Malayalam
‘ഇനി നിന്റെ പഠനം എന്തു ചെയ്യും’… ലോക സുന്ദരിപ്പട്ടം നേടിയയപ്പോള്‍ അമ്മ പറഞ്ഞ’മണ്ടത്തരം അതായിരുന്നു
‘ഇനി നിന്റെ പഠനം എന്തു ചെയ്യും’… ലോക സുന്ദരിപ്പട്ടം നേടിയയപ്പോള്‍ അമ്മ പറഞ്ഞ’മണ്ടത്തരം അതായിരുന്നു

ബോളിവുഡില്‍ വളരെ ബോള്‍ഡ് ആയ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്ക ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത്. താരം ലോകസുന്ദരിപ്പട്ടം നേടിയപ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ലോകസുന്ദരിപ്പട്ടം നേടിയെത്തിയ തന്നോട് അമ്മ പറഞ്ഞ ‘മണ്ടത്തരം’ എന്നു പറഞ്ഞാണ് പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവക്കുന്നത്.
2000ത്തിലെ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക ചോപ്രയെ പ്രഖ്യാപിക്കുന്ന ചടങ്ങാണ് വീഡിയോയുടെ തുടക്കത്തില്‍ ഉള്ളത് . പിന്നാലെ അമ്മ മധു ചോപ്രയോട് താന്‍ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓര്‍ക്കുന്നുണ്ടോയെന്ന് താരം ചോദിക്കുന്നു . മകളാണ് ലോകസുന്ദരിയെന്ന് പ്രഖ്യാപിച്ചതോടെ സദസ്സിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചുവെന്ന് മധു ചോപ്ര മറുപടി നല്കുന്നു. ആ നിമിഷം കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ലെന്നും അമ്മ പറയുകയുണ്ടായി. സന്തോഷത്താല്‍ പ്രിയങ്കയെ അഭിനന്ദിക്കുന്നതിന് പകരം താന്‍ പറഞ്ഞ മണ്ടത്തരത്തെക്കുറിച്ചും മധു ചോപ്ര അതില്‍ ഓര്‍മ്മിക്കുന്നു. എന്തായിരുന്നു അതെന്ന് പ്രിയങ്ക ചോദിക്കുന്നതും വീഡിയോയിലുണ്ട് . ‘ഇനി നിന്റെ പഠനം എന്തു ചെയ്യും’ എന്നായിരുന്നു താന്‍ ചോദിച്ച മണ്ടത്തരമെന്ന് മധു ചോപ്ര പറഞ്ഞു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...