ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടർന്ന് 11 വര്‍ഷത്തെ നീണ്ട ദാമ്ബത്യം റിമി ടോമി അവസാനിപ്പിക്കുകയായിരുന്നു. റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം റിമി ടോമിയും ഭര്‍ത്താവ് റോയ്സും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത വന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും നാടുചുറ്റി വിഷമം മാറ്റുകയായിരുന്നു താരം.
ഈ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ റിമി സജീവമായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോളിതാ ഗോസിപ്പുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമിയുടെ വെളിപ്പെടുത്തൽ.
റിമിയുടെ വാക്കുകൾ
ഗോസിപ്പുകളെ കുറിച്ച് കേൾക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമ നിർമാണം ഉണ്ടാകണം. നിയമങ്ങൾ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം.
ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളുമൊന്നും ആരുടേയും കുറ്റമല്ലെന്നും, എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം, തത്കാലം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് റിമി പറയുന്നു . 2019 ൽ ഇരുവരും ഉഭയ സമ്മത പ്രകാരം വിവാഹ മോചിതരാവുകയായിരുന്നു. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...