Social Media
ജിയയെ റിതു ഫോളോ ചെയ്യുന്നില്ലെന്ന് സോഷ്യൽ മീഡിയ… ഇന്ത്യ നേരിടുന്ന പ്രശ്നം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി; മറുപടിയുമായി ജിയ ഇറാനി
ജിയയെ റിതു ഫോളോ ചെയ്യുന്നില്ലെന്ന് സോഷ്യൽ മീഡിയ… ഇന്ത്യ നേരിടുന്ന പ്രശ്നം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി; മറുപടിയുമായി ജിയ ഇറാനി
ബിഗ് ബോസ് മലയാളം സീസണ് 3യിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് റിതു മന്ത്ര. നോമിനേഷനിൽ ഇടയ്ക്ക് ഇടം പിടിച്ചെങ്കിലും അതിൽ നിന്നെല്ലാം ഋതു രക്ഷപ്പെടുകയായിരുന്നു. തുടക്കം മുതല്‍ തന്നെ മറ്റ് ഗ്രൂപ്പുകളിലേക്ക് അധികം ചേരാതെ, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതെയാണ് റിതു മത്സരത്തില്‍ പങ്കെടുത്തത്. ഒടുവിൽ ബിഗ് ബോസ്സിലെ ഫൈനലിലെ എട്ട് പേരിലെ ഒരു മത്സരാർത്ഥിയായി നിൽക്കുകയാണ്
ഋതു ബിഗ് ബോസിൽ നിൽക്കവെയാണ് നടിയുമായി പ്രണയത്തിലാണ് എന്ന അവകാശ വാദവുമായി നടനും മോഡലുമായ ജിയാ ഇറാനി പ്രത്യക്ഷപ്പെട്ടത്. മിക്ക മാധ്യമങ്ങൾക്കും നൽകിയ അഭിമുഖത്തിലും ജിയ ഋതുവിനെ കുറിച്ച് വാചാലനായിരുന്നു. ഋതുവിണ് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ജിയ പങ്കുവെച്ചിരുന്നു
എന്നാല്‍ ഇതിനിടെ ചിലര്‍ ജിയയുടെ വാദത്തെ സംശയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. റിതുവിന്റെ കാമുകന് ആണെന്നത് തെറ്റായ വാദമാണെന്നാണ് ചിലര്‍ സംശയം ഉന്നയിച്ചത്. ഇത്തരക്കാര്‍ക്ക് ജിയ മറുപടി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം റിതു നാട്ടില്‍ തിരികെ എത്തിയപ്പോള്‍ ജിയ വെല്‍ക്കം ബാക്ക് എന്നു പറഞ്ഞു കൊണ്ട് റിതുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ട് ജിയ എയര്‍പോര്‍ട്ടില്‍ പോയില്ലെന്ന് ചിലര്‍ ചോദിച്ചുവെങ്കിലും അത്തരം ചോദ്യങ്ങളെ ജിയ അവഗണിക്കുകയായിരുന്നു. പിന്നാലെ ഇപ്പോഴിതാ ചിലരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജിയ ഇറാനി രംഗത്ത് എത്തിയിരിക്കുകയാണ്.
എന്തുകൊണ്ടാണ് ജിയയെ റിതു ഫോളോ ചെയ്യാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്തെങ്കിലും തിരക്ക് കാണും എന്നായിരുന്നു ജിയയുടെ മറുപടി. ആദ്യം ഫോളോ ചെയ്തിരുന്നല്ലോ ഇപ്പോള്‍ അണ്‍ഫോളോ ആക്കിയത് അല്ലേ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് ജിയ നല്കിയ മറുപടി ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിഷയം എന്റെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി എന്നായിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ മറുപടികള്‍ ജിയ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
