Malayalam
അതിലേക്ക് വരാത്തത് ഡോക്ടർ പറഞ്ഞിട്ട്… പ്രാർത്ഥനയെ കളിയാക്കിയവർക്ക് ചുട്ടമറുപടി; പൊളിച്ചടുക്കി സൂര്യ
അതിലേക്ക് വരാത്തത് ഡോക്ടർ പറഞ്ഞിട്ട്… പ്രാർത്ഥനയെ കളിയാക്കിയവർക്ക് ചുട്ടമറുപടി; പൊളിച്ചടുക്കി സൂര്യ
നടിയായും, അവതാരകയായും മോഡലായും തിളങ്ങി നിന്ന സൂര്യ ബിഗ് ബോസിൽ എത്തിയപ്പോൾ ആണ് കൂടുതൽ ആളുകളിലേക്ക് താരം എത്തുന്നത്. ബിഗ് ബോസിൽ നിന്നും എലിമിനേഷനിലൂടെ പുറത്തായ ശേഷം കടുത്ത സൈബർ അറ്റാക്കാണ് സൂര്യ നേരിട്ടത്.
തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സൈബർ അറ്റാക്കിന്റെ വിവരം സൂര്യ അറിയിച്ചത്. താനും തൻ്റെ കുടുംബവും മറ്റ് ആർമിക്കാരിൽ നിന്നും രൂക്ഷമായ സൈബറാക്രമണം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ് സൈബറാക്രമണത്തിൽ സഹികെട്ട് തൻ്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് എന്ന ചോദ്യവുമായിട്ടാണ് സൂര്യ രംഗത്ത് വന്നത്.
ഇതിന് പിന്നാലെ സൈബർ ഇടങ്ങളിൽ നിന്ന് ചെറിയ ഇടവേളയും സൂര്യ എടുക്കുത്തിരിക്കുകയാണ് . സൂര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം പങ്കുവെച്ചത്
ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷം സൂര്യയുടെ നിരവധി അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലിലെ ബന്ധപ്പെട്ടവർ സൂര്യയുമായി ടെലിഫോണിലൂടെ നടത്തിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു
ബിഗ് ബോസിന് ശേഷം സിനിമാ തിരക്കുകളിലാണെന്നാണ് സൂര്യ പറഞ്ഞത് .തമിഴില്‍ ഒരു സിനിമയുടെ സ്‌ക്രീപ്റ്റ് ചെയ്യുന്നുണ്ട്. അതാണ് അടുത്ത പ്രോജക്ട്. ബിഗ് ബോസില്‍ കയറുന്നത് കൊണ്ട് തത്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. കൊവിഡ് വിഷയങ്ങള്‍ മാറിയാല്‍ ഉടന്‍ തന്നെ ഞാനത് തുടങ്ങും, സിനിമയിലെ പ്രധാന നായികമാരില്‍ ഒരാളെ അവതരിപ്പിക്കുന്നത് താനാണെന്നായിരുന്നു സൂര്യ പറഞ്ഞത്
ഇപ്പോഴും ക്ഷീണം ഉണ്ട്. ഇപ്പോള്‍ കുറച്ച് മെഡിസിന്‍ കഴിക്കുന്നുണ്ട്. തല്‍കാലം സോഷ്യല്‍ മീഡിയ ഒന്നും ഉപയോഗിക്കണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരും അവരെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നെ ഏറ്റവും കൂടുതല്‍ കളിയാക്കിയിട്ടുള്ളത് എന്റെ പ്രാര്‍ഥനയുടെ പേരിലാണ്. പക്ഷേ ഞാനിപ്പോഴും അതില്‍ തന്നെ നില്‍ക്കുന്ന വ്യക്തിയാണ്. അപ്പോള്‍ എന്നെ ഇഷ്ടപ്പെടുന്നവരെയും അല്ലാത്തവരെയുമൊക്കെ പ്രാര്‍ഥനയില്‍ ഉള്‍കൊള്ളിക്കുന്നുണ്ട്. എല്ലാവരും സേഫ് ആയി സന്തോഷത്തോടെ ഇരിക്കട്ടേ.
ഈശ്വരനെയാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. കാരണം നമുക്ക് മുകളിലൊരു ശക്തിയുണ്ട്. ഞാന്‍ പള്ളിയിലും അമ്പലത്തിലും ബീമാപള്ളിയിലുമൊക്കെ പോകാറുണ്ട്. നമ്മുടെ മുകളിലൊരു ശക്തിയുണ്ട്. അതിലാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് സൂര്യ പറയുന്നു. അതിനെയാണ് എല്ലാവരും കളിയാക്കുന്നത്. പിന്നെ ഞാന്‍ ക്യാമറയുടെ മുന്നില്‍ പോയിരുന്നു പ്രാര്‍ഥിച്ചു എന്ന് എല്ലാവരും പറയുന്നുണ്ട്. അവിടെ മുന്നൂറിലധികം ക്യാമറകളുണ്ട്. എവിടെ പോയിരുന്നാലും അങ്ങനെ തന്നെയെ വരൂ. പിന്നെ ക്യാമറ ഇല്ലാത്തത് ബാത്ത്‌റൂമിലാണ്. അവിടെ പോയിരുന്ന് എന്തായാലും പ്രാര്‍ഥിക്കാന്‍ പറ്റില്ലല്ലോയെന്നും സൂര്യ ചോദിക്കുകയാണ്
പൊളിച്ചു സൂര്യ ചേച്ചി.. ഇങ്ങനെ ഉള്ള സൂര്യ ചേച്ചിയെ ആണ് ഇനി അങ്ങോട്ട് ഞങ്ങള്ക്ക് കാണേണ്ടത്, ഹെൽത്ത് & ബ്യൂട്ടി ഒക്കെ ശ്രെധിക്കണം , എല്ലാം ഭംഗി ആയി നടക്കും ഞങ്ങൾ കുറേ സഹോദരങ്ങൾ ചേച്ചിക്ക് വേണ്ടി പ്രാര്ഥിക്കുന്നുണ്ട് ..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, സൂര്യയുടെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെയധികം സന്തോഷമായി. പുതിയ തുടക്കത്തിന് ഞങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്നും സൂര്യയോട് ആരാധകർ പറയുന്നുണ്ട്.
