Connect with us

‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’; പോസ്റ്റുമായി ടൊവിനോ തോമസ്

Malayalam

‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’; പോസ്റ്റുമായി ടൊവിനോ തോമസ്

‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’; പോസ്റ്റുമായി ടൊവിനോ തോമസ്

കോവിഡ് രണ്ടാം തരംഗം രാജ്യത്താകെ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ മാനസികമായും ശാരീരികമായും വെല്ലുവിളകള്‍ നേരിടുന്നവരാണ് ഡോക്ടര്‍മാരും മറ്റ ആരോഗ്യ പ്രവര്‍ത്തകരും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

ഇത് ചൂണ്ടിക്കാട്ടി നിരവധി വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഓക്ജിന്‍ ലഭിക്കാത്തതിന് ഡോക്ടര്‍മാരെയാണ് ആളുകള്‍ തല്ലി ചതക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിുന്നു. പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വ്വതി എന്നിവരെല്ലാം തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇതിനെതിരെയുള്ള ബോധവത്കരണത്തിനായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ നടന്‍ ടൊവിനോ തോമസും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്’ എന്നാണ് ടൊവിനോ കുറിച്ചത്.

നടി അഹാന കൃഷ്ണയും ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പുറത്താണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കു എന്നാണ് അഹാന പറഞ്ഞത്.

More in Malayalam

Trending

Recent

To Top