Connect with us

മമ്മൂക്ക കാണാറുള്ള സിനിമകൾ’; വിളിച്ചാല്‍ സിനിമകളെ കുറിച്ച് ഇങ്ങോട്ട് പറയും; മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ ഷാഫിയുടെ വെളിപ്പെടുത്തൽ

Malayalam

തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി എന്നിങ്ങനെയുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷാഫി. മമ്മൂട്ടി – ഷാഫി കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങൾക്കെല്ലാം ഒരു പ്രത്യേക ശൈലി അവകാശപ്പെടാനാകും . മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഷാഫി.

കണ്ട സിനിമകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ വിളിക്കുന്നത് മമ്മൂക്കയെയാണെന്ന് ഷാഫി പറയുന്നു.
‘മമ്മൂക്ക അത്രയധികം സിനിമകള്‍ കാണുന്ന ഒരാളാണ്. ഞാനും അങ്ങനെയാണ്. പല ഭാഷകളിലുള്ള മികച്ച സിനിമകളുടെ കളക്ഷന്‍ തന്നെ എന്റെ കയ്യിലുണ്ട്. ഞാന്‍ കാണുന്ന സിനിമകളും എടുക്കുന്ന സിനിമകളും നല്ല വ്യത്യാസമുള്ളവയാണ്.

മറ്റ് ഭാഷകളിലുള്ള സിനിമകള്‍ കണ്ടാല്‍ അതിനെക്കുറിച്ച് വിളിച്ച് പറയാന്‍ പറ്റിയ ഒരാളാണ് മമ്മൂക്ക. ഇത്രയധികം സിനിമകള്‍ കാണുന്ന ഒരാളെ സിനിമയില്‍ ഞാന്‍ കണ്ടിട്ടില്ല. വിളിച്ചു കഴിഞ്ഞാല്‍ രണ്ട് മൂന്ന് പടങ്ങള്‍ ഇങ്ങോട്ട് പറഞ്ഞു തരുന്നയാളാണ് മമ്മൂക്ക,’ ഷാഫി പറയുന്നു.

സിനിമ കാണാന്‍ വേണ്ടി മമ്മൂട്ടി അത്രയും സമയം കണ്ടെത്തുമെന്നും അഭിമുഖത്തില്‍ ഷാഫി പറയുന്നു. തുടര്‍ച്ചയായി മമ്മൂക്കക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ളതുകൊണ്ട് അദ്ദേഹവുമായുള്ള സൗഹൃദം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

about mammootty

Continue Reading
You may also like...

More in Malayalam

Trending

Recent

To Top