Connect with us

ഈ ചതി മഞ്ജുവിനോട് വേണ്ടിയിരുന്നില്ല ; നടന്മാർക്ക് പിന്നാലെ നടിമാർക്കും പണികിട്ടിത്തുടങ്ങി ; ജാഗ്രത പാലിക്കാൻ മഞ്ജു !

Malayalam

ഈ ചതി മഞ്ജുവിനോട് വേണ്ടിയിരുന്നില്ല ; നടന്മാർക്ക് പിന്നാലെ നടിമാർക്കും പണികിട്ടിത്തുടങ്ങി ; ജാഗ്രത പാലിക്കാൻ മഞ്ജു !

ഈ ചതി മഞ്ജുവിനോട് വേണ്ടിയിരുന്നില്ല ; നടന്മാർക്ക് പിന്നാലെ നടിമാർക്കും പണികിട്ടിത്തുടങ്ങി ; ജാഗ്രത പാലിക്കാൻ മഞ്ജു !

പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, അസിഫ് അലി, ദുൽഖർ എന്നിവർക്ക് പിന്നാലെ ഇപ്പോൾ നടിമാർക്കും ക്ലബ് ഹൗസ് വ്യാജന്മാർ എത്തിയിരിക്കുകയാണ്. നിർഭാഗ്യമെന്ന് പറയട്ടെ ആ പട്ടികയിലേക്ക് ആദ്യം വന്ന പേര് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടേതും.

ചുരുങ്ങിയ സമയം കൊണ്ട് തരം​ഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഹൗസിൽ അം​ഗമായത്. സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്.ഇതിനിടയിൽ സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജന്മാർ കടന്നുകൂടുന്നതാണ് ഇപ്പോൾ വിപത്തായിരിക്കുന്നത്.

തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകൾ രൂപപ്പെട്ടുവെന്ന് അറിയിച്ചാണ് നടി മഞ്ജു വാര്യർ എത്തിയത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്. ‘ഫേക്ക് അലേർട്ട്’ എന്ന കുറിപ്പോടെ മഞ്ജു വാര്യർ തന്നെയാണ് തന്റെ വ്യാജനെ തുറന്നുകാട്ടുന്നത് . ഒപ്പം തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് സുരേഷ് ഗോപി രംഗത്ത് എത്തിയത്. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. പ്രിത്വിരാജിനെതിരെ വ്യാജ അകൗണ്ട് എടുത്ത സൂരജ് എന്ന മിമിക്രി ആര്ടിസ്റ്റിനെ പൃഥ്വിരാജ് തന്നെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ശാസിച്ചിരുന്നു.

തുടർന്ന് പൃഥ്വിരാജിനോട് മാപ്പുചോദിച്ച് വ്യാജ ഐഡി ഉണ്ടാക്കിയ സൂരജ് എന്നയാള്‍ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണ് താനെന്നും ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം മാത്രമാണ് അതില്‍ പേരും യൂസര്‍ ഐഡിയും മാറ്റാന്‍ പറ്റില്ല എന്നു താന്‍ അറിഞ്ഞതെന്നും സൂരജ് പറഞ്ഞിരുന്നു.

താങ്കള്‍ ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ച് അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ച് ക്ലബ്ബ് ഹൗസ് റൂമിലെ പലരേയും എന്റര്‍ടൈന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അല്ലാതെ അങ്ങയുടെ പേര് ഉപയോഗിച്ചു യാതൊരു തരത്തിലുള്ള കാര്യങ്ങളിലും താന്‍ പങ്കുചേര്‍ന്നിട്ടില്ലെന്നായിരുന്നു സൂരജ് പറഞ്ഞത്.

” ജൂണ്‍ 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കി ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു ആ റൂം കൊണ്ട് മോഡറേറ്റേഴ്‌സ് ഉദ്ദേശിച്ചിരുന്നതെന്നും അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ അത് ഇത്രയും കൂടുതല്‍ പ്രശ്‌നമാകുമെന്നോ താന്‍ കരുതിയിരുന്നില്ലെന്നും സൂരജ് പറഞ്ഞിരുന്നു. ആരേയും പറ്റിക്കാനോ രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല താന്‍ ഇത് ചെയ്തതെന്നുമായിരുന്നു സൂരജ് പൃഥ്വിരാജിനെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പില്‍ പറഞ്ഞത്.”

ഇതിന് പിന്നാലെ സൂരജിന് മറുപടിയുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തി. താങ്കള്‍ ചെയ്തത് നിരുപദ്രവകരമായ ഒരു തമാശയാണെന്ന് മനസ്സിലാക്കുന്നെന്നും എന്നാല്‍ ഇതുപോലുള്ള കാര്യങ്ങള്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം നിങ്ങള്‍ ഇപ്പോഴെങ്കിലും മനസിലാക്കിക്കാണുമെന്നാണ്
താന്‍ കരുതുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി.

ക്ലബ് ഹൗസിൽ റൂം എന്ന ആശയത്തിന്‍മേലാണ് ചര്‍ച്ചാ വേദികള്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്.

റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും ആർക്കും കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാനും സാധിക്കും. ശബ്ദങ്ങളിലൂടെ മാത്രമേ ആശയവിനിമയം നടത്താൻ സാധിക്കൂ എന്നതാണ് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ നിന്നും ഇതിനെ വേറിട്ടുനിർത്തുന്നത്.

ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ക്ലബ്ബ് ഹൗസില്‍ ചേരാന്‍ സാധിക്കുക. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍വൈറ്റിലൂടെയാണ് ആപ്പില്‍ ചേരാന്‍ സാധിക്കുന്നത്. ഇന്‍വൈറ്റ് ലഭിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം വെയ്റ്റ് ലിസ്റ്റില്‍ നിന്നാല്‍ ക്ലബ് ഹൗസിലെ നിങ്ങളുടെ സുഹൃത്തുക്കള്‍ വഴി ആപ്പിന്റെ ഭാഗമാകാം.

ക്ലബ് ഹൗസിൽ ഐക്കണ്‍ ആയി കാണിക്കുന്നത് ഒരു സ്ത്രീയുടെ മുഖമാണ് . അത് ആരെന്ന സംശയവും പലരും ചോദിക്കുന്നുണ്ട്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൂ കറ്റോകയാണ് ക്ലബ് ഹൗസ് ഐക്കണായ സ്ത്രീ. ജപ്പാനീസ് വംശജയായ അമേരിക്കകാരിയാണിവര്‍.

നിരവധി സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീ കൂടിയാണ് കറ്റോക. സ്ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കയിലെ വിവേചനം തുടങ്ങിയ വിഷയങ്ങളില്‍ കറ്റോക നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ക്ലബ്ബ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഏഴുലക്ഷം പേര്‍ പങ്കാളിയായി എന്നാണ് കണക്ക്.

about manju warrier

More in Malayalam

Trending

Recent

To Top