Malayalam
ഷോയിലേക്ക് വരേണ്ടത് സാധാരണക്കാര്‍ ; സെലിബ്രിറ്റികള്‍ വന്നാലുള്ള കുഴപ്പം ഇതൊക്കെയാണ്; ബിഗ് ബോസ് ഷോ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുമ്പോൾ !
ഷോയിലേക്ക് വരേണ്ടത് സാധാരണക്കാര്‍ ; സെലിബ്രിറ്റികള്‍ വന്നാലുള്ള കുഴപ്പം ഇതൊക്കെയാണ്; ബിഗ് ബോസ് ഷോ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുമ്പോൾ !
തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ്‍ നിര്‍ത്തി വെച്ചു വേദനിപ്പിക്കുന്ന വാർത്തയാണ് . ഷോ അവസാനിക്കാറായപ്പോൾ തന്നെ ഷോയ്ക്ക് പൂട്ട് വീണതോടെ ഷോ മുന്നോട്ട് പോയില്ലെങ്കിലും ഗ്രാന്‍ഡ് ഫിനാലെ നടത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഔദ്യോഗികമായി ഷോ അവസാനിപ്പിച്ചു എന്ന സൂചനകൾ ഒന്നും തന്നെയുണ്ടായിട്ടുമില്ല. അതുകൊണ്ട് തന്നെ ഒരു ചെറിയ സാധ്യതയ്ക്കും വെളിച്ചം വീശുന്നുണ്ട്.
അതേ സമയം ഇനിയൊരു ബിഗ് ബോസ് ഷോ നടത്തുകയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്ന് പറയുകയാണ് ആരാധകര്‍. സെലിബ്രിറ്റികള്‍ക്ക് പകരം സാധാരണക്കാരെ കൂടുതല്‍ ബിഗ് ബോസില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഒരു ആരാധിക ആവശ്യപ്പെടുന്നത്. ഇങ്ങനെ പറയാന്‍ ചില കാരണങ്ങള്‍ കൂടി ഉണ്ടെന്നും ഫാന്‍സ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ സൂചിപ്പിക്കുന്നു.
പൂർണ്ണമായ കുറിപ്പ് ഇങ്ങനെ…ഇനി വരുന്ന ബിഗ് ബോസ് 4 ല്‍ എങ്കിലും സെലിബ്രറ്റികള്‍ അല്ലാത്ത ആളുകളെ സാധാരണ ആളുകളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണം. ഈ പറയുന്നതിനുള്ള പ്രധാന കാരണം മറ്റുള്ള ആളുകളെ പോലെ അല്ല. മലയാളികള്‍ അവര്‍ എന്ത് കാര്യം ആണെങ്കില്‍ പോലും അത് വൈകാരികമായി എടുക്കും. അവിടെ ഉള്ള ആളുകളെ പ്രേഷകര്‍ അവരുടെ പ്രകടനം കണ്ടു അല്ല സപ്പോര്‍ട്ട് ചെയുന്നത്.
പുറത്തു അവര്‍ ആരായിരിന്നോ അത് മുന്‍നിര്‍ത്തി ആണ് ഫാന്‍സ് ഉണ്ടാകുന്നതും സപ്പോര്‍ട് ചെയുന്നതും. അതിനു ഒരു ഉദാഹരണം കിടിലം ഫിറോസ് ആണ്. അദ്ദേഹത്തിന്റെ ഫാന്‍സ് പ്രധാനമായും പറയുന്നത് ചാരിറ്റി ആണ്. അങ്ങനെ ഉള്ള കുറെ ആളുകളുടെ പുറത്തുള്ള അവരുടെ ജീവിത രീതി ആണ് ഫാന്‍സ് നോക്കുന്നത്. അപ്പോ സാധാരണ ആളുകള്‍ വന്നാല്‍ പ്രധാനമായും ബിഗ് ബോസ് വീട്ടില്‍ അവര്‍ എങ്ങനെ ആണോ അത് നോക്കി വോട്ട് ചെയ്യും.
ആരെയും വ്യക്തിഹത്യ നടത്തില്ല. ഇത്തവണ കൊണ്ട് വന്നു. പക്ഷേ ഒരാള്‍ ഒഴികെ ബാക്കി സാധാരണപ്പെട്ട ആളുകള്‍ പുറത്തായി. ലഷ്മി ജയന്‍ ഉള്‍പ്പടെ കാണുന്ന പ്രേഷകരില്‍ ചാനലില്‍ വര്‍ക്ക് ചെയുന്ന ആളുകള്‍ കാണും. അവരെ പോലെ ഉള്ളവര്‍ ശ്രമിച്ചാല്‍ നടക്കും. ചാനല്‍ റേറ്റിംഗ് കിട്ടുമെന്ന് സ്വപ്നം കണ്ട്, അത് സാധിക്കാതെ പോകുന്ന ആളുകള്‍ക്കും ബിഗ് ബോസ് ഒരു ചവിട്ടുപടി ആകും. എല്ലാവര്‍ക്കും വേണ്ടി ചാനല്‍ അത്തരം ഒരു രീതി കൊണ്ട് വരുമെന്നു പ്രതീഷിക്കുന്നു. എന്റെ ഇ പോസ്റ്റ് എല്ലാരും മാക്‌സിമം സപ്പോര്‍ട് ചെയ്യണം ഷെയര്‍ ചെയ്യണം. എന്നും ആരാധിക പറയുന്നു.
ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. സാധാരണക്കാരുടെ പ്രോഗ്രാം ആയാല്‍ ഞാനുള്‍പ്പടെ ആരും കാണില്ല. സാധാരണക്കാരായ 19 പേര് ഒരു വീട്ടില്‍ കഴിഞ്ഞാല്‍ എന്താ പ്രത്യേകത? സെലിബ്രിറ്റികള്‍ ആവുമ്പോള്‍ അവര്‍ക്കൊരു ഓണ്‍സ്‌ക്രീന്‍ പേഴ്‌സണാലിറ്റി ഉണ്ട്. അവര്‍ ശരിക്കും എങ്ങനെയാണ് എന്നറിയാന്‍ ആളുകള്‍ക്ക് ഒരു കൗതുകം ഉണ്ടാവും. പിന്നെ കുറെ കുട്ടി സെലിബ്രിറ്റികള്‍ക്ക് ഇത് കൊണ്ടു നല്ല മൈലേജ് കിട്ടും. അതൊക്കെയാണ് ഈ ഷോയുടെ ഹൈലൈറ്റ്‌സ്.
പിന്നെ നമ്മളൊക്കെ കാണുന്നത്ര എളുപ്പമല്ല ഈ 24/7 ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുക എന്ന സംഗതി. അതിന് കുറച്ചു ഗട്ട്‌സ് ഒക്കെ വേണം. ഫുള്‍ സാധാരണക്കാര്‍ ആയാല്‍ പലരും കാണില്ല. രണ്ട് കൂട്ടരും ഒരുപോലെ മതി. ഈ സീസണില്‍ സെലിബ്രിറ്റികളായവര്‍ക്കൊപ്പം പരിചയമില്ലാത്ത ചിലര്‍ കൂടി ഉള്ളത് കൊണ്ടാണ് ഇത്രയും ജനപ്രീതി ലഭിച്ചത് തുടങ്ങി നിരവധി കമന്റുകളുമായിട്ടാണ് ആരാധകരെത്തുന്നത്.
about bigg boss malayalam
