Connect with us

സത്യത്തില്‍ സിനിമ ഉപേക്ഷിച്ച് പോയതല്ല, ആ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം സിനിമകള്‍ ചെയ്യാതിരുന്നത് ആ കാരണത്താല്‍, തിരിച്ചു വരുമോ; തുറന്ന് പറഞ്ഞ് ‘ഓമനക്കുട്ടന്റെ മാലു’

Malayalam

സത്യത്തില്‍ സിനിമ ഉപേക്ഷിച്ച് പോയതല്ല, ആ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം സിനിമകള്‍ ചെയ്യാതിരുന്നത് ആ കാരണത്താല്‍, തിരിച്ചു വരുമോ; തുറന്ന് പറഞ്ഞ് ‘ഓമനക്കുട്ടന്റെ മാലു’

സത്യത്തില്‍ സിനിമ ഉപേക്ഷിച്ച് പോയതല്ല, ആ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം സിനിമകള്‍ ചെയ്യാതിരുന്നത് ആ കാരണത്താല്‍, തിരിച്ചു വരുമോ; തുറന്ന് പറഞ്ഞ് ‘ഓമനക്കുട്ടന്റെ മാലു’

മലയാളത്തില്‍ രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തേജലി ഘനേക്കര്‍. മീനത്തില്‍ താലികെട്ട്, ചന്ദാമാമ എന്നീ ചിത്രങ്ങളില്‍ കൂടിയാണ് തേജലി മലയാളികള്‍ക്ക് മുന്നിലെത്തിയത്. ഈ രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമാകാന്‍ തേജലിയ്ക്കായി. മുംബൈ സ്വദേശിനിയായ തേജലി അഭിനയിച്ച രണ്ട് മലയാള ചിത്രങ്ങളും വലിയ വിജയമായിരുന്നു. എന്നല്‍ 1999ല്‍ ചന്ദാമാമ എന്ന ചിത്രത്തിനു ശേഷം താരം അഭിനയത്തില്‍ നിന്നും തന്നെ വിട്ടു നില്‍ക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമല്ലെങ്കിലും അടുത്തിടെയായി സജീവമാകുകയായിരുന്നു നടി. ഇതോടുകൂടിയാണ് അഭിനയത്തിലേയ്ക്ക് തിരിച്ചു വരുമോ എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്. ഇപ്പോള്‍ തനിക്ക് ആരാധകര്‍ നല്‍കുന്ന സ്നേഹത്തെ കുറിച്ചും സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് തേജലി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഞാന്‍ സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നില്ല സത്യത്തില്‍. ചന്ദാമാമ കഴിഞ്ഞതും ഞാന്‍ തിരികെ മുംബൈയിലെത്തുകയായിരുന്നു. കാരണം ഞാന്‍ അപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ വന്നതും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ലഭിച്ചു. ശ്രമിച്ചു നോക്കുന്നതില്‍ എന്താണ് തെറ്റ് എന്ന അച്ഛന്റെ വാക്കുകളാണ് പോകാന്‍ പ്രേരിപ്പിച്ചത്. എന്റേത് ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. അതുകൊണ്ടാകാം അങ്ങനെ ചിന്തിച്ചത്.

അങ്ങനെ ജോലി ചെയ്തു. ഇതിനിടെ കല്യാണം കഴിക്കുകയും സിംഗപ്പൂരിലേക്ക് വരികയും ചെയ്തു. മുംബൈയിലെ ജോലി ഉപേക്ഷിച്ചിരുന്നു. മാസ് കമ്യൂണിക്കേഷനില്‍ മാസ്റ്റേഴ്സ് എടുത്തു. മകള്‍ക്ക് ജന്മം നല്‍കി. അങ്ങനെ ഒന്നിന് പിറകെ ഒന്നായി തിരക്കുകളായിപ്പോയി. ആ സമയത്ത് ഇന്നത് ചെയ്യണമെന്ന് പ്ലാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ കരുതുന്നത് ഇതാകാം വിധി എന്നാണ്.

എനിക്ക് സിനിമ ഇപ്പോഴും ഇഷ്ടമാണ്. എല്ലാ ഭാഷകളിലേയും കാണും. മലയാളവും തമിഴും ഇഷ്ടമാണ്. രണ്ടും വളരെ പ്രിയപ്പെട്ടതാണ്. മലയാളത്തില്‍ നിന്നും ഏതെങ്കിലും ഓഫര്‍ വരികയാണെങ്കില്‍ സ്വീകരിക്കും. കഴിഞ്ഞ ആറ് മാസത്തിനിടെ എല്ലാ ദിവസവും എപ്പോഴാണ് തിരികെ വരുന്നതെന്ന ചോദ്യം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ പുറത്ത് പോകുമ്പോള്‍ ദക്ഷിണേന്ത്യക്കാര്‍ ചിലര്‍ തിരിച്ചറിയാറുണ്ട് പക്ഷെ അവര്‍ക്ക് ഉറപ്പില്ല, ചിലരൊക്കെ നേരിട്ട് വന്ന് ചോദിക്കും എന്നും തേജലി പറയുന്നു.

മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് ദിലീപ് നായകനായി എത്തിയ മീനത്തില്‍ താലിക്കെട്ട് എന്ന ചിത്രം. രാജന്‍ ശങ്കരാടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രം പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതിനാല്‍ തന്നെ ആണ് ചിത്രത്തിലെ നായികയായ തേജലിയെ ഇന്നും ഓര്‍ത്തിരിക്കുന്നത്. സുലേഖ എന്ന പേരിലായിരുന്നു തേജലി മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന തേജലിയുടെയും മകളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് താരത്തെ കുറിച്ച് വീണ്ടും പ്രേക്ഷകര്‍ അന്വഷിക്കുന്നത്.

വിവാഹദിനത്തില്‍ വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയ പെണ്‍കുട്ടിയ്ക്ക്, കല്യാണം കൂടാനെത്തിയ സഹോദരന്റെ സുഹൃത്ത് ജീവിതം നല്‍കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് മീനത്തില്‍ താലിക്കെട്ട് എന്ന ചിത്രത്തില്‍ പറയുന്നത്. കോമഡിയ്ക്കും ഒപ്പം കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ട് എടുത്ത ചിത്രം വലിയ വിജയമാണ് സ്വന്തമാക്കിയത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇതേ പോലൊരു സംഭവം ബംഗളൂരുവില്‍ നടന്നിരുന്നു.

വിവാഹദിവസം പ്രതിശ്രുത വധുവിനെ ഉപേക്ഷിച്ച് കാമുകിയ്‌ക്കൊപ്പം യുവാവ് പോയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും രക്ഷകനായി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവ് രക്ഷകനായി എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് കുടുംബങ്ങളും സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി കല്ല്യണത്തിന് തയ്യാറാകുകയായിരുന്നു. നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കുകയും ചെയ്തു. ഇത് വാര്‍ത്തയായതോടെ എല്ലാവരും ഓര്‍ത്തത് ഓമനക്കുട്ടനെയും മാലുവിനെയുമാണ്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു ഈ സംഭവം.

More in Malayalam

Trending

Recent

To Top