TV Shows
എന്റമ്മോ ആരായിത് സായിയോ? പരിഹസിച്ചവരെ പൊളിച്ചടുക്കി, ചെയ്തത് കണ്ടോ! കിരീടം അടിച്ചോണ്ട് പോകോ? അമ്പരന്ന് പ്രേഷകർ
എന്റമ്മോ ആരായിത് സായിയോ? പരിഹസിച്ചവരെ പൊളിച്ചടുക്കി, ചെയ്തത് കണ്ടോ! കിരീടം അടിച്ചോണ്ട് പോകോ? അമ്പരന്ന് പ്രേഷകർ
ആദ്യ രണ്ട് സീസണുകളെ അപേക്ഷിച്ച് ബിഗ് ബോസ്സ് മലയാളം മൂന്നാം സീസണിൽ മത്സരാർത്ഥികളായി എത്തിയ മിക്ക താരങ്ങളും പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ലായിരുന്നു. അതുകൊണ്ട് തന്നെ അവരെയൊക്കെ കൂടുതല്‍ അടുത്തറിയാനായി സാധിച്ചുവെന്നതാണ് ഈ സീസണിനെ വ്യത്യസ്തമാക്കുന്നത്.
ഈ സീസണിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മത്സരാര്‍ത്ഥിയായിരുന്നു സായ് വിഷ്ണു. നടനും അവതാരകനുമൊക്കെ ആണെങ്കിലും പ്രേക്ഷകര്‍ സായ് വിഷ്ണുവിനെ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്.
ഓസ്‌കാര്‍ നേടണം എന്ന തന്റെ സ്വപ്നം തുറന്നു പറഞ്ഞാണ് സായ് ശ്രദ്ധ നേടുന്നത്. എന്നാല്‍ താരത്തിന്റെ പ്രകടനത്തിനെതിരെ വിമര്‍ശനവും ശക്തമായിരുന്നു. ഓസ്‌കാര്‍ നേടണമെന്ന് ആഗ്രഹമുള്ള, സിനിമയിലെത്തണമെന്ന് ആഗ്രഹിക്കുന്ന സായ് പക്ഷെ അഭിനയവും നൃത്തവുമൊക്കെയുള്ള ടാസ്‌ക്കുകളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. സായിയ്ക്ക് ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശക്തായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളുടെ വായടപ്പിക്കുകയാണ് സായ് വിഷ്ണു.
സായ് പങ്കുവച്ച ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തന്റെ സുഹൃത്തുകൂടിയായ കൊറിയോഗ്രാഫറിനൊപ്പമാണ് സായിയുടെ ഡാന്‍സ്. അടിപൊളിയായി ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സായിക്ക് ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ കിടിലന്‍ ഡാന്‍സ് വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് താരത്തിന് കൈയ്യടിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
ആരുടേയും മുഖത്ത് നോക്കി തനിക്ക് പറയാനുള്ളത് പറയുന്നതായിരുന്നു സായ് വിഷ്ണുവിനെ ബിഗ് ബോസ് ആരാധകരുടെ പ്രിയങ്കരനാക്കിയത്. തുടക്കത്തില്‍ പക്ഷെ ധാരാളം വിമര്‍ശനം കേട്ടിരുന്നു സായ് വിഷ്ണു. അമിതമായി ദേഷ്യപ്പെടുന്നുവെന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ തുടക്കത്തില്‍ താനുമായി വഴക്കുണ്ടാക്കിയവരുടെ പോലും ഹൃദയം കവരാനും പ്രിയപ്പെട്ടവനായി മാറാനും സായ് വിഷ്ണുവിന് സാധിച്ചു. ഈ മാറ്റം വലിയ ആരാധകപിന്തുണ സായ് വിഷ്ണുവിന് നേടിക്കൊടുത്തു. വോട്ടിംഗിലും സായ് വിഷ്ണു മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. മണികുട്ടനും സായിയുമാണ് വോട്ടിങ്ങിൽ മുന്നിൽ നിൽക്കുന്നത്. സായ് കിരീടം നേടുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
