Connect with us

സൂര്യയ്ക്ക് ഇത്രയും മനക്കട്ടിയോ? ഇൻസ്റ്റാഗ്രാമിലെ ആദ്യ പ്രതികരണം ഞെട്ടിച്ചു…പണി വരുന്നുണ്ട് അവറാച്ചാ

TV Shows

സൂര്യയ്ക്ക് ഇത്രയും മനക്കട്ടിയോ? ഇൻസ്റ്റാഗ്രാമിലെ ആദ്യ പ്രതികരണം ഞെട്ടിച്ചു…പണി വരുന്നുണ്ട് അവറാച്ചാ

സൂര്യയ്ക്ക് ഇത്രയും മനക്കട്ടിയോ? ഇൻസ്റ്റാഗ്രാമിലെ ആദ്യ പ്രതികരണം ഞെട്ടിച്ചു…പണി വരുന്നുണ്ട് അവറാച്ചാ

മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയമായിരുന്നു ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. ഏറ്റവും ഒടുവിൽ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്നും സൂര്യ പുറത്താവുകയും ചെയ്തു.

തുടക്കം മുതല്‍ പലപ്പോഴായി എവിക്ഷന്‍ പട്ടികയില്‍ ഇടം നേടിയ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ. എന്നാല്‍ ഭാഗ്യവും പ്രേക്ഷകരും സൂര്യയെ കാക്കുകയായിരുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ നിരവധി തവണ ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്തിരുന്നു സൂര്യ.

ബിഗ് ബോസ് താരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായ താരമാണ് സൂര്യ. ടാസ്‌ക്കുകളിലെ മോശം പ്രകടനവും പാവം പെണ്‍കുട്ടി ഇമേജും കരച്ചിലുമാണ് സൂര്യയെ ട്രോളുകള്‍ക്ക് ഇരയാക്കിയത്. പുറത്ത് പോകുന്ന ദിവസം സൂര്യ തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ കരച്ചില്‍ കൂടിപ്പോയപ്പോള്‍ ഇനി വീട്ടിലിരുന്ന് കരഞ്ഞാ മതിയെന്ന് പ്രേക്ഷകര്‍ പറഞ്ഞിരിക്കുകയാണെന്നായിരുന്നു സൂര്യ പറഞ്ഞത്.

ബിഗ് ബോസ് വീടിന് പുറത്ത് വന്നതും തനിക്കെതിരെയുള്ള ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് സൂര്യ.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ മറുപടി. പ്രിയപ്പെട്ട ഹേറ്റേഴ്സ്, നിങ്ങളുടെ നെഗറ്റീവ് കമന്റുകളിലൂടേയും ട്രോളുകളിലൂടേയും എന്നെ ഇത്ര പ്രശസ്തയാക്കിയതിന് നന്ദി. എന്നായിരുന്നു പരിഹാസങ്ങള്‍ക്കുള്ള മറുപടിയായി സൂര്യ കുറിച്ചത്. താരത്തിന്റെ മറുപടി ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം തനിക്ക് പിന്തുണ നല്‍കുകയും അവസാന ഘട്ടം വരെ തന്നെ സ്നേഹിക്കുകയും ചെയ്തവര്‍ക്ക് നന്ദി പറയാനും സൂര്യ മറന്നിട്ടില്ല. ഡിയര്‍ ഫാമിലി, എന്നോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നായിരുന്നു താരം പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പിന്തുണയ്ക്ക് സൂര്യ നന്ദി പറഞ്ഞത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top