എസ്.ഐ ആയി ആന്റണി; ദൃശ്യം 2′ ൽ മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂരും
‘ദൃശ്യം 2’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ദൃശ്യം 2വില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തില്‍ സ്ഥലമാറ്റം കിട്ടിയെത്തുന്ന കോണ്‍സ്റ്റബിള്‍ ആയാണ് ആന്റണി പെരുമ്ബാവൂര്‍ വേഷമിട്ടത്. രണ്ടാം ഭാഗത്തില്‍ ആന്റണിക്ക് പ്രൊമോഷന് കിട്ടി, എസ്ഐ ആയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടുന്നത്. സെപ്റ്റംബറിലാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ദൃശ്യത്തിന്റെ കഥ അവസാനിച്ചിട്ടില്ല എന്നും ജോര്‍ജുകുട്ടിക്കും കുടുംബത്തിനും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യവുമാണ് രണ്ടാം ഭാഗത്തേക്ക് എത്തിച്ചത് എന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും പറയുന്നത്. രണ്ടാം ഭാഗം ഒരു ഇമോഷണല്‍ ഫാമിലി ഡ്രാമ ആണെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയത്.
