നടന് നരേന് പങ്കുവച്ച ചിത്രത്തിന് ജയസൂര്യ നല്കിയ കമന്റും മറുപടിയുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്.
നാല്പതോ അതിലധികമോ വര്‍ഷം കഴിഞ്ഞാലുള്ള തന്റെ രൂപം ഇങ്ങനെയായിരിക്കും എന്ന് പറഞ്ഞാണ് നരേന് വയസായ രൂപത്തില്‍ എഡിറ്റ് ചെയ്ത ഫോട്ടോ പങ്കുവച്ചത്. അവിടെ എത്തും വരെയുള്ള ജീവിത യാത്ര സാഹസികം തന്നെയായിരിയ്ക്കട്ടെ. ഈ ചിത്രം ഈ ഒരു കാലത്ത് ജീവിക്കാന്‍ തന്നെ സഹായിക്കുകയും ഈ ജീവിതത്തിന്റെ മൂല്യം എത്രമാത്രം വലുതാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഫോട്ടോ പങ്കുവച്ചു കൊണ്ട് നരേന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഈ പോസ്റ്റിന് താഴെ കമന്റുമായാണ് ജയസൂര്യ എത്തിയത്. ”ടാ… നീ ഇങ്ങനെ ആയാ..? ഞാനും ജോണ്‍ ലൂഥര്‍ തുടങ്ങുമ്പോള്‍ നായകന് ഒരു വാക്കിംഗ് സ്റ്റിക് വേണം എന്ന് ഓള്‍റെഡി പറഞ്ഞു വെച്ചിട്ടുണ്ട്. മിക്കവാറും ആ സമയം ആകും അളിയാ പുറത്തിറങ്ങുമ്പോ.. ഉണ്ടായിരുന്ന അഭിനയോം മറന്ന് തുടങ്ങി” എന്നാണ് ജയസൂര്യ കമന്റ് ചെയ്തിരിക്കുന്നത്.
”ഹാ! ഇക്കണക്കിനു പോയാല്‍ അധികം താമസിയാതെ തന്നെ നമ്മളെല്ലാവരും ഇങ്ങനെയാവും. അയ്യോ വാക്കിംഗ് സ്റ്റിക്കിന്റെ കാര്യം ഞാന്‍ മറന്നു.. ഞാനും ഒന്ന് പറഞ്ഞു വച്ചേക്കാം. വേണ്ടി വന്നേക്കും! പിന്നെ, അഭിനയം മറന്നാലും പേടിക്കേണ്ട അളിയാ…നമുക്ക് ആക്ടിംഗ് ക്ലാസസ് അറ്റന്റ് ചെയ്യാം” എന്നാണ് നരേന്റെ രസകരമായ മറുപടി.
‘ക്ലാസ്മേറ്റ്സ്’ സിനിമയിലെ സുഹൃത്തുക്കള്‍ ഇടയ്ക്ക് വീഡിയോ കോള്‍ ചെയ്യാറുള്ള ചിത്രങ്ങള്‍ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരേനും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...