Connect with us

അമ്മയ്ക്ക് ഒപ്പം സായാഹ്ന നടത്തം; വീഡിയോ പങ്കുവെച്ച് പ്രാര്‍ത്ഥന

Social Media

അമ്മയ്ക്ക് ഒപ്പം സായാഹ്ന നടത്തം; വീഡിയോ പങ്കുവെച്ച് പ്രാര്‍ത്ഥന

അമ്മയ്ക്ക് ഒപ്പം സായാഹ്ന നടത്തം; വീഡിയോ പങ്കുവെച്ച് പ്രാര്‍ത്ഥന

മകൾ പ്രാർത്ഥനയ്ക്കൊപ്പം സായാഹ്ന നടത്തത്തിൽ പങ്കുചേർന്ന പൂർണിമയുടെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അമ്മയ്ക്കൊപ്പം സായാഹ്ന നടത്തത്തിന്റെ വിഡിയോ പങ്കുവച്ചത് പ്രാര്‍ത്ഥനയാണ്.

കൊച്ചിയിലെ ഫ്ലാറ്റിനു മുന്നിലൂടെയുളള ഇടവഴിയിലൂടെ അമ്മയുടെ കൈപിടിച്ച് നടന്നുപോകുന്ന വിഡിയോയാണ് പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. റോഡിലൂടെ സൈക്കിൾ ചവിട്ടി വരുന്ന നക്ഷത്രയെയും വിഡിയോയിൽ കാണാം.

കഴിഞ്ഞ ദിവസം പൂർണിമയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് പ്രാർത്ഥന പങ്കുവെച്ചിരുന്നു. സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു അമ്മയും മകളും. സാരിയിലുളള തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും പ്രാർത്ഥന ഷെയർ ചെയ്തിരുന്നു. വീഡിയോക്ക് താഴെ “ശോ സ്റ്റെപ്പ് തെറ്റി,” എന്ന് പൂർണിമ ഒരു കമന്റ് ചെയ്തിട്ടുമുണ്ട്.

അച്ഛനും അമ്മയും അഭിനയത്തിന്റെ വഴിയേ പോയപ്പോൾ സംഗീത ലോകത്തേക്കാണ് ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥന എത്തിയത്. തന്റെ സ്വരമാധുര്യത്തിലൂടെ ചെറുപ്രായത്തിൽ തന്നെ പ്രാർത്ഥന നിരവധി ആരാധകരെ നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ പ്രാർത്ഥനയുടെ പാട്ടുകളും ഡബ്സ്മാഷ് വീഡിയോകൾക്കും വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്.

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു.

അമ്മ എന്നതിലുപരി മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും നല്ലൊരു സുഹൃത്ത് കൂടിയാണ് പൂർണിമ. അമ്മയെ പോലെ ഫാഷനിൽ പ്രാർത്ഥനയും ഒട്ടു പിന്നോട്ടല്ല. ഫാഷനിലെ പുത്തൻ ട്രെൻഡുകൾ പ്രാർത്ഥന പരീക്ഷിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും പൂർണിമയെ പോലെ സജീവമാണ് മകൾ പ്രാർത്ഥനയും.

More in Social Media

Trending

Recent

To Top