Connect with us

‘ഹോട്ട്’ ചിത്രം ആവശ്യപ്പെട്ട് കമന്റ്; ആരാധകനെ നിരാശപ്പെടുത്തിയില്ല; പോസ്റ്റ് ചെയ്ത ചിത്രം കണ്ടോ? കയ്യടിച്ച് സോഷ്യൽ മീഡിയ

Social Media

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് അനുശ്രീ. അശ്ലീല കമന്റുമായി എത്തിയവന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് താരം. ഏറ്റവും ഒടുവിൽ നടന്ന ചോദ്യോത്തര വേളയിൽ നടിയുടെ ഹോട്ട് ചിത്രമാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. എന്നാൽ ആളെ നിരാശനാക്കാതെ ഒരു ചിത്രം അനുശ്രീ നൽകുകയും ചെയ്തു.

ഹോട്ട് എന്നാൽ മലയാളത്തിൽ ചൂടൻ എന്നർത്ഥം. അത്തരത്തിൽ ശരിക്കും ഒരു ചൂടൻ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാസറോളിനുള്ളിൽ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടൻ’ ചിത്രമായി ആരാധകന് നൽകിയത്.

ഇത് കൂടാതെ നിരവധി ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ, ‘ഒറ്റവാക്കിൽ ഒതുക്കാൻ പറ്റാത്ത പ്രതിഭാസം ’ എന്നാണ് നടി മറുപടി നൽകിയത്.

ഇൻഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോൾ സ്വാസിക, ശിബ്‌ല എന്നിവരുടെ േപരാണ് അനുശ്രീ പറഞ്ഞത്. അറേഞ്ച്ഡ് വെഡ്ഡിങിനേക്കാൾ പ്രണയവിവാഹമാണ് ഇഷ്ടമെന്നും നടി തുറന്നുപറഞ്ഞു. ഉയരം 170 എന്നും ശരീരഭാരം 55 കിലോ ആണെന്നും നടി പറയുകയുണ്ടായി. സിനിമയ്ക്ക് ആവശ്യമെങ്കില്‍ ലിപ്‌ലോക്ക് രംഗങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു അനുശ്രീയുടെ മറുപടി.

Continue Reading
You may also like...

More in Social Media

Trending

Recent

To Top