Connect with us

എന്റെ പെണ്‍മക്കള്‍ക്ക് എന്നെ കുറിച്ചുള്ള പ്രധാന പരാതി അതാണ്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

Malayalam

എന്റെ പെണ്‍മക്കള്‍ക്ക് എന്നെ കുറിച്ചുള്ള പ്രധാന പരാതി അതാണ്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

എന്റെ പെണ്‍മക്കള്‍ക്ക് എന്നെ കുറിച്ചുള്ള പ്രധാന പരാതി അതാണ്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മികച്ച സംവിധായകരിലൊരാളായി തിളങ്ങി നില്‍ക്കുന്ന ഒരാളാണ് ലാല്‍ ജോസ്. ഇപ്പോഴിതാ ഒരു സംവിധായകനെന്ന നിലയില്‍ തന്റെ നിരീക്ഷണ ബോധത്തെക്കുറിച്ചും അത് തന്റെ മക്കളുടെ പ്രധാന പരാതിയാകുന്നതിനെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് ലാല്‍ ജോസ്.

ഒരു സംവിധായകന് എപ്പോഴും ഒബ്‌സെര്‍വേഷന്‍ സ്‌കില്‍ ആവശ്യമാണ്. ഞാന്‍ മറ്റുള്ളവരെ നന്നായി നിരീക്ഷിക്കുന്ന ഒരാളാണ്. എന്റെ പെണ്മക്കള്‍ക്കുള്ള പ്രധാന പരാതി എന്തെന്നാല്‍ മറ്റുള്ളവരെ ഞാന്‍ ശ്രദ്ധിക്കുമ്പോള്‍ അവര്‍ക്ക് ദേഷ്യം തോന്നുന്ന വിധം ശ്രദ്ധിച്ചു നില്‍ക്കും എന്നതാണ്.

എന്റെ സിനിമയിലെ പല കഥാപാത്രങ്ങള്‍ക്കും ഞാന്‍ ചുറ്റും കാണുന്ന ആളുകളുടെ മാനറിസങ്ങള്‍ കടം കൊണ്ടിട്ടുണ്ട്. എന്റെ ഹിറ്റായ സിനിമകളിലും, അല്ലാത്ത സിനിമകളിലുമൊക്കെ എത്രയോ കഥാപാത്രങ്ങള്‍ക്ക് ഞാന്‍ മുന്നില്‍ കാണുന്നവരുടെ വസ്ത്രധാരണ രീതി, അവരുടെ നടത്തത്തിന്റെ സ്‌റ്റൈല്‍ ഇതൊക്കെ എനിക്ക് സിനിമകളിലെ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്” എന്നും ലാല്‍ ജോസ് പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിജയ ചിത്രമായ വിക്രമാദിത്യനില്‍ നായകനായി ദുല്‍ഖര്‍ സല്‍മാനെ കാസ്റ്റ് ചെയ്തപ്പോള്‍ നടത്തിയ പ്രതികരണത്തെക്കുറിച്ച് ലാല്‍ജോസ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ വിസമ്മതിച്ചതിന്റെ കാരണവും ലാല്‍ജോസ് വ്യക്തമാക്കിയിരിക്കുകയാണ്. ഇങ്ങനെയാണ് ലാല്‍ ജോസിന്റെ വിശദീകരിക്കുന്നത്.

‘ഞാന്‍ സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച ശേഷം ദുല്‍ഖര്‍ എന്നെ വിളിച്ചു. അതിലെ ഒരു സെന്റിമെന്‍സ് സീന്‍ താന്‍ എങ്ങനെ ചെയ്യുമെന്ന ആശയ കുഴപ്പം ദുല്‍ഖറില്‍ നിലനിന്നിരുന്നു. നീ ധൈര്യമായി വാ നിന്നെ കൊണ്ട് അത് ചെയ്യിപ്പിക്കുന്ന കാര്യം ഞാനേറ്റു എന്ന് ദുല്‍ഖറിനു ആത്മവിശ്വാസം കൊടുത്തപ്പോഴാണ് സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചത്. ദുല്‍ഖര്‍ ചെയ്യാന്‍ മടിച്ചു നിന്ന ആ രംഗം അവന്‍ ഒറ്റ ടേക്കില്‍ ഒക്കെയാക്കുകയും ചെയ്തു’ എന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top