Social Media
നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നിങ്ങളുടെ പ്രിയ പ്രോഗ്രാം താല്‍ക്കാലികമായി സംപ്രേക്ഷണം നിര്‍ത്തിവെക്കുന്നു; ഒടുവിൽ ആ അറിയിപ്പും… കണ്ണീരോടെ പ്രേക്ഷകർ
നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നിങ്ങളുടെ പ്രിയ പ്രോഗ്രാം താല്‍ക്കാലികമായി സംപ്രേക്ഷണം നിര്‍ത്തിവെക്കുന്നു; ഒടുവിൽ ആ അറിയിപ്പും… കണ്ണീരോടെ പ്രേക്ഷകർ
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ പാതിവഴിയില്‍ അവസാനിപ്പിച്ചത് പോലെ മൂന്നാം സീസണിനും സംഭവിച്ചിരിക്കുകയാണ്. തൊണ്ണൂറ്റിയഞ്ച് ദിവസങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലെ എത്തുന്നതിന് തൊട്ട് മുന്‍പാണ് ഈ സീസൺ നിര്‍ത്തേണ്ടി വന്നത്.
95 ദിവസങ്ങളായ സ്ഥിതിക്ക് ഫൈനല്‍ നടക്കുവാനുളള സാധ്യതകളുണ്ടെന്ന് പലരും പറയുന്നു. ഫൈനല്‍ ചിത്രീകരിക്കാന്‍ ചാനല്‍ പോലീസിനോടും മറ്റു വകുപ്പുകളോടും ആവശ്യപ്പെടുമെന്നാണ് സൂചന.
അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പോസിറ്റീവായത് കാരണം പോലീസും റവന്യൂ വകുപ്പും എത്തി ഷോ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മല്‍സരാര്‍ത്ഥികളെ ബിബി ഹൗസില്‍ നിന്നും ഹോട്ടല്‍ റൂമുകളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നു.
എപ്പിസോഡിന് അവസാനമാണ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന കാര്യം ബിഗ് ബോസ് അറിയിക്കുന്നത്.
‘ഇത് ബിഗ് ബോസ്, കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം ഉടലെടുത്ത ചില പ്രത്യേക സാഹചര്യങ്ങള്‍ നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നിങ്ങളുടെ പ്രിയ പ്രോഗ്രാം ബിഗ് ബോസ് മലയാളം സീസണ്‍ 3 താല്‍ക്കാലികമായി സംപ്രേക്ഷണം നിര്‍ത്തിവെക്കുകയാണ്. പ്രതിസന്ധികള്‍ തരണം ചെയ്ത് ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലത്തേക്ക് വിട.
ഇതുവരെ നിങ്ങള്‍ പ്രേക്ഷകര്‍ തന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് ഒരുപാട് നന്ദി എന്നാണ് ബിഗ് ബോസ് അവസാനമായി പറയുന്നത്. അതേസമയം ബിഗ് ബോസ് നിര്‍ത്തിവെച്ച ന്യൂസ് പുറത്തുവന്ന ശേഷവും രണ്ട് മൂന്ന് എപ്പിസോഡുകള്‍ ഷോയുടെതായി ഉണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 95ാമത്തെ ദിവസം തന്നെ ഷോ അവസാനിക്കുകയായിരുന്നു.
മല്‍സരാര്‍ത്ഥികളെല്ലാം ഇപ്പോഴും ചെന്നൈയില്‍ തന്നെയുണ്ടെന്നാണ് അറിയുന്നത്. നിലവില്‍ ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഷോയിലുളളത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റംസാന്‍, സായി വിഷ്ണു എന്നിവരാണ് ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍ ഷോയിലുളള മല്‍സരാര്‍ത്ഥികള്‍.
