Malayalam
ഫാമലി മാന്‍ 2 വിവാദത്തില്‍ സമാന്തക്കെതിരെ ട്വിറ്ററിൽ വിദ്വേഷ ക്യാംപെയിന് ; സമാന്തയുടെ കഥാപാത്രം ശ്രീലങ്കന്‍ തമിഴ് പുലികളെ അപമാനിക്കുന്നതോ?
ഫാമലി മാന്‍ 2 വിവാദത്തില്‍ സമാന്തക്കെതിരെ ട്വിറ്ററിൽ വിദ്വേഷ ക്യാംപെയിന് ; സമാന്തയുടെ കഥാപാത്രം ശ്രീലങ്കന്‍ തമിഴ് പുലികളെ അപമാനിക്കുന്നതോ?
ആമസോണ്‍ സീരീസായ ഫാമലി മാന്‍ സീസണ് 2 വിവാദത്തില്‍ നടി സമാന്തക്കെതിരെ ട്വിറ്ററില്‍ വിദ്വേഷ ക്യാംപെയിന്. സീരീസില്‍ സമാന്ത ചെയ്യുന്ന കഥാപാത്രം ശ്രീലങ്കന്‍ തമിഴ് പുലികളെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. shameonyousamantha എന്ന ഹാഷ്ടാഗാണ് ഇതിനോടകം തന്നെ ട്വിറ്ററില്‍ ട്രെന്റിങ്ങായി കഴിഞ്ഞിരിക്കുകയാണ്.
ശ്രീലങ്കന്‍ തമിഴ് ജനതയുടെയും തമിഴ്നാട്ടിലെ ജനങ്ങളെടെയും വിശ്വാസങ്ങളെ വ്രണപ്പടുത്തുന്നു എന്ന വിവാദം കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നടക്കുന്നു. സീരീസില്‍ സമാന്ത അവതരിപ്പിക്കുന്നത് ഒരു ചാവേര്‍ കഥാപാത്രത്തെയാണെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു . ഇതിന് പിന്നാലെ സീരീസ് ബാന്‍ ചെയ്യണമെന്ന തരത്തിൽ പ്രതിഷേധം ശക്തമായിരുന്നു.
രാജി എന്നാണ് സീരീസില്‍ സമാന്തയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സ്വതന്ത്ര സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തമിഴ് സ്ത്രീയാണ് രാജി. എന്നാല്‍ ഈ കഥാപാത്രം തമിഴ് ജനതയെ അപമാനിക്കുന്നതാണെന്നാണ് വാദം. രാജിയിലൂടെ അത്തരം വിഭാഗക്കാരെ ആക്രമികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ട്വിറ്ററില്‍ വരുന്ന മിക്ക ട്വീറ്റിന്റെയും ഉള്ളടക്കം.
തമിഴ്നാട്ടിലെ ജനങ്ങളാണ് സമാന്ത എന്ന നടിയെ സ്റ്റാര്‍ ആക്കിയത്. അവരോട് ഇത്തരം നന്ദികേട് കാണിക്കുന്നത് എന്തിനാണെന്നും ട്വിറ്റര്‍ ചോദ്യം ഉയരുന്നു. രാജി എന്ന കഥാപാത്രം ഒരിക്കലും വില്ലത്തിയല്ലെന്ന് സമാന്ത തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം വീണ്ടും ശക്തമായത്.
ഞാന്‍ ഒരിക്കലും രാജിയെ വില്ലത്തിയെന്ന് വിളിക്കില്ല. സീരീസിലെ ശ്രീകാന്തില്‍ (മനോജ് ബാജ്പയ്യുടെ കഥാപാത്രം) നിന്നും വ്യത്യസ്തമായ ചിന്താഗതിയാണ് രാജിക്കുള്ളത്. പക്ഷെ അതിന് അര്‍ത്ഥം അവര്‍ നല്ല വ്യക്തിയല്ലെന്നല്ല. അവരുടെ വിശ്വാസം മറ്റൊന്നാണ് എന്ന് മാത്രം. അവര്‍ക്ക് നേടിയെടുക്കേണ്ട കാര്യം വളരെ ആത്മാര്‍ത്ഥതയോട് കൂടിയാണ് രാജി ചെയ്യുന്നത്.’ സമാന്ത അക്കിനേനി
സീരീസിന്റെ ട്രെയ്ലര് റിലീസിന് പിന്നാലെ തമിഴ്നാട് ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റ് മിനിസ്റ്റര്‍ മാനോ തങ്കരാജ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കറിന് സീരീസ് വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. സമൂഹമാധ്യമത്തില്‍ സീരീസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരവെ നടി സമാന്തയോട് വിഷയത്തില്‍ മൗനം പാലിക്കാനാണ് ആമസോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
about samantha
