TV Shows
ആ കാര്യങ്ങൾ എങ്ങനെ കൈ കാര്യം ചെയ്യണം! മണിക്കുട്ടൻ അത് നമ്മെ പഠിപ്പിച്ചു, സൂര്യ കാരണം സംഭവിച്ചത്!സൂര്യ മുത്താണ്!
ആ കാര്യങ്ങൾ എങ്ങനെ കൈ കാര്യം ചെയ്യണം! മണിക്കുട്ടൻ അത് നമ്മെ പഠിപ്പിച്ചു, സൂര്യ കാരണം സംഭവിച്ചത്!സൂര്യ മുത്താണ്!
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലെ വിജയസാധ്യത ഏറെയുള്ള മത്സരാർത്ഥിയായിരുന്നു മണിക്കുട്ടൻ . ബിഗ് ബോസ് മത്സരാർഥി എന്നതിൽ ഉപരി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം. ഷോതുടങ്ങുന്നതിന് മുൻപ് പുറത്ത് വന്ന സാധ്യത ലിസ്റ്റിൽ മണിക്കുട്ടന്റെ പേര് ഉണ്ടായിരുന്നു
തുടക്കത്തിൽ തണുപ്പൻ പ്രകടനമായിരുന്നു നടൻ കാഴ്ചവെച്ചത്. ഇത് ഹൗസിന് അകത്ത് മാത്രമായിരുന്നില്ല പുറത്തും വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാൽ മത്സരം കടുത്തപ്പോൾ നടൻ കളത്തിലിറങ്ങുകയായിരുന്നു. മികച്ച പ്രകടനമായിരുന്നു പന്നീടുളള ടാസ്ക്കുകളിൽ കാഴ്ചവെച്ചത്.
ഒരു മത്സരാർഥി എന്നതിൽ ഉപരി ഹൗസിലുള്ള എല്ലവാരുമായി അടുത്ത സൗഹൃദമായിരുന്നു മണിക്കുട്ടന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ വിമർശനങ്ങൾ നടന് കേൾക്കേണ്ടി വന്നിരുന്നില്ല. അധികം നോമിനേഷനിലും താരം ഇടംപിടിച്ചിരുന്നില്ല. ഷോ അതിന്റെ അവസാനത്തിലെത്തിയപ്പോഴാണ് നടൻ എവിക്ഷനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.
ബിഗ് ബോസ് നിര്‍ത്തിയതോടെ താല്‍കാലികമായി മണിക്കുട്ടനെ മിസ് ചെയ്യുമെന്നാണ് താരത്തിന്റെ പേരിലുള്ള ആര്‍മി ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്. സമൂഹത്തിന്റെ ഒരു കണ്ണാടി പോലെ ആയിരുന്നു മണിക്കുട്ടനെന്നും അദ്ദേഹത്തിന് വോട്ട് ചെയ്യുന്നത് നിര്‍ത്തേണ്ട കാര്യമില്ലെന്നുമൊക്കെ ആരാധകര്‍ പറയുന്നു.
താല്‍കാലികമായിട്ടാണേലും നിങ്ങളെ ഞങ്ങള്‍ വല്ലാതെ മിസ്സ് ചെയ്യും! കഴിഞ്ഞ മൂന്ന് മാസകാലമായി നിങ്ങള്‍ ഞങ്ങള്‍ക്കാരെല്ലാമോ ആയിരുന്നു. സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ. സ്വന്തം ജ്യേഷ്ഠനെ പോലെ ഒരു അനിയനെ പോലെ ഒരു മകനെ പോലെ. അതുമല്ലെങ്കില്‍ അയല്‍പക്കത്തെ ഒരു കുസൃതി ചെക്കനെ പോലെ..
നിങ്ങള്‍ ചിരിച്ചപ്പോ ഞങ്ങളും കൂടെ ചിരിച്ചു. നിങ്ങള്‍ കരഞ്ഞപ്പോള്‍ ഞങ്ങളും കൂടെ കരഞ്ഞു. നിങ്ങള്‍ കരയുമ്പോ ഞങ്ങള്‍ എന്തിന് കരയണം? നിങ്ങള്‍ ചിരിക്കുമ്പോ ഞങ്ങളെന്തിന് ചിരിക്കണം? കാരണം ഞങ്ങള്‍ നിങ്ങളെ കാണുന്നത് ഞങ്ങളില്‍ ഒരാളായിട്ടാണ്. അല്ലെങ്കില്‍ ഞങ്ങളെ തന്നെയാണ് നിങ്ങളില്‍ ഞങ്ങള്‍ കാണുന്നത്. അത്രക്ക് ആഴത്തില്‍ ഒരു ആത്മബന്ധം അറിഞ്ഞോ അറിയാതെയോ നമ്മള്‍ തമ്മില്‍ രൂപപ്പെട്ടിരിക്കുന്നു! അതും ചുരുങ്ങിയ ഒരു കാലയളവില്‍!
നിങ്ങള്‍ സമൂഹത്തിലേക്ക് ഒരു കണ്ണാടി തന്നെ ആയിരുന്നു. ഒരു കാമുകന്‍ എങ്ങനെയായിരിക്കണം എന്നതില്‍ ഒരു മകന്‍ എങ്ങനെയായിരിക്കണം എന്നതില്‍ ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം എന്നതില്‍. അങ്ങനെ അനേകം കാര്യങ്ങളില്‍. എഴുതിയാല്‍ തീരാവുന്നതിലും അപ്പുറമാണ് നിങ്ങള്‍. സവിശേഷതകളുടെ പൊന്നുതമ്പുരാനെ വീണ്ടും ബിഗ്ഗ്ബോസ്സില്‍ കാണാന്‍ ഒരാഴ്ച്ചയോ രണ്ടാഴ്ച്ചയോ കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അത്രക്കും ഇഷ്ട്ടമാണ് നിങ്ങളെ മലയാളികള്‍ക്ക്. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്
ഒരു കാമുകനും, മകനും, സുഹൃത്തും എങ്ങനയായിരിക്കണമെന്ന് മണിക്കുട്ടൻ കാണിച്ച തന്നിട്ടുണ്ടെന്ന് കുറിപ്പിൽ പറയുകയുണ്ടായി. മണിക്കുട്ടൻ ബിഗ് ബോസ്സിൽ അത് കാണിച്ച തന്നിട്ടുണ്ട്. അതിന് ഉദാഹരണമാണ് സൂര്യ മണിക്കുട്ടൻ പ്രണയം
ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു ഈ പ്രണയം. സൂര്യ തന്നെയായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്.എന്നാൽ മണക്കുട്ടൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. തനിക്ക് ഇനിയൊരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹത്തിലേക്ക് പോകുമെന്നായിരുന്നു മോഹൻലാൽ ഒരിക്കൽ ചോദിച്ചപ്പോഴുള്ള മണിക്കുട്ടന്റെ മറുപടി.സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ചർച്ചയാകുന്നത് പോലെ തന്നെ മണിക്കുട്ടന്റെ എതിർപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്.
എന്നാൽ പുറത്തിറങ്ങിയ സൂര്യ യുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴും മണികുട്ടനോടുള്ള പ്രണയത്തിൽ ഉറച്ച നിൽക്കുകയാണ് സൂര്യ. പുറത്തിറങ്ങിയ സൂര്യ യുടെ പ്രതികരണം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്
