തന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍.
പിറന്നാളാശംസകള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുകയാണ്. കൊവിഡിന്റെ ഈ പരീക്ഷണകാലത്ത് സോഷ്യല്‍ മീഡിയയിലൂടെയും ഫോണ്‍ വഴിയും ആശംസകള്‍ നേരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ച് വളരെ വലുതാണ്.
നിങ്ങള്‍ ഓരോരുത്തരെയും ജീവിതത്തില്‍ ലഭിച്ചു എന്നതില്‍ അനുഗ്രഹീതനാണ് ഞാന്‍. സുരക്ഷിതരായി ഇരിക്കാനും കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കാനും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഓര്‍മ്മിക്കാവുന്ന ഒരു ദിവസം സമ്മാനിച്ചതിന് ഒരിക്കല്‍ക്കൂടി നന്ദി”, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷത്തിലേതുപോലെ ഇത്തവണയും ചെന്നൈയിലെ തന്റെ വീട്ടിലാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷങ്ങള്‍ ആയി ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മോഹന്‍ലാലിനൊപ്പം ഒത്തുകൂടി.
പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സുഹൃത്ത് സമീര്‍ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. കൊറോണ പ്രതിസന്ധി രൂക്ഷമായിരിക്കേ തമിഴ്നാട്ടിലും ഇപ്പോള്‍ ലോക്ഡൗണ്‍ ആണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...