TV Shows
എല്ലാ ചര്‍ച്ചകളിലും സൂര്യയുടെ ഒരു പ്രെസെന്‍സ് ഉണ്ടായിരുന്നു…ഗെയിമിനും അപ്പുറം മനുഷ്യത്വം കാത്ത വ്യക്തി! സൂര്യ പോയപ്പോള്‍ ഒരു നെഗറ്റീവ് എനര്‍ജി പരന്നതായി തോന്നിയിട്ടുണ്ട്… ഒരു ദൈവികത നഷ്ടമായത് പോലെ; കുറിപ്പ് വൈറൽ
എല്ലാ ചര്‍ച്ചകളിലും സൂര്യയുടെ ഒരു പ്രെസെന്‍സ് ഉണ്ടായിരുന്നു…ഗെയിമിനും അപ്പുറം മനുഷ്യത്വം കാത്ത വ്യക്തി! സൂര്യ പോയപ്പോള്‍ ഒരു നെഗറ്റീവ് എനര്‍ജി പരന്നതായി തോന്നിയിട്ടുണ്ട്… ഒരു ദൈവികത നഷ്ടമായത് പോലെ; കുറിപ്പ് വൈറൽ
മലയാളം ബിഗ് ബോസ് പ്രേക്ഷകരെ ഒറ്റയടിക്ക് ഞെട്ടിച്ച് കൊണ്ടാണ് ഷോ നിര്‍ത്തിയതായിട്ടുള്ള വാര്‍ത്തകള്‍ വന്നത്. തൊണ്ണൂറ്റിയഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയായി നില്‍ക്കുന്നതിന് പിന്നാലെയാണ് ഷോ നിര്‍ത്തി വെച്ചിരിക്കുന്നത്.
ഇതോടെ മത്സരാര്‍ഥികളെ ഒരു ഹോട്ടലിലേക്ക് മാറ്റി. ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള അനുമതിയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം ബിഗ് ബോസിന്റെ എല്ലാ ഐശ്വര്യവും സൂര്യ എന്ന മത്സരാര്‍ഥിയായിരുന്നു എന്ന് പറയുകയാണ് ഒരു ആരാധിക. കഴിഞ്ഞ ഞായറാഴ്ചയാണ് സൂര്യ പുറത്താവുന്നത്. ഇതോടെ വീടിനുണ്ടായിരുന്ന പോസിറ്റീവിറ്റി നഷ്ടപ്പെട്ടുവെന്നാണ് ആരാധകരുടെ ഗ്രൂപ്പിലെഴുതിയ കുറിപ്പില്‍ പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
‘വിശ്വാസം അതല്ലേ എല്ലാം’ ചില കാര്യങ്ങള്‍ അങ്ങനെ ആണ്. ബിഗ് ബോസ് ഹൗസിലെ ഐശ്വര്യമായിരുന്നു സൂര്യ. പലരും പലപ്പോലായി പറഞ്ഞപ്പോളും ചിലരെങ്കിലും അത് കളിയാക്കിയിട്ടുണ്ട്. സൂര്യ പോയതിനു ശേഷം ആ വീടിനു ഒരു പോസിറ്റീവ് എനര്‍ജി നഷ്ടപ്പെട്ടത് പോലെ തോന്നിയിട്ടുള്ളത് സൂര്യ ആര്‍മിക്കു മാത്രമായിരുന്നില്ല. സൂര്യ പോയതിനു ശേഷം ഒരുപാട് ആളുകള്‍ യൂട്യൂബില്‍ സൂര്യയെ മിസ്സ് ചെയ്യുന്നു എന്ന് കമന്റ് ഇടുന്നത് കണ്ടു.
ഒരുപാട് ആളുകളുടെ മനസ്സ് സൂര്യക്കൊപ്പം ആയിരുന്നു എന്ന് വൈകി ഏഷ്യാനെറ്റ് തിരിച്ചറിഞ്ഞു. വിഷയ ദാരിദ്ര്യം കൊണ്ട് വളയുന്ന ടിക്കറ്റ് ടു ഫിനാലെ ആണ് ഇപ്പോള്‍ നടക്കുന്നത്. ഓണത്തിനോക്കെ നാട്ടിന്‍ പുറത്ത് നടത്തുന്ന ആഘോഷങ്ങള്‍ ആണ് അവിടെ നടക്കുന്നത്. അതുപോലും രസകരമാക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അതാണ് സൂര്യ എന്ന പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്ന ആളുടെ അഭാവം നമുക്ക് കാട്ടുന്നത്.
എല്ലാ ചര്‍ച്ചകളിലും സൂര്യയുടെ ഒരു ഫിസിക്കല്‍ പ്രെസെന്‍സ് ഉണ്ടായിരുന്നു. സൗഹൃദം ആയാലും പ്രണയം ആയാലും ദേഷ്യം ആയാലും സൂര്യ അത് പ്രകടിപ്പിച്ചിരുന്നു. ഗെയിമിനും അപ്പുറം മനുഷ്യത്വം കാത്ത വ്യക്തി ആയിരുന്നു. പ്രാര്‍ത്ഥനയും ജപവും ഒക്കെ ആര്‍ക്കും ട്രോളാന്‍ ഉള്ള കാര്യങ്ങള്‍ അല്ല. അത് ചെയ്യുന്നവര്‍ക്കു മാത്രമല്ല അവര്‍ക്ക് ചുറ്റിനും ഉള്ളവര്‍ക്കും അവരോടൊപ്പമുള്ളവര്‍ക്കും അത് ലഭിക്കും. ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഷോ ഈ സീസണില്‍ നന്നായി പോകുന്നുണ്ടായിരുന്നു.
കൊവിഡ് റിപ്പോര്‍ട്ട് ആയിട്ടും ഷോ മുടങ്ങിയില്ല. എന്തായാലും സൂര്യ അവിടുന്ന് പോയപ്പോള്‍ ഒരു നെഗറ്റീവ് എനര്‍ജി പരന്നതായി തോന്നിയിട്ടുണ്ട്. ഒരു ദൈവികത നഷ്ടമായത് പോലെ. ഒരുപക്ഷെ വിശ്വാസം ആയിരിക്കാം. ആവിശ്വാസികള്‍ക്ക് കളിയാക്കാം. പ്രപഞ്ച ശക്തി എന്ന് വിളിക്കുന്നത് നമുക്കറിയാത്ത ശാസ്ത്രത്തിനു അപ്പുറം ഉള്ള ചില കാര്യങ്ങള്‍ ആണ്. നിങ്ങള്‍ക്കു അതൊക്കെ ട്രോള്‍ ആയിരിക്കും. പ്രാര്‍ത്ഥനയും വിശ്വാസവും കൊണ്ട് നടക്കുന്നവര്‍ പറയട്ടെ അവര്‍ക്കു മനസിലാകും. ഒരു കാര്യം ഉറപ്പാണ് സൂര്യ പോയതോടെ അവിടെ ഒരു ഐശ്വര്യം നഷ്ടമായിട്ടുണ്ട്.
