Malayalam
ലോക്ക്ഡൗൺ വില്ലനായി; ബിഗ് ബോസ് ഫൈനല്‍ നടത്താനാകാതെ അണിയറപ്രവർത്തകർ ; ഫിനാലെ ഇനി എങ്ങനെ ?ചോദ്യങ്ങളുമായി ആരാധകര്‍!
ലോക്ക്ഡൗൺ വില്ലനായി; ബിഗ് ബോസ് ഫൈനല്‍ നടത്താനാകാതെ അണിയറപ്രവർത്തകർ ; ഫിനാലെ ഇനി എങ്ങനെ ?ചോദ്യങ്ങളുമായി ആരാധകര്‍!
ബിഗ് ബോസ് മൂന്നാം സീസൺ ഫിനാലയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വിജയി ആരാകുമെന്ന് അറിയാന്‍ വലിയ ആകാംക്ഷകളാണ് എല്ലാവർക്കും ഉള്ളത് . വോട്ടിംഗ് അവസാനിച്ചപ്പോൾ ഉടൻ തന്നെ ഫിനാലെ ഉണ്ടാകുമെന്ന് കരുതിയവരെ ഒക്കെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.കഴിഞ്ഞ ഞായറാഴ്ച നടത്തും എന്ന പ്രതീക്ഷയും നഷ്ടമായതോടെ ആരാധകർ ഫിനാലെ ഇനി നടത്തില്ലേ എന്ന ചോദ്യവും ചോദിച്ചുതുടങ്ങി.
എട്ട് മല്‍സരാര്‍ത്ഥികളാണ് ഇത്തവണ ഫൈനലില്‍ എത്തിയിരിക്കുന്നത്. മണിക്കുട്ടന്‍, കിടിലം ഫിറോസ്, സായി വിഷ്ണു, റംസാന്‍, ഡിംപല്‍, ഋതു, അനൂപ്, നോബി തുടങ്ങിയവരെല്ലാം തന്നെ ഈ സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളായിരുന്നു.
വലിയ പ്രേക്ഷക പിന്തുണയാണ് ഇവര്‍ക്കെല്ലാം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സജീവമായിരുന്നു. ബിഗ് ബോസ് നിര്‍ത്തിവെച്ച ശേഷവും ചര്‍ച്ചകളെല്ലാം സജീവമായി നടക്കുന്നുണ്ട്.
അതേസമയം ഫൈനല്‍ എന്ന് നടക്കുമെന്നാണ് പലരും ചോദിക്കുന്നത്. ജൂണ്‍ ആറിന് തിരുവനന്തപുരത്തോ കൊച്ചിയിലോ വെച്ച് ഗ്രാന്‍ഡ് ഫിനാലെയുടെ ഷൂട്ടിംഗ് നടക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇതേകുറിച്ച് ചാനലിന്‌റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ചാനലിന്‌റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ബിഗ് ബോസ് ഫൈനല്‍ ക്യാന്‍സല്‍ ചെയ്‌തോ എന്ന് സംശയം പ്രകടിപ്പിച്ച് മറ്റുചിലര്‍ എത്തിയിരുന്നു.
ബിഗ് ബോസ് ആരാധകരുടെ പേജുകളില്‍ നടന്ന ചര്‍ച്ചകളിലാണ് ഇവര്‍ ഇങ്ങനെ കുറിച്ചത്. ബിഗ് ബോസ് 3 ഫൈനല്‍ നടക്കുമെന്ന് സാധ്യത കല്‍പ്പിച്ച ദിവസം അത് നടക്കാതെ പോയതോടെയാണ് ആരാധകര്‍ നിരാശയിലായത്. പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ മണ്ടന്മാരാക്കുകയാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത് പ്രേക്ഷകരെയും മല്‍സരാര്‍ത്ഥികളെയും പറ്റിക്കുന്നതാണെന്നും ഇത്തവണയും കമ്പനിക്കാണല്ലോ ലാഭം എന്ന് മറ്റു ചിലരും കുറിച്ചു.
അതേസമയം ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഫൈനല്‍ ഇനിയും നീണ്ടുപോവാനാണ് സാധ്യത. എന്തായാലും ചാനലിന്‌റെ ഭാഗത്തുനിന്ന് ഇതേകുറിച്ചുളള പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബിഗ് ബോസ് ഫിനാലെ ഗംഭീരമായി ചാനല്‍ നടത്തുമെന്ന് പലരും പ്രതീക്ഷിക്കുന്നു. മേയ് 24 മുതല്‍ 29 വരെയായിരുന്നു വോട്ടിംഗ് വീണ്ടും നടന്നത്. സെലിബ്രിറ്റികള്‍ അടക്കം തങ്ങളുടെ ഇഷ്ട മല്‍സരാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ബിഗ് ബോസ് നിര്‍ത്തിവെച്ചതിന് പിന്നാലെ മല്‍സരാര്‍ത്ഥികളെല്ലാം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായി. ലൈവ് വീഡിയോകളിലൂടെ എല്ലാം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് താരങ്ങള്‍ എത്തിയിരുന്നു. ഒപ്പം കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചും പലരും എത്തി. 95ാം ദിവസമാണ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നത്. പിന്നാലെ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഫിനാലെയെകുറിച്ച് അറിയിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
അതേസമയം ബിഗ് ബോസ് സീസൺ ത്രീയുടെ വിജയി മണിക്കുട്ടനാകണം എന്നാണ് കൂടുതൽ പേരും പറയുന്നത്. മണിക്കുട്ടൻ വിജയിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെയാണ്… ബിഗ്‌ബോസ് പോലെയുള്ള ഇത്രയും വലിയ ഷോയിൽ അതിജീവിച്ചു നിൽക്കുമ്പോൾ പുറത്തുള്ള സപ്പോർട്ട് എല്ലാ മത്സരാർത്ഥികൾക്കും ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
അതിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ വിജയം കൈവരിച്ചത് നമ്മുടെ പ്രിയപ്പെട്ട മണിക്കുട്ടൻ തന്നെയാണ്. മറ്റെന്തിനേക്കാളും സാധാരണ ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കുമ്പോൾ ആണ് ഏതൊരു കലാകാരനും വിജയിക്കുന്നത്. അവിടെ നമ്മുടെ മണിക്കുട്ടൻ എന്നോ വിജയിച്ചിരിക്കുന്നു.
ജനങ്ങളുടെ മനസ്സിലെ രാജാവ് ആയിട്ടാണ് എംകെ പുറത്തിറങ്ങിയത്. ഇനി അങ്ങോട്ടും അത് അങ്ങനെ തന്നെയായിരിക്കും. ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പിന്തുണയുമായി പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്.
about bigg boss
