Connect with us

ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ! അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കു.. അഹാന കൃഷ്ണകുമാർ

Malayalam

ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ! അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കു.. അഹാന കൃഷ്ണകുമാർ

ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ! അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കു.. അഹാന കൃഷ്ണകുമാർ

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമവും, സൗകര്യങ്ങളുടെ കുറവും മൂലം നിരന്തരം കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് ഓരോ ഡോക്ടര്‍മാരും.

എന്നാല്‍ സ്വന്തം കുടുംബാംഗങ്ങള്‍ മരണപ്പെടുമ്പോള്‍ സാധരണക്കാര്‍ കുറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരെയാണ്. അത്തരത്തിലുള്ള ആക്രമണങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കൂടി വരുകയാണ്. അതിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.

ഡോക്ടര്‍മാരും മനുഷ്യരാണ്. നിലവിലെ സാഹചര്യത്തില്‍ ലോകത്തിന്റെ മൊത്തം പ്രതീക്ഷ ആരോഗ്യ പ്രവര്‍ത്തകരിലാണ്. അതിനാല്‍ അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കണമെന്നാണ് അഹാന ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.

അഹാനയുടെ വാക്കുകള്‍:

‘ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഞാന്‍ ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളത്. രാജ്യത്തെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നു എന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല. കൊവിഡ് എന്ന മഹാമാരിക്കെതിരെ ദിനരാത്രം മുന്‍നിരയില്‍ നിന്ന് പൊരുതുന്നവരാണ് അവര്‍. സ്വന്തം ആരോഗ്യം നോക്കാതെ ഒരു നല്ല നാളെക്കായി അവര്‍ പരിശ്രമിക്കുകയാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു പക്ഷെ നിങ്ങള്‍ താമസിക്കുന്ന ഇടത്തില്‍ നിന്നും വളരെ ദൂരെയായിരിക്കാം നടന്നത്. പക്ഷെ ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും അവര്‍ക്കെതരിപെ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷെ അത് നിങ്ങളുടെ കുടുംബത്തിലെ ഒരു ഡോക്ടര്‍ക്കാവാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരെ തന്നെ ആവാം. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല. മറിച്ച് മനുഷ്യരാശിക്കെതിരെ തന്നെയാണ്. കാരണം ഡോക്ടര്‍മാരില്ലാതെ മനുഷ്യരാശിയുണ്ടാവില്ല, നാളെയും ഉണ്ടാവില്ല.

ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കണം. കാരണം ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പുറത്താണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കു.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top