Malayalam
അജു, ദിവ്യ, കുട്ടന് കൂട്ടുകെട്ടിന് ഏഴ് വര്‍ഷങ്ങള്‍, നല്ല ഓര്‍മ്മകള്‍ തന്ന അഞ്ജലിക്ക് നന്ദി പറഞ്ഞ് നിവിന്‍ പോളി!
അജു, ദിവ്യ, കുട്ടന് കൂട്ടുകെട്ടിന് ഏഴ് വര്‍ഷങ്ങള്‍, നല്ല ഓര്‍മ്മകള്‍ തന്ന അഞ്ജലിക്ക് നന്ദി പറഞ്ഞ് നിവിന്‍ പോളി!
ഇന്നും ടെലിവിഷൻ സ്ക്രീനിലൂടെയും മറ്റും മലയാളികൾ ആസ്വദിക്കാറുള്ള ബ്ലോക്ക്ബസ്റ്റര്‍ അഞ്ജലി മേനോന് ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്സ്. 2014ല്‍ പുറത്തിറങ്ങിയ സിനിമ തിയ്യേററുകളില് നിന്നും വമ്പന്‍ വിജയമാണ് നേടിയത്.
ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വ്വതി, നിത്യ മേനോന്, ഇഷ തല്‍വാര്‍ തുടങ്ങിയ വലിയ താരനിര സിനിമയുടെ പ്രത്യേകതയായിരുന്നു.
കേരളത്തിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും സിനിമ വിജയം നേടി . സംവിധായകന് അന്‍വര്‍ റഷീദ് നിര്‍മ്മിച്ച സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടം കൈവരിച്ചിരുന്നു.
പ്രണയവും സൗഹൃദവും ഒരു ചേർത്തൊരുക്കിയ സിനിമയായിരുന്നു. സിനിമയിലെ ഓരോ സീനുകളും പാട്ടുകളുമെല്ലാം തന്നെ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് . അതേസമയം ബാംഗ്ലൂര്‍ ഡേയ്സ് പുറത്തിറങ്ങി ഏഴ് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.
ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ നിവിന്‍ പോളിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംവിധായിക അഞ്ജലി മേനോന് നന്ദി പറഞ്ഞുകൊണ്ടാണ് നടന്റെ പോസ്റ്റ് വന്നിരിക്കുന്നത്. നല്ല ഓര്‍മ്മകള്‍ തന്നതിന് നന്ദി അഞ്ജലി എന്ന് ബ്ലാംഗ്ലൂര്‍ ഡേയ്സ് ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കൊപ്പം നിവിന്‍ പോളി കുറിച്ചു.
അജു, ദിവ്യ, കുട്ടന് എന്നീ കഥാപാത്രങ്ങളായി ദുല്‍ഖര്‍, നസ്രിയ, നിവിന്‍ തുടങ്ങിയവര്‍ മല്‍സരിച്ചഭിനയിച്ചപ്പോൾ ദാസ് എന്ന കഥാപാത്രത്തിലൂടെ ഫഹദും ഒപ്പമെത്തി .
പ്രധാന താരങ്ങള്‍ക്കെല്ലാം തന്നെ തുല്യ പ്രാധാന്യമുളള റോളുകളായിരുന്നു അഞ്ജലി മേനോന് നല്‍കിയത്. സിനിമയിലെ നസ്രിയ ഫഹദ് വിവാഹം ജീവിതത്തിലും സംഭവിച്ചപ്പോൾ സിനിമ യാഥാർഥ്യമായി എന്നും പറഞ്ഞ ആരാധകരുണ്ട്.
അതോടൊപ്പം. നടി പാര്‍വ്വതിയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവ് സിനിമ കൂടിയായിരുന്നു ബാഗ്ലൂര് ഡേയ്സ്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ബാഗ്ലൂര് ഡേയ്സിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കിയത്.സിനിമ പിന്നീട് തമിഴിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. തമിഴിലും പൂർണ്ണമായി വിജയിച്ച സിനിമയായിരുന്നു ബാംഗ്ലൂർ ഡേയ്സ്.
about nivin pauly
