Malayalam
‘ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാർ! മോഹൻലാലിന് ആശംസയുമായി സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ
‘ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാർ! മോഹൻലാലിന് ആശംസയുമായി സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ഇന്ന് ജന്മദിനം. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ മോഹൻലാലിന് ആശംസയുമായി എത്തിയിരിക്കുകയാണ് സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ.
ഫേസ്ബുക്കിലൂടെയാണ് ആന്റണി ആശംസകൾ അറിയിച്ചത്. ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകൾ എന്നാണ് ആന്റണി കുറിച്ചത്.
‘ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകൾ… ഇനിയും ഒരുപാട് വിസ്മയങ്ങൾ സമ്മാനിക്കാൻ ലാൽ സാറിന് കഴിയട്ടെ എന്ന പ്രാർഥനയോടെ, എന്റെയും കുടുംബത്തിന്റെയും സ്നേഹാശംസകൾ..’ ആന്റണി കുറിക്കുന്നു.
കഴിഞ്ഞ വർഷം അടച്ചു പൂട്ടലിനിടെ ആയിരുന്നു താരത്തിന്റെ അറുപതാം പിറന്നാള്‍. കഴിഞ്ഞ വർഷത്തിലേതുപോലെ തന്നെ തന്റെ ചെന്നൈയിലെ വീട്ടിലാണ് ഇത്തവണയും മോഹൻലാല്‍ പിറന്നാൾ ആഘോഷിക്കുന്നത്. ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ വേളയിൽ മോഹൻലാലിനൊപ്പം ഒത്തുകൂടും. പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുഹൃത്ത് സമീർ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
