Connect with us

വിജയുടെ അനിയത്തിയായി തിളങ്ങിയ താരത്തെ മറന്നോ! താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ചിത്രം വൈറൽ

Malayalam

വിജയുടെ അനിയത്തിയായി തിളങ്ങിയ താരത്തെ മറന്നോ! താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ചിത്രം വൈറൽ

വിജയുടെ അനിയത്തിയായി തിളങ്ങിയ താരത്തെ മറന്നോ! താരത്തിന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ചിത്രം വൈറൽ

കേരളത്തിൽ ഒരു കാലത്ത് ഒരുപാട് ഓടിയ ഒരു സിനിമയാണ് വിജയ് നായകനായി അഭിനയിച്ച ഗില്ലി എന്ന ചിത്രം. ഒരുപക്ഷേ വിജയ്ക്ക് കേരളത്തിൽ ഇത്രത്തോളം ആരാധകരെ ഉണ്ടാക്കി കൊടുത്ത സിനിമ ഗില്ലി ആയിരിക്കും. വിജയ്, തൃഷ, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചത്. ഇവരുടെ മൂന്ന് പേരുടെ കഥാപാത്രത്തോളം പ്രേക്ഷകർ ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രമുണ്ട് ഗില്ലിയിൽ. അത് സിനിമയിൽ വിജയുടെ അനിയത്തിയായി അഭിനയിച്ച നാൻസി ജെനിഫറിനാണ്. ഒരു പക്ഷേ ആ പേര് പറഞ്ഞാൽ പ്രേക്ഷകർ ആളെ മനസ്സിലാവില്ല.

വേലുവിന്റെ അനിയത്തി ഭുവി എന്ന് പറഞ്ഞാൽ കൂടുതൽ മനസിലാകും. ജെന്നിഫർ 40-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും ബാലതാരമായി അഭിനയിച്ച സിനിമകളാണ്.
ജെന്നിഫർ ഇപ്പോഴും സിനിമ മേഖലയിൽ തന്നെ സജീവമായി മറ്റൊരു രീതിയിൽ തുടരുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായും നാച്ചുറൽ ജോയ് എന്ന പേരിൽ ഒരു ഹെർബൽ കമ്പനി ഓൺലൈനിൽ നടത്തി വരുന്നുമുണ്ട്. ഇത് കൂടാതെ യൂട്യൂബിൽ സ്വന്തമായി വീഡിയോസ് പങ്കുവെക്കുന്ന ഒരാളുകൂടിയാണ് ഇപ്പോഴത്തെ ജെന്നിഫർ.

തോഴ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും നായികയായി സിനിമകളിൽ അധികം വിജയിച്ചില്ല. വിജയ് ടി.വി, സൺ ടി.വി തുടങ്ങിയ ചാനലുകളിൽ ഒരുപാട് പ്രോഗ്രാമുകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട് ജെന്നിഫർ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top