Malayalam
കൈയ്യെത്തും ദൂരത്തിന് ശേഷം ഫഹദും ഫാസിലും ഒന്നിക്കുന്നു; ഫഹദിനെ നായകനാക്കി സിനിമ ചെയ്യുന്നതിന് പിന്നിലെ പൊളിറ്റിക്‌സ് ??; ഫാസിലിന്റെ മറുപടി !
കൈയ്യെത്തും ദൂരത്തിന് ശേഷം ഫഹദും ഫാസിലും ഒന്നിക്കുന്നു; ഫഹദിനെ നായകനാക്കി സിനിമ ചെയ്യുന്നതിന് പിന്നിലെ പൊളിറ്റിക്‌സ് ??; ഫാസിലിന്റെ മറുപടി !
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നിര്‍മാതാവായി മലയാള സിനിമരംഗത്തേക്ക് മടങ്ങിയെത്തുകയാണ് സംവിധായകന്‍ ഫാസില്‍. 16 വര്‍ഷത്തിന് ശേഷമാണ് നിര്‍മാതാവായി ഫാസില്‍ തിരിച്ചെത്തുന്നത്. മഹേഷ് നാരായണന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന മലയന്‍ കുഞ്ഞ് എന്ന ചിത്രവുമായാണ് ഫാസില്‍ വീണ്ടും എത്തുന്നത്. സജിമോന്‍ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2004 ല്‍ നിര്‍മിച്ച വിസ്മയത്തുമ്പത്തായിരുന്നു ഫാസില്‍ നിര്‍മിച്ച അവസാന ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം ഫാസില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകന്‍ ഫഹദ് ഫാസിലാണ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മഹേഷ് നാരായണനാണ്. സജിമോന്‍ പ്രഭാകരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒപ്പം കൈയ്യെത്തും ദൂരത്തിന് ശേഷം ഫഹദും ഫാസിലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തില്‍ എന്തുകൊണ്ടാണ് ഫഹദിനെ തന്നെ നായകനാക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് ഫഹദിനെ നായകനാക്കിയതിന് പിന്നില്‍ ഒരു പൊളിറ്റിക്‌സും ഇല്ലെന്നായിരുന്നു ഫാസിൽ പറഞ്ഞ മറുപടി.
“ഫഹദിന് പറ്റിയ കഥാപാത്രമാണ്. കഥ കേട്ടപ്പോള്‍ അവനും എക്‌സൈറ്റഡായി. പിന്നെ കൈയ്യെത്തും ദൂരത്തിന് ശേഷം അവന്‍ അഭിനയിക്കുന്ന ചിത്രം ഞാന്‍ നിര്‍മ്മിക്കുന്നു എന്ന വിശേഷണം കൂടി ഇതിനുണ്ട്,’ ഒരു അഭിമുഖത്തിൽ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.
ഈ ചിത്രത്തിലും മലയാള സിനിമയിലേക്ക് താരങ്ങളെ സംഭാവന ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഒരു നിയോഗമാണെന്നായിരുന്നു ഫാസിലിന്റെ മറുപടി. പലരേയും മലയാള സിനിമയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അവരെല്ലാം സൂപ്പര്‍ താരങ്ങളാണ്.
റാംജി റാവു സ്പീക്കിങ്ങില്‍ സംവിധായകന്‍, നായകന്‍, നായിക, സംഗീത സംവിധായകന്‍ ഇവരെല്ലാം പുതുമുഖങ്ങളായിരുന്നു. അവരെ വെച്ച് ചെയ്ത പടങ്ങളെല്ലാം വന്‍ ഹിറ്റുമായി. പക്ഷേ ഇപ്പോള്‍ അതേ കുറിച്ച് ആലോചിച്ചാല്‍ ഭയമാകുമെന്നും ഫാസില്‍ പറയുന്നു.
ഈ ചിത്രത്തില്‍ താന്‍ ഒരു ക്യാമറാമാനെ അവതരിപ്പിക്കുന്നുണ്ടെന്നും മഹേഷ് നാരായണനാണ് അതെന്നും ഫാസില്‍ പറയുന്നു. ‘ഇതുവരെ മഹേഷ് നാരായണന്‍ അറിയപ്പെട്ടത് സംവിധായകന്‍, തിരക്കഥാകൃത്ത് എഡിറ്റര്‍ എന്നൊക്കെയായിരുന്നു.
ആദ്യമായാണ് ക്യാമറാമാനാകുന്നത്. അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു ക്യാമറാമാന്‍ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഈ ചിത്രത്തിലൂടെ ആ ക്യാമറാമാനെ പുറത്തെടുക്കുന്നു,’ ഫാസില്‍ പറഞ്ഞു.
about fazil