Connect with us

വിവാഹമോചനം നേടി ഏഴ് വര്‍ഷം; താരദമ്പതിമാര്‍ വീണ്ടും ഒന്നിച്ചു; പ്രിയാരാമനും രഞ്ജിത്തും വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

Social Media

വിവാഹമോചനം നേടി ഏഴ് വര്‍ഷം; താരദമ്പതിമാര്‍ വീണ്ടും ഒന്നിച്ചു; പ്രിയാരാമനും രഞ്ജിത്തും വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

വിവാഹമോചനം നേടി ഏഴ് വര്‍ഷം; താരദമ്പതിമാര്‍ വീണ്ടും ഒന്നിച്ചു; പ്രിയാരാമനും രഞ്ജിത്തും വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിന്ന താരമാണ് പ്രിയ രാമൻ. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള നിരവധി സൂപ്പര്‍താരങ്ങളുടെ നായികയായി കൂടെ അഭിനയിച്ചിട്ടുള്ള താരം തമിഴിലും സജീവമായിരുന്നു. പ്രമുഖ താരങ്ങളോടൊപ്പം ഒരു പിടി നല്ല ചിത്രങ്ങളിൽ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിത ആകുന്നതും അഭിനയത്തിൽ നിന്ന് പിന്മാറുന്നതും. ശേഷം അൽപ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്ത് സജീവമായി.

സിനിമ ജീവിതം പോലെയായിരുന്നില്ല പ്രിയ രാമന്റെ ദാമ്പത്യ ജീവിതം. പ്രണയിച്ച വിവാഹിതരായ
പ്രിയ രാമനും നടന്‍ രഞ്ജിത്തും 2014ല്‍ വിവാഹമോചിതരായി.

വിവാഹമോചനം നേടിയ താരങ്ങള്‍ വീണ്ടും ഒന്നിച്ച് ജീവിക്കുന്ന കാഴ്ച അപൂര്‍വമാണ്. എന്നാൽ ഇപ്പോൾ ഇതാ രഞ്ജിത്തും പ്രിയ രാമനുമാണ് പ്രചോദനാത്മകമായ തീരുമാനവുമായി എത്തിയിരിക്കുന്നത്. ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും ഇപ്പോള്‍ ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവർ വെളിപ്പെടുത്തിയത്.

തങ്ങളുടെ ഇരുപ്പത്തിരണ്ടാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ചുകൊണ്ട് ആ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ‘ആരാധകരുടെ സ്‌നേഹ ആശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിയ്ക്കുന്നു’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം രഞ്ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. മറ്റൊരു വിഡിയോയിൽ തന്റെ ഭർത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്

1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആ ബന്ധത്തിൽ പിന്നീട് വിള്ളലുകളുണ്ടായി. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.

2014 ല്‍ രഞ്ജിത്തും പ്രിയ രാമനും ഔദ്യോഗികമായി വിവാഹ മോചനം നേടുകയും, മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം പ്രിയ രാമന്‍, സിനിമകളില്‍ നിന്നും മാറി കൂടുതല്‍ തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴിലും മലയാളത്തിലും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ രഞ്ജിത്ത് ആകട്ടെ, നടി രാഗസുധയെ വിവാഹം ചെയ്തു. 2014 ല്‍ രാഗസുധയെ വിവാഹം ചെയ്യുകയും 2015 ല്‍ തന്നെ വിവാഹ മോചിതരാവുകയും ചെയ്തു. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ ലോകത്ത് സജീവമാവുകയായിരുന്നു രഞ്ജിത്ത്.

More in Social Media

Trending

Recent

To Top