Malayalam
പേടിച്ച് വിറച്ച് റിമി, എല്ലാവരും വേഗം ചെയ്യൂ കരഞ്ഞ് നിലവിളിച്ച് താരം അമ്പരന്ന് ആരാധകർ
പേടിച്ച് വിറച്ച് റിമി, എല്ലാവരും വേഗം ചെയ്യൂ കരഞ്ഞ് നിലവിളിച്ച് താരം അമ്പരന്ന് ആരാധകർ
ഗായികയായും അവതാരകയായും വ്ലോഗറായും മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു റിമി സോഷ്യല്‍ മീഡിയയിലും റിമി ടോമി വളരെയധികം സജീവമാണ്.
ഇപ്പോൾ ഇതാ കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ അനുഭവമാണ് റിമി ടോമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വാക്സിന് എടുത്ത അനുഭവം പങ്കുവെച്ച് നിരവധി സെലിബ്രിറ്റികളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വീഡിയോസും ചിത്രങ്ങളുമെല്ലാം താരങ്ങള്‍ തങ്ങളുടെ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്തവണ റിമിയാണ് എത്തിയത്
കോവിഷീൽഡ് വാക്സിന് സ്വീകരിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെക്കുകയായിരുന്നു റിമി. കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസാണ് താരം സ്വീകരിച്ചത്. എന്റെ മുഖത്ത് കാണുന്ന പോലെ ഒന്നും പേടിക്കണ്ട, നോര്‍മല്‍ ഇഞ്ചക്ഷന് അത്രയേ ഉളളൂ.
എക്സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷന് പൊതുവെ ഇത്തിരി പേടി ആണ്. എന്നാണ് റിമി ടോമി കുറിച്ചത്. കൂടാതെ എല്ലാവരും എത്രയും പെട്ടെന്ന് ആപ്പില്‍ കയറി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കൂ എന്നും റിമി ടോമി പറഞ്ഞു. അതേസമയം റിമിയുടെ പോസ്റ്റിന് താഴെ കോവിഡ് ഡോസ് സ്വീകരിച്ച അനുഭവം നടി ശിവദ പങ്കുവെച്ചിരുന്നു. ഇന്നലെ കോവിഡ് വാക്സിന് സ്വീകരിച്ചെന്നും ഇഞ്ചക്ഷന് എടുത്ത കൈക്ക് ഒരു ചെറിയ വേദന ഉണ്ടെന്നും ശിവദ പറയുന്നു. അത്രയേയുളളൂ, എനിക്ക് മറ്റ് കുഴപ്പങ്ങളില്ല. അപ്പോ ഒന്നും പേടിക്കാനില്ല. ശിവദ റിമി ടോമിയുടെ ചിത്രത്തിന് താഴെ കുറിച്ചു.
വാക്സിനെടുക്കവേ പേടിച്ച് കരയുന്ന നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വീഡിയോയും ആരാധകർക്കിടയിൽ വൈറലായിരുന്നു. സഹോദരിമാർക്കും അമ്മയ്ക്കുമൊപ്പമാണ് ദിയ വാക്സിനെടുക്കാൻ എത്തിയത്. വാക്സിൻ നിറച്ച സൂചി കണ്ടപ്പോൾ ദിയയുടെ ആത്മവിശ്വാസമെല്ലാം പോയി. പേടി കാരണം ദിയയുടെ കണ്ണുകൾ നിറഞ്ഞു. അനിയത്തിയുടെ പേടി മാറ്റാൻ സഹോദരിമാരായ അഹാനയും ഇഷയും ശ്രമിക്കുന്നുണ്ടായിരുന്നു. ദീർഘനിശ്വാസമെടുക്കാനും വാക്സിൻ വളരെ പ്രധാനമാണെന്നും ദിയയോട് അവർ പറയുന്നത് വീഡിയോയിൽ കേൾക്കാം.ദിയയ്ക്കു ശേഷം ഇഷാനിയും വാക്സിൻ സ്വീകരിച്ചു. വാക്സിൻ സ്വീകരിക്കുന്ന വീഡിയോ ഇഷാനി തന്റെ യൂട്യൂബ് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
