Connect with us

‘വെടക്കാക്കി തനിക്കാക്കാൻ നോക്കല്ലേ ചൊറിയാന്‍ നില്‍ക്കരുത്’ നിയമപരമായി നേരിടും വെല്ലുവിളിച്ച് എം കെ ആർമി

Malayalam

‘വെടക്കാക്കി തനിക്കാക്കാൻ നോക്കല്ലേ ചൊറിയാന്‍ നില്‍ക്കരുത്’ നിയമപരമായി നേരിടും വെല്ലുവിളിച്ച് എം കെ ആർമി

‘വെടക്കാക്കി തനിക്കാക്കാൻ നോക്കല്ലേ ചൊറിയാന്‍ നില്‍ക്കരുത്’ നിയമപരമായി നേരിടും വെല്ലുവിളിച്ച് എം കെ ആർമി

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരാകുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. താരങ്ങളെല്ലാം വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് ആര്‍മികളും സജീവമാണ്.

ഇതിനിടെ ചില ആരാധകര്‍ ചില താരങ്ങള്‍ക്കെതിരെ നടത്തുന്ന വ്യക്തിഹത്യയും അധിക്ഷേപങ്ങളും ചര്‍ച്ചയായി മാറുകയാണ്. തനിക്കെതിരെ ഇപ്പോഴും അധിക്ഷേപം തുടരുകയാണെന്ന് പുറത്തായ മത്സരാര്‍ത്ഥിയായ സൂര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കും മറ്റും മറുപടിയുമായി എത്തിയിരിക്കുകയാണ് മണിക്കുട്ടന്‍ ആരാധകര്‍. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറലായി കൊണ്ടിരിക്കുകയാണ്

‘വെടക്കാക്കി തനിക്കാക്കുക’ എന്നൊരു പ്രയോഗം ഉണ്ട് മലയാളത്തില്‍. തനിക്ക് കിട്ടില്ലെങ്കില്‍ ആര്‍ക്കും കിട്ടരുത് എന്നൊരു വൃത്തികെട്ട ചിന്താഗതിയില്‍ പോകുന്ന പോക്കില്‍ സകലതും നശിക്കട്ടെ എന്ന നിലയില്‍ ഉള്ള ഒരു വൃത്തികെട്ട രീതി. അതും വെച്ചോണ്ട് ഇല്ലാത്ത കാര്യത്തിനു എംകെയെയോ എംകെ ഫാന്‍സിനെയോ ചൊറിയാന്‍ നില്‍ക്കരുത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ സ്വന്തം ഫാന്‍സുകാരെ കൊണ്ട് വൃത്തികേട് കാണിച്ചിട്ട് പുതിയ ക്യാമ്പയിനും മത്സരാര്‍ത്ഥികളെ ഉള്‍പ്പെടെ കുത്തിത്തിരിച്ചു വിടാനുമാണ് ഭാവമെങ്കില്‍ അതിന്റെയൊക്കെ പിന്നില്‍ കളിക്കുന്ന ഏത് കുടില തന്ത്രക്കാരെയും നിയമപരമായി തന്നെ നേരിടുവാന്‍ തന്നെയാണ് തീരുമാനം.

‘എന്നെ ആക്രമിക്കുന്നെ…എന്നെ ആക്രമിക്കുന്നെ’ എന്നു ചിലരുടെ വാക്കുകള്‍ കേട്ട് കരയുന്നവര്‍ അറിയാന്‍, ആര് ആക്രമിച്ചു എങ്ങനെ ആക്രമിച്ചു തുടങ്ങിയ സകല വിവരങ്ങളും ഉള്‍പ്പെടെ തെളിവ് സഹിതം പുറത്ത് വിടുവാന്‍ വെല്ലുവിളിക്കുകയാണ്. സൈബര്‍ ആക്രമണം നടത്തിയത് ആരായാലും അവരെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ നിയമപരമായി നേരിടാനും എംകെ ഫാന്‍സ് തന്നെ മുന്‍പന്തിയില്‍ കാണും.

പക്ഷെ, സൈബര്‍ അക്രമികളുടെ മുഖം മൂടി അഴിഞ്ഞു വീഴുമ്പോള്‍ സൈബര്‍ ആക്രമണം നടത്തിയെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ എവിടെ നിന്ന് അച്ചാരം വാങ്ങി ആര്‍ക്കെതിരെ പണിയാന്‍ ശ്രമിക്കുന്നവര്‍ ആണെന്ന് ബിഗ്ഗ് ബോസ്സ് പ്രേക്ഷക സമൂഹത്തിനു മനസ്സിലാകും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം.

നേരായ മാര്‍ഗ്ഗത്തില്‍ കളിച്ചു ജയിക്കാന്‍ നോക്ക് സകല മത്സരാര്‍ത്ഥികളും അവരുടെ ഫാന്‍സുംഅല്ലാതെ വളഞ്ഞ വഴിയിലൂടെയും ചതി പ്രയോഗത്തിലൂടെയും ജയിക്കാനാണ് ഭാവമെങ്കില്‍ അതിന്റെയൊക്കെ അന്തിമഫലം അത്ര സുഖകരമാവില്ല എന്ന് മാത്രമേ ഓര്‍മ്മിപ്പിക്കുവാനുള്ളൂ. ബിഗ്ഗ് ബോസ് വീടിനകത്ത് ഏറ്റവും മാന്യമായി പ്രതിപക്ഷ ബഹുമാനത്തോടെ കളിച്ച എംകെ, വീടിന്റെ പുറത്തും അതേ നിലവാരം ഉള്ള നിലപാടുകള്‍ സ്വീകരിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോനുന്നു ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആരാകുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷോ നിര്‍ത്തേണ്ടി വന്നപ്പോള്‍ മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തുക. ഇതിനായുള്ള വോട്ടിംഗ് നടന്നു വരികയാണ്. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, അനൂപ്, റംസാന്‍, റിതു മന്ത്ര, നോബി മാര്‍ക്കോസ് എന്നിവരാണ് കിരീടത്തിനായി മത്സരിക്കുന്നത്. പുറത്തു വരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍, ഡിംപല്‍, സായ് എന്നിവരാണ് മുന്നിലുള്ളത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top