നടൻ ബാലയും ഗായിക ഗായത്രി സുരേഷും തമ്മിലുള്ള വിവാഹവും പിന്നീടുള്ള വേർപിരിയലുമെല്ലാംപ്രേഷകരെ ഞെട്ടിച്ച വാർത്തയായിരുന്നു. വിവാഹം എന്നോർക്കുമ്പോൾ ഇപ്പോൾ ബാലയ്ക്ക് പേടിയാണ് ബാല. നടി നവ്യ നായരുമൊത്തുള്ള അഭിമുഖത്തിനിടെയായിരുന്നു ബാലയുടെ തുറന്നു പറച്ചിൽ.
ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബാല നടത്തുന്ന യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയതായിരുന്നു നവ്യ നായർ. അതിനിടെയാണ് വിവാഹക്കാര്യം ചർച്ചയായത്. ‘ഞാൻ അനിയത്തിയെപ്പോലെ കാണുന്നൊരു കുട്ടിയുണ്ട്. മാട്രിമോണിയൽ ഒക്കെ നടത്തുകയാണ് അവൾ. ആ കുട്ടി കഴിഞ്ഞ ദിവസം ഒരു കാര്യം പറയുകയുണ്ടായി. ചേട്ടന് ഭയങ്കര രാശിയാണ്, എന്നു ഞാൻ ചേട്ടനു വേണ്ടി ആലോചന കൊണ്ടുവന്നാലും ആ പെൺകുട്ടിയുടെ വിവാഹം ഉടൻ കഴിഞ്ഞിരിക്കും.’- ബാല പറഞ്ഞു.ഇതു കേട്ടതോടെ ബാല വിവാഹം നോക്കുന്നുണ്ടോ എന്നായി നവ്യയുടെ ചോദ്യം. ‘എന്റെ വിവാഹക്കാര്യം ഒരുപാട് പേർ ചോദിക്കുന്നുണ്ട്. പക്ഷേ സത്യം പറഞ്ഞാൽ ചെറിയ പേടിയുണ്ട്. അത് സെറ്റാകണമല്ലോ. ഞാൻ കാരണം അവര് സന്തോഷമായിരിക്കണം. നല്ലതു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുന്ദരിയായ നവ്യയെപ്പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയില്ലേ, പിന്നെ ഞാൻ എവിടെ നോക്കാനാ എന്നായിരുന്നു ബാലയുടെ മറുപടി.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....