News
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നടൻ സഞ്ചാരി വിജയ് വാഹനാപകടത്തെ തുടര്ന്ന് അതീവ ഗുരുതരാവസ്ഥയിൽ
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നടൻ സഞ്ചാരി വിജയ് വാഹനാപകടത്തെ തുടര്ന്ന് അതീവ ഗുരുതരാവസ്ഥയിൽ
കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തെ തുടര്ന്ന് അതീവ ഗുരുതരാവസ്ഥയിൽ. ബെംഗളുരു എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗർ സെവൻത് ഫേസിൽ വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് റോഡിൽ തെന്നിമാറിയതാണ് അപകടത്തിന് കാരണമായത്
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവാണ് കന്നഡ നടൻ സഞ്ചാരി വിജയ്
ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും ആശുപത്രിയിലാണ്. ഇരുവരും ഇപ്പോൾ ബംഗളുരു സിറ്റി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിൽ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്.
തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുള്ളതിനാൽ അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാണെന്നും ന്യൂറോസർജനായ അരുൺ നായക് അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അതിനായി അപ്പോളോ ആശുപത്രിയിലേക്ക് വിജയിയെ മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. മരുന്നുവാങ്ങുന്നതിനായി ഇരുവരും ഒരുമിച്ച് പുറത്തുപോയപ്പോഴാണ് അപകടം നടന്നത്. ബനേർഘട്ട റോഡിലുള്ള വീട്ടിലാണ് വിജയ് താമസിക്കുന്നത്.
ശനിയാഴ്ച നവീൻ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനായി വിജയിയെ ക്ഷണിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും മെഡിക്കൽ ഷോപ്പിലേക്ക് പോയിരുന്നത്. മഴയായിരുന്നതിനാൽ റോഡ് തെന്നുന്നുണ്ടായിരുന്നതായും അതാണ് അപകടത്തിലേക്ക് നയിച്ചതായി കരുതുന്നതെന്നും നവീൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
