TV Shows
സൗഹൃദം ഒരു മധുരമുള്ള ഉത്തരവാദിത്തമാണ്; ഇതാണ് യഥാർത്ഥ സ്നേഹം! അവളെ കാണാൻ അവൻ എത്തി ; മണിക്കുട്ടൻ പൊളിയാണ്; ചിത്രം വൈറൽ
സൗഹൃദം ഒരു മധുരമുള്ള ഉത്തരവാദിത്തമാണ്; ഇതാണ് യഥാർത്ഥ സ്നേഹം! അവളെ കാണാൻ അവൻ എത്തി ; മണിക്കുട്ടൻ പൊളിയാണ്; ചിത്രം വൈറൽ
ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയായിരുന്നു ഡിംപൽ ഭാൽ. ഡിംപൽ മലയാളി പ്രേക്ഷകർക്ക് പുതുമുഖമായിരുന്നെങ്കിലും ഇരു കൈകളും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.
തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മജ്സിയ പോയതിന് പിന്നാലെയാണ് മണിക്കുട്ടനുമായി ഡിംപല്‍ കൂടുതല്‍ സൗഹൃദത്തിലായത്.
പരസ്പരം പിന്തുണച്ചുകൊണ്ടാണ് മണികുട്ടനും ഡിംപലും ഷോയില്‍ മുന്നോട്ടുപോയത്. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ പുറത്തുപോയ സമയത്ത് ഷോയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് മണിക്കുട്ടനാണ്. ഡിംപല്‍ തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ സന്തോഷിച്ചതും മണിക്കുട്ടന് തന്നെയാണ്. മണിക്കുട്ടൻ പുറത്ത് പോയപ്പോൾ മണിക്കുട്ടന്റെ തിരിച്ച് കൊണ്ടുവരണമെന്ന് ഏറ്റവും കൂടുതൽ പറഞ്ഞത് ഡിംപിലായിരുന്നു
അതേസമയം ഇവരുടെ സൗഹൃദ നിമിഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മണിക്കുട്ടനൊപ്പമുളള പുതിയൊരു ചിത്രം ഡിംപല്‍ ഇപ്പോൾ ഇതാ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തോടൊപ്പം ബിഗ് ബോസ് താരം കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി. ‘സൗഹൃദം ഒരു മധുരമുള്ള ഉത്തരവാദിത്തമാണ്, ഒരു അവസരമല്ല’ എന്നാണ് ഡിംപല്‍ മണിക്കുട്ടനൊപ്പമുളള ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്.
ഇരുവരുടെയും സെൽഫി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബിഗ് ബോസ്സിലെ രാജ്ഞിയും രാജാവിനെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷമാണ് ആരാധകക്കുള്ളത്
ബിഗ് ബോസ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥികളാണ് മണിക്കുട്ടനും ഡിംപലും. ഈ പിന്തുണ ഇവര്‍ക്ക് ലഭിച്ച വോട്ടിലും പ്രതിഫലിക്കപ്പെടുമെന്നാണ് പലരും കരുതുന്നത്. ബിഗ് ബോസിന്റെ അവസാന ടാസ്ക്കില് ശ്രദ്ധേയ പ്രകടനമാണ് ഡിംപല്‍ കാഴ്ചവെച്ചത്. ബിഗ് ബോസിന് പിന്നാലെ ലൈവ് വീഡിയോകളിലൂടെ മണിക്കുട്ടനും ഡിംപലുമെല്ലാം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. പിന്തുണച്ച എല്ലാവര്ക്കും നന്ദി അറിയിച്ചിരുന്നു ഇരുവരും. സഹോദരിമാര്‍ക്കൊപ്പവും ലൈവ് വീഡിയോകളിലൂടെ ഡിംപല്‍ ഭാല്‍ എത്തി. മണിക്കുട്ടന് അടുത്ത സുഹൃത്തായ അരവിന്ദിനൊപ്പം ആണ് മുന്‍പ് ലൈവില്‍ വന്നത്.
പുറത്ത് ഇറങ്ങിയതിന് ശേഷം എല്ലാവരുമായും അടുത്ത സൗഹൃദം മണിക്കുട്ടൻ സൂക്ഷിച്ചിരുന്നു. സൂര്യയ്ക്കെതിരെയുള്ള സൈബർ അറ്റാക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മണിക്കുട്ടൻ രംഗത്ത് എത്തിയിരുന്നു. ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നത് ശരിയല്ല എന്നാണ് താരംപറഞ്ഞത്. ബിഗ് ബോസ് എന്നത് ഒരു ടെലവിഷൻ ഷോയാണ്. എല്ലാ മത്സരാർഥികൾക്കും ഹൗസിന് അകത്ത് മാത്രമല്ല പുറത്തും ഒരു ജീവിതമുണ്ട്. അതിനാൽ തന്നെ സൂര്യയ്ക്ക് നേരെയുള്ള സൈബർ ആക്രണം അവസാനിപ്പിക്കണം. ആരുടെ പേരിലായാലും സൈബർ സ്പെയിസിൽ ഒരാളെ അപമാനിക്കുന്നത് ശരിയല്ല. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഇത് തന്റെ അപേക്ഷയാണെന്നായിരുന്നു താരം പറഞ്ഞത്
