പങ്കുചേരാനായാണ് ഇരുവരും എത്തിയത്. ആരാധകരുടെ പിന്തുണയില്‍ ഏറെ മുന്നിലാണ് ഈ താരദമ്പതികൾ. ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമെല്ലാം ഇപ്പോഴും സജീവമാണ്.
ദിലീപും കാവ്യയും മാത്രമാണോ വിവാഹത്തിന് പങ്കെടുത്തതെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്തിയത്. കുഞ്ഞതിഥിയായ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ അപൂര്‍വ്വമായേ പുറത്തുവരാറുള്ളൂ. കാവ്യയും മഹാലക്ഷ്മിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു.
മഞ്ജുവില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചിരുന്നു. 2016 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.
സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തിയപ്പോള്‍ കാവ്യ മാധവനേയും ദിലീപിനേയും വിമര്ശിച്ചെത്തിയവരുമുണ്ടായിരുന്നു. ഇരുവരും മുന്‍പ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു വിമര്‍ശനങ്ങള്‍. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധി തേടിയെത്തിയപ്പോഴും ദിലീപിന് പിന്തുണയുമായി കാവ്യ കൂടെയുണ്ടായിരുന്നു. ആരാധകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. വളരെ അപൂര്‍വമായി മാത്രമേ താര ദമ്പതികള്‍ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്തുവിട്ടത്. അടുത്തിടെ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ദിലീപും, കാവ്യയും മീനാക്ഷിയുമൊക്കെ തിളങ്ങിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
