Connect with us

ബിഗ്‌ബോസ് വീട്ടിൽ നിന്നും ചങ്ക് തകർക്കുന്ന വെളിപ്പെടുത്തൽ! പ്രതീക്ഷകൾ തകർന്നടിഞ്ഞു റിസോർട്ടിൽ സംഭവിച്ചത്!

TV Shows

ബിഗ്‌ബോസ് വീട്ടിൽ നിന്നും ചങ്ക് തകർക്കുന്ന വെളിപ്പെടുത്തൽ! പ്രതീക്ഷകൾ തകർന്നടിഞ്ഞു റിസോർട്ടിൽ സംഭവിച്ചത്!

ബിഗ്‌ബോസ് വീട്ടിൽ നിന്നും ചങ്ക് തകർക്കുന്ന വെളിപ്പെടുത്തൽ! പ്രതീക്ഷകൾ തകർന്നടിഞ്ഞു റിസോർട്ടിൽ സംഭവിച്ചത്!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ 3 യുടെ സംപ്രേക്ഷണം തമിഴ്‌നാട്ടിൽ കോവിഡിന്റെ വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ താൽക്കാലികമായി നിർത്തി വച്ചതായി ചാനല്‍ അറിയിച്ചിരുന്നു

ഇന്നലെ രാത്രിയോടെ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലെ ബിഗ് ബോസ് സെറ്റിലെത്തിയ തമിഴ്‌നാട് പൊലീസും ആരോഗ്യ പ്രവർത്തകരും ഷൂട്ടിംഗ് നിർത്താൻ നിർദ്ദേശം നൽകുകയും സെറ്റ് സീൽ ചെയ്യുകയും ചെയ്തു.


ചെന്നൈ എവിപിയിലെ ലൊക്കേഷന്‍ സീല്‍ വെച്ചതിനെ തുടര്‍ന്ന് താരങ്ങളെ ഹോട്ടലിലേക്ക് മാറ്റിയെന്നുള്ള വിവരം മാത്രമാണ് ആദ്യം പുറത്ത് വന്നത്. എല്ലാവരും സുരക്ഷിതരാണെന്നും വൈകാതെ ഗ്രാന്‍ഡ് ഫിനാലെ നടത്താന്‍ സാധ്യത ഉണ്ടെന്നുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു

പക്ഷെ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളെ സെറ്റില്‍ നിന്നും പുറത്ത് കൊണ്ടു വന്നുവെന്നും ഇവരില്‍ മിക്കവരേയും നാട്ടിലേക്ക് മടക്കി അയച്ചുവെന്നുമാണ്. നേരത്തെ താരങ്ങളെ ഹോട്ടലിലേക്ക് മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലെ ഇവിപി ഫിലിം സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം നടന്നിരുന്നത്. താരങ്ങള്‍ക്ക് പുറമെ ധാരാളം അംഗങ്ങളുള്ള ക്രൂവും ഇവിടെയുണ്ടായിരുന്നു. ഇതില്‍ ആറ് പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ക്രൂവിലുള്ളവര്‍ പുറത്തു നിന്നുമായിരുന്നു ഭക്ഷണം കഴിച്ചിരുന്നതും മറ്റും. ഇതിനിടെയാണ് ആറു പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത്.

കൊവിഡ് ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം 2005 ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഷോയുടെ ക്രിയേറ്റര്‍മാര്‍ക്കെതിരെ കേസെടുക്കുകയും ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തതാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഷോ അവസാനിക്കില്ലെന്നും ഫിനാലെ ചിത്രീകരിക്കുമെന്നുമുള്ള വാര്‍ത്തയില്‍ ആശ്വസിച്ചിരിക്കുകയായിരുന്നു പ്രേക്ഷകര്‍. പക്ഷെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അവരെ നിരാശപ്പെടുത്തുന്നതാണ്.

ഷോയിലുണ്ടായിരുന്നൊരു താരം പറയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥികളോട് അവരുടെ സാധനങ്ങളും മറ്റും എടുത്ത ശേഷം പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് പ്രകാരം അവര്‍ പോയെന്നുമാണ്. ഇവരില്‍ ചിലരെ സമീപത്ത് തന്നെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അറുപതിലധികം വരുന്ന ചിത്രീകരണ സംഘാംഗങ്ങളും ക്വാറന്റീനിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലുള്ള ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ ചിത്രീകരണം സാധ്യമാകില്ല. അതിനാല്‍ ചില താരങ്ങള്‍ ഇ-പാസ് എടുക്കുകയും കേരളത്തിലേക്ക് മടങ്ങുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ചാനലിന്റെ ഭാഗത്ത് നിന്നുള്ള ഔദോയോകിക അറിയിപ്പുകൾ വന്നിട്ടില്ല

കൊവിഡ് പ്രതിസന്ധി ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിനേയും തുടക്കം മുതല്‍ തന്നെ ബാധിച്ചിരുന്നു. ഷോ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയായിരുന്നു. ഇതിനിടെ ഷോ രണ്ടാഴ്ച കൂടി നീട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷവും കൊവിഡ് പ്രതിസന്ധി മൂലം ഷോ പാതിവഴിയില്‍ നിര്‍ത്തിവച്ചിരുന്നു. ഈ വര്‍ഷവും വിജയിയെ കണ്ടെത്താനാകാതെ വരുമെന്ന സങ്കടത്തിലാണ് ബിഗ് ബോസ് ആരാധകര്‍. എന്തായാലും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഭാവി എന്നത് കണ്ടറിയണം.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top