TV Shows
വോട്ടിംഗിൽ വീണ്ടുംവമ്പൻ ട്വിസ്റ്റ് ആ മത്സരാർത്ഥി കുതിക്കുന്നു പ്രതീക്ഷകൾ അസ്ഥാനത്തോ? അട്ടിമറി വിജയത്തിന് സാധ്യത …കിരീടത്തിനായി ആ മത്സരാർത്ഥി
വോട്ടിംഗിൽ വീണ്ടുംവമ്പൻ ട്വിസ്റ്റ് ആ മത്സരാർത്ഥി കുതിക്കുന്നു പ്രതീക്ഷകൾ അസ്ഥാനത്തോ? അട്ടിമറി വിജയത്തിന് സാധ്യത …കിരീടത്തിനായി ആ മത്സരാർത്ഥി
ബിഗ് ബോസിലെ ടൈറ്റര്‍ വിന്നറെ തിരഞ്ഞെടുക്കാന്‍ ഇനി ദിവസങ്ങളെ അവശേഷിക്കുന്നുള്ളു. മത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ഡിംപല്‍ ബാല്‍, ഋതു മന്ത്ര, നോബി മാര്‍ക്കോസ്, കിടിലന്‍ ഫിറോസ്, റംസാന്‍ മുഹമ്മദ്, അനൂപ് കൃഷ്ണന്‍, മണിക്കുട്ടന്‍, സായ് വിഷ്ണു ഈ 8 പേരാണ് അവസാന റൗണ്ടില്‍ പോരാടുന്നത്.
ഫിനാലെയ്ക്ക് തൊട്ടുമുന്‍പുള്ള എലിമിനേഷനില്‍ 3 പേരെ പുറത്താക്കിയേക്കുമെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. അതിനിടയിലാണ് ഷോ തന്നെ നിര്‍ത്തിയെന്ന വിവരമെത്തിയത്.
ബിഗ് ബോസ് വിജയി ആരായിരിക്കുമെന്നറിയാനായി നടത്തിയ പോള്‍ റിസല്‍ട്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ്സിന്റെ അപ്‍ഡേഷൻ യഥാസമയം പ്രേക്ഷകരിൽ എത്തിയ്ക്കുന്ന ഒരു പ്രമുഖ യൂട്യൂബ് ചാനൽ നടത്തിയ പോളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കരസ്ഥമാക്കിയത് മണിക്കുട്ടനാണ്. പിന്നാലെയായി സായിയും ഡിംപലുമാണുള്ളത്. അനൂപ്, ഋതു മന്ത്ര, റംസാന്‍ ഇവരാണ് നാലാമത്തെ സ്ഥാനത്തുള്ളതെന്നും പറയുന്നു. യൂട്യൂബ് ട്രെന്‍ഡ് നോക്കുകയാണെങ്കില്‍ മണിക്കുട്ടന് സാധ്യത കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വനിതാമത്സരാര്‍ത്ഥിയായിരിക്കും ഈ സീസണിലെ വിജയി എന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ടാസ്‌ക്കുകളിലും വോട്ടിംഗിലുമെല്ലാം ഏറെ മുന്നിലുള്ള ഡിംപല്‍ തന്നെയായിരിക്കും വിജയി എന്നാണ് ആരാധകരുടെ അവകാശവാദം. പപ്പയുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു താരം പുറത്തേക്ക് പോയത്. മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന തിരിച്ചുവരവായിരുന്നു താരത്തിന്റേത്. വിജയ സാധ്യതയുള്ള താരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തുടക്കത്തിലേ എല്ലാവരും പറഞ്ഞ പേര് ഡിംപലിന്റേതായിരുന്നു.
എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്ത് സായ് വിഷ്ണു രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്. ഷോയുടെ തുടക്കിലുണ്ടായിരുന്ന നെഗറ്റീവ് ഇമേജിനെ മാറ്റാന്‍ സാധിച്ചതാണ് സായ് വിഷ്ണുവിന് ഗുണമായി മാറിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള മൂന്ന് പേരാണ് മണിക്കുട്ടനും ഡിംപലും സായിയും. ഇവരില്‍ ഒരാളാകും വിജയിയാവുക എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.തുടക്കത്തിലുണ്ടായിരുന്ന വലിയ ജനപിന്തുണ നഷ്ടപ്പെടുത്തിയ താരങ്ങളാണ് നോബിയും റംസാനും. അതേസമയം അനൂപ് നല്ല നേട്ടമാണ് ബിഗ് ബോസിലൂടെ സ്വന്തമാക്കിയത്.
വോട്ടിംഗില്‍ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രിയ മത്സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് വിജയം ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ് ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം വോട്ടിംഗും പ്രധാന ചര്‍ച്ചയാണ്.ഏട്ട് മത്സരാര്‍ഥികളും ഒന്നിനൊന്ന് മികവുറ്റ പ്രകടനം കാഴ്ച വെച്ചവര്‍ ആയത് കൊണ്ട് തന്നെ ഭാഗ്യം ആരെ തുണക്കുമെന്ന് കാത്തിരുന്ന് കാണാം
അതേസമയം പുറത്ത് എത്തിയ മത്സരാർത്ഥികൾ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരുന്നു. ഏറ്റവും ഒടുവിലായി എത്തിയത് ഋതുവായിരുന്നു
ഋതുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു
ബിഗ് ബോസ് സീസണ്‍ 3 ഇത്രയും വലിയ വിജയമാക്കിയത് നിങ്ങള്‍ പ്രേക്ഷകരാണ്. ഒരുപാട് നന്ദി നിങ്ങളുടെ സ്‌നേഹത്തിനും കെയറിനും. നിങ്ങള്‍ എനിക്ക് വേണ്ടി എടുത്ത സമയം, നിങ്ങള്‍ എടുത്ത എഫേര്‍ട്ട്. ഞാനതിന് നന്ദി പറയുന്നു. കാരണം ഇറ്റ്‌സ് മീന്‍സ് എ ലോട്ട് ടു മീ. വളരെയധികം നന്ദി, പുറത്തിറങ്ങിയപ്പോഴാണ് ഇത്രയും പേര്‍ പിന്തുണയുമായി ഒപ്പമുണ്ടെന്ന് ഞാനറിഞ്ഞത്. ഫിനാലെ വരുവാണ്. അപ്പോ സപ്പോര്‍ട്ട് ചെയ്യുന്നത് തുടരുക. ഇനിയും ഇഷ്ടപ്പെടുക, ഇനിയും പിന്തുണയ്ക്കുക. ഫിനാലെയ്ക്കായി നിങ്ങളെ പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശനിയാഴ്ച വരെയാണ് വോട്ടിംഗ് ഓപ്പണായിട്ടുളളത്. അപ്പോ എല്ലാവരും സുരക്ഷിതരായിരിക്കുക. ഒരിക്കല്‍ കൂടി നന്ദി, ലവ് യൂ ഓള്‍, ഋതു വീഡിയോയില്‍ പറഞ്ഞു.
