Connect with us

ഉടൻ അത് സംഭവിക്കും! ഉറപ്പ് നൽകി സൂര്യ, ആ കാത്തിരിപ്പ് തുടരുന്നു.. ആവേശത്തോടെ ആരാധകർ

TV Shows

ഉടൻ അത് സംഭവിക്കും! ഉറപ്പ് നൽകി സൂര്യ, ആ കാത്തിരിപ്പ് തുടരുന്നു.. ആവേശത്തോടെ ആരാധകർ

ഉടൻ അത് സംഭവിക്കും! ഉറപ്പ് നൽകി സൂര്യ, ആ കാത്തിരിപ്പ് തുടരുന്നു.. ആവേശത്തോടെ ആരാധകർ

ബിഗ് ബോസിലെ മത്സരാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിച്ച് ആർമികളും , ആരാധകരും, സെലിബ്രിറ്റികളും എത്തിയിരുന്നു. വോട്ടിങ്അവസാനിച്ചിട്ടും ആരായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി എന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടരുകയാണ്.

ഷോ നിര്‍ത്തിവെച്ചതിന് പിന്നാലെ വോട്ടിംഗിലൂടെയായിരിക്കും വിജയിയെ കണ്ടെത്തുക എന്ന് അറിയികകുകയായിരുന്നു. ഇതിനായി നടത്തിയ വോട്ടിംഗ് അവസാനിച്ചിട്ട് ഒരാഴ്ചയായി. എന്നാല്‍ ഇതുവരെ വിജയിയെ കുറിച്ചോ വിജയി പ്രഖ്യാപനത്തെ കുറിച്ചോ അണിയറ പ്രവര്‍ത്തകര്‍ യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആകെ ആശങ്കയിലാണ്.

മത്സരാർത്ഥികൾ പുറത്ത് എത്തിയതോടെ തങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് മത്സരാർത്ഥികൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .മണിക്കുട്ടൻ, കിടിലൻ ഫിറോസ്, റംസാൻ, ഡിംപിൽ ഇവരെല്ലാവരും ലൈവിൽ എത്തി ആരാധകരോട് സംവദിച്ചിരുന്നു

മണിക്കുട്ടൻ പങ്കിട്ട ഏറ്റവും ഒടുവിലത്തെ ലൈവ് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. മണിക്കുട്ടന്റെ ലൈവ് അവസാനിക്കുന്നത് വരെ ഏകദേശം 20000 ന് അടുത്ത് ആരാധകർ ആണ് മണിക്കുട്ടന്റെ ലൈവിൽ ആക്ടീവായി ഉണ്ടായിരുന്നത്. മണിക്കുട്ടാ ആ നോട്ടിഫിക്കേഷൻ ഒന്ന് ഓഫ് ആക്കുമോ? ‘ലൈവിൽ വന്നപ്പോൾ പിന്തുണ ഇതെങ്കിൽ റിസൾട്ട് വേറെ ലെവൽ ആകും,’ എന്ന കമന്റിലൂടെയാണ് മണിയുടെ ലൈവ് ഏറ്റെടുത്തത്.
തനിക്ക് നൽകിയ എല്ലാ സപ്പോർട്ടിനും നന്ദിയെന്നും അതിന് താൻ കടപ്പെട്ടിരിക്കുന്നുവെന്നും റംസാൻ ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞിരുന്നു.

എന്നാൽ തങ്ങളുടെ പ്രിയ മത്സരാർത്ഥി സൂര്യ ലൈവിൽ എത്താത്തതിനെ സങ്കടം ആരാധകർ പങ്കുവെച്ചിരുന്നു. ആരാധകരുടെ ആ സങ്കടത്തിന് അറുതിയാവുകയാണ്

നാളുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സൂര്യ. ഇതിനിടെ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സൂര്യ മറുപടി നല്‍കിയിരുന്നു.

വിവാഹം ഉടനെയുണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ ചില പടങ്ങള്‍ ചെയ്ത ശേഷം ഒത്തുവന്നാല്‍ നോക്കുമെന്നായിരുന്നു സൂര്യ പറഞ്ഞത്. ശരിക്കും നിങ്ങള്‍ ബാലാമണിയാണോയെന്ന് ചോദിച്ചപ്പോള്‍ ആ പേര് നിങ്ങളല്ലേ ഇട്ടത് ഞാന്‍ അല്ലല്ലോയെന്നായിരുന്നു മറുപടി.

സൂര്യ മെസേജിന് മറുപടി തരാത്തതിനെ കുറിച്ചും ലൈവില്‍ വരാത്തതിനെ കുറിച്ചും ഫാന്‍സ് ചോദിച്ചിരുന്നു. താന്‍ ലൈവുമായി ഉടനെയെത്താം , മെസ്സേജുകളൊക്കെ വായിച്ച് തീരുന്നേയുള്ളൂ എന്നാണ് താരം പറയുന്നത്. ലൈവിൽ ഉടൻ എത്തുമെന്നുള്ള ആ ഉറപ്പ് സൂര്യ ആരാധകർക്ക് നൽകിയിരിക്കുകയാണ്. സൂര്യ ലൈവിൽ എത്താനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ

More in TV Shows

Trending

Recent

To Top